റാഞ്ചി: ലാന്‍ഡിങിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഉള്‍പ്പടെയുള്ള യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 155 യാത്രക്കാരുമായി ദല്‍ഹിയില്‍ നിന്നും റാഞ്ചിയിലേക്ക് വന്ന ഗോ എയര്‍ വിമാന ത്തിന്റെ ടയറാണ് ലാന്‍ഡിങ്ങിനിടെ പൊട്ടിത്തറിച്ചത്.
ബിസ്റ മുണ്ട വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാത്രി 7.30നാണ് സംഭവം. യാത്രക്കാരില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: