ചണ്ഡിഗഡ്: ജനങ്ങളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി തുടര്‍ച്ചയായ പാര്‍ലമെന്റ് സ്തംഭിപ്പിച്ച് കോണ്‍ഗ്രസ് ജനാധിപത്യത്തെ അവഹേളിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 40 എംപിമാര്‍ രാജ്യത്തിന്റെ പുരോഗതിക്കും 400 എംപിമാരുടെ താത്പര്യങ്ങള്‍ക്കും എതിരായിട്ടാണ് പ്രവര്‍ത്തിച്ചത്. ജനാധിപത്യത്തെ അവഹേളിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ മറക്കില്ല. ചണ്ഡിഗഡ് മെഡിക്കല്‍ കോളേജില്‍ നടന്ന കോണ്‍െവാക്കേഷന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.
എല്ലാത്തിനും മുകളിലാണ് ജനസഭ. സര്‍ക്കാരിന്റെ ശബ്ദത്തെ ലോക്‌സഭയില്‍ മുക്കികൊല്ലാന്‍ ശ്രമിക്കുമ്പോള്‍ അത് ജനങ്ങള്‍ നല്‍കിയ അംഗീകാരത്തിന് എതിരാണ്. ജനാധിപത്യത്തെക്കുറിച്ച് അവബോധം ഉണ്ടാക്കേണ്ട സമയമായിരിക്കുകയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും വിവിധ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനും തങ്ങളുടെ ജനപ്രതിനിധികളില്‍ ജനങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നു.
വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുവാന്‍ സര്‍ക്കാരിനായി. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കുകയാണ് ചെയ്തതെന്ന് ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. മുന്‍സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുവാന്‍ ഒന്നും ചെയ്തില്ല. വെറും 500 കോടി രൂപ മാത്രമാണ് പദ്ധതിക്കായി യുപിഎ സര്‍ക്കാര്‍ മാറ്റിവെച്ചത്. എന്നാല്‍ 10,000 കോടി രൂപയുടെ ബാധ്യതയാണ് പദ്ധതി നടപ്പാക്കിയതിലൂടെ സര്‍ക്കാര്‍ ഏറ്റെടുത്തത്.
രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ജവാന്‍മാരുടെ ത്യാഗത്തിന് മുമ്പില്‍ ഇതൊരു വലിയ തുകയല്ലെന്നും മോദി പറഞ്ഞു. ഇതിന്റെ അംഗീകാരം സര്‍ക്കാരിനല്ല രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് നല്‍കുവാനാണ് ആഗ്രഹിക്കുന്നതെന്നും 1893 സപ്തംബര്‍ 11ലെ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗം ലോകം പിന്തുടര്‍ന്നിരുന്നെങ്കില്‍ 2001 സപ്തംബര്‍ 11 ലെ സംഭവം ഉണ്ടാകുമായിരുന്നില്ലെന്നും മോദി പറഞ്ഞു.
















