പാലാ: പുതിയതായി നിര്‍മ്മിച്ച ബൈപ്പാസിന്റെ കിഴതടിയൂര്‍ ഭാഗത്തെ നാല്ക്കവലയില് അപകടങ്ങള്‍ പതിവാകുന്നു. പാലാ തോട്ടപ്പുഴ റോഡും ബൈപ്പാസും ചേരുന്ന ഭാഗത്ത് ആവശ്യമായ ഗതാഗത മുന്നറിയിപ്പുകളോ വേഗതാ നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാത്തതാണ് അപകടത്തിനിടയാക്കുന്നത്. കിഴതടിയൂര്‍ പള്ളിഭാഗത്തുനിന്നും വരുന്ന റോഡ് ബൈപ്പാസുമായി ചേരുന്നിടത്തും ഇത് തന്നെയാണ് അവസ്ഥ. അശ്രദ്ധയോടെയും അമിതവേഗത്തിലലും എത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍പെടുന്നത്. കഴിഞ്ഞദിവസം കാറ്ററിംഗ് സാധനങ്ങളുമായി പോയ മിനിലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ. അപകടത്തില്‍ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതിന് മുമ്പും ഈ ഭാഗത്ത് നിരവധി അപകടങ്ങളും ഉണ്ടായിട്ടുണ്ട്. പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ അനാസ്ഥയും പോലീസിന്റെ അശ്രദ്ധയും കൂടിയാകുമ്പോള്‍ അപകടങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: