കളമശ്ശേരി: ഭാരതത്തിലെ ദക്ഷിണാഫ്രിക്കന്‍ ഹൈക്കമ്മീഷണര്‍ ഫ്രാന്‍സ് കെ. മോറൂള് ഫാക്ട് സന്ദര്‍ശിച്ചു. ഫോസ്ഫോറിക് ആസിഡ്, റോക്ക് സള്‍ഫേറ്റ് തുടങ്ങിയ രാസവസ്തുക്കളുടെ നിര്‍മ്മാണത്തിന് സഹകരണത്തിനുള്ള ചര്‍ച്ചകള്‍ക്കാണ് എത്തിയത്.
ഫാക്ട് അമ്പലമേട്- കൊച്ചിന് ഡിവിഷന് പ്ലാന്റുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു. എഫ്ആര്‍ബിഎല്‍ പ്ലാന്റും ഹൈകമ്മീഷണര്‍ സന്ദര്‍ശിച്ചു. ഫാക്ട് സിഎംഡി: ജയ്വീര് ശ്രീവാസ്തവയുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. ഫങ്ഷണല്‍ ഡയറക്ടര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയിലെ മറ്റ് കമ്പനികളുമായി ചേര്‍ന്ന് ഫാക്ട് വികസനത്തിനുള്ള പദ്ധതികളില്‍ ചര്‍ച്ച നടന്നു.
വര്‍ഷം 1.5 ലക്ഷം മെട്രിക് ടണ്‍ ഫോസ്ഫോറിക് ആസിഡ് ആണ് ഫാക്ടിന് ആവശ്യമായി വരുന്നത്. ഇതില്‍ .75 ലക്ഷം മെട്രിക് ടണ്‍ പുറത്ത് നിന്ന് വാങ്ങുകയാണ്. 2.5ലക്ഷം മെട്രിക് ടണ്‍ റോക്ക് ഫോസ്ഫേറ്റ് പ്ലാന്റുകളില്‍ ആസിഡ് നിര്‍മ്മിക്കാന്‍ ഫാക്ട് ഉപയോഗിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക വന്‍തോതില്‍ റോക്ക് സള്‍ഫേറ്റ് ലഭ്യതയുള്ള രാജ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: