കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകള്‍ പ്രസിദ്ധീകരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള 64 രേഖകളാണ് പ്രസിദ്ധീകരിക്കുന്നത്. പൊതുജനങ്ങളുടെ ആവശ്യപ്രകാരമാണ് സര്‍ക്കാരിന്റെ തീരുമാനം. 1937മുതല്‍ 1947വരെയുള്ളതാണ് രേഖകള്‍.
















