മുംബയ്: സംഗീത സംവിധായകന്‍ എആര്‍ റഹ്മാന് എതിരെ മുസ്ലിം
തീവ്രവാദ സംഘടനയുടെ ഫത്‌വ. പ്രവാചകനായ മുഹമ്മദ് എന്ന ചിത്രം പുറത്തിറക്കരുതെന്നാണ് ഭീഷണി. റഹ്മാനു പുറമേ പ്രമുഖ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിക്ക് എതിരെയും ഫത്‌വയുണ്ട്.
മുഹമ്മദ് ദൈവത്തിന്റെ സന്ദേശ വാഹകന്‍ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മജീദി മജീദി .
പ്രവാചകന്റെ ചിത്രമോ ദൃശ്യങ്ങളോ നിര്‍മ്മിക്കാനോ സൂക്ഷിക്കാനോ പാടില്ലെന്നാണ് തങ്ങളുടെ നിയമം( കലിമ).
ഇരുവരും കലിമ വായിക്കട്ടെ, വീണ്ടും വിവാഹം കഴിക്കട്ടെ. ഫ്തവയില്‍ ഭീഷണി മുഴക്കുന്നു. ഇരുവരും മുസ്ലിമിനെ അപഹസിക്കുന്നുവെന്നാണ് കുറ്റം.മുംബൈയില്‍ നിന്നുള്ള ഒരു സുന്നി സംഘടനയാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ ഈ സംഘടന പ്രവാചകനായ മുഹമ്മദ് എന്ന ചിത്രം വിലക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവസ് എന്നിവരോട് ആവശ്യപ്പെട്ടിരുന്നു.സനിമയുടെ പേരില്‍ പ്രവാചകന്റെ പേരു പാടില്ല. സിനിമയുടെ പേര് ജഇങ്ങള്‍ തോന്നിയ പോലെയാകും കൈകാര്യം ചെയ്യുക. ഇത് പ്രവാചകനെ അവഹേളിക്കുകയാണ്.
















