റായ്‌പൂര്‍: ജൈനരുടെ പരിയൂഷന്‍ ഉല്‍സവം കണക്കിലെടുത്ത് ഛത്തീസ്ഗഡിലും ഈ മാസം 17 വരെ ബീഫ് വിലക്കി സര്‍ക്കാര്‍ ഉത്തരവിട്ടു. മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം നാലു ദിവസം ബീഫ് വിലക്കിയിരുന്നു.
ജൈനരുടെ ഉല്‍സവം കണക്കിലെടുത്ത് ഗുജറാത്തിലെ അഹമ്മദാബാദില്‍ പശുക്കളെയും കാളകളെയും ആടുകെളയെും കൊല്ലുന്നത് ഒരാഴ്ചത്തേക്ക് നിരോധിച്ചു. പോലീസ് കമ്മീഷണര്‍ ശിവാനന്ദ് ഝായുടേതാണ് ഉത്തരവ്.
അതിനിടെ മുംബൈയില്‍ നാലു ദിവസത്തേക്ക് ബീഫ് വിലക്കിയ സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതിക്ക് സംശയം. ഇറച്ചിവില്പ്പന തടഞ്ഞതിന്റെ സാധ്യതയിലാണ് കോടതി സംശയം പ്രകടിപ്പിച്ചത്.മുംബൈ പോലുള്ള മഹാനഗരത്തില്‍ നാലു ദിവസത്തേക്കുള്ള വിലക്ക് പ്രായോഗികമല്ല. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാനും കോടതി നഗരസഭയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈ മഹാനഗരമാണ്. മാടുകളുടെ കശാപ്പും വില്പ്പനയുമാണ് തടഞ്ഞത്. മറ്റുവഴികളില്‍ ഇറച്ചി എത്തുന്നില്ലേ?വിപണിയില്‍ ലഭ്യമാകുന്ന പാക്കറ്റിലുള്ള ഇറച്ചിയില്ലേ? കോടതി ചോദിച്ചു.
മൃഗങ്ങളെ പരസ്യമായി കശാപ്പു ചെയ്ത് കടകളില്‍ തൂക്കിയിടുന്നതില്‍ ജൈനര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അത്തരം നിര്‍ദ്ദേശം നല്‍കിയാല്‍ മതിയായിരുന്നു. ഏതു നിയമപ്രകാരമാണ് വിലക്ക് ഏര്‍പ്പെടുത്തതെന്നും ഒരു ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കോടതി ചോദിച്ചു.
















