ഭയാപഹാ ദശാനാഥ കോപോപദ്രവഹാരിണീ
വരേണ്യാ വരദാ ചൈവ വശിനീ വരവര്‍ണിനീ
742. ഭയാപഹാ- ഭയത്തെ നശിപ്പിക്കുന്നവള്‍. ആപത്തോ അഹിതമോ സംഭവിക്കും എന്ന പേടിയാണ് ഭയം. ജനപദങ്ങളിലും വനത്തിലും ജലത്തിലും ആകാശത്തുമൊക്കെ ഭയമുളവാക്കുന്ന സാഹചര്യങ്ങളുണ്ട്. രോഗം, ദാരിദ്ര്യം, അജ്ഞത, മൃഗങ്ങള്‍, പക്ഷികള്‍, ഇഴജന്തുക്കള്‍, ഈച്ചയും കൊതുകുംപോലുള്ള ക്ഷുദ്രജീവികള്‍, പ്രകൃതി തുടങ്ങി പറഞ്ഞുതീര്‍ക്കാനാകാത്തവിധം അസംഖ്യമായ വസ്തുക്കളും സാഹചര്യങ്ങളും ഭയപ്പെടേണ്ടവയായി എപ്പോഴും എല്ലായിടത്തുമുണ്ട്. ദേവീപാദങ്ങളെ ആശ്രയിക്കുന്ന ഭക്തന് ഒന്നിനെക്കുറിച്ചും ഭയപ്പെടേണ്ടതില്ല. ദേവിയുടെ കാരുണ്യം അഭേദ്യമായ കവചമായി ഭക്തനെ രക്ഷിക്കും.
















