കോട്ടയം: നീണ്ടൂര്‍ പഞ്ചായത്തില്‍ ഓണംതുരുത്ത് വില്ലേജില്‍ ഉള്‍പ്പെട്ട കൈപ്പുഴക്കരി പാടശേഖരത്തിലെ 17 കര്‍ഷകരുടെ 34 ഏക്കറോളം വരുന്ന കൃഷിഭൂമിയുടെ കരം അനധികൃതമായി കെട്ടുകയും കര്‍ഷകരുടെ അനുവാദമില്ലാതെ രസീത് വച്ച് ദേശസാല്‍കൃത ബാങ്കില്‍ നിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ലക്ഷക്കണക്കിന് രൂപയുടെ വായ്‌പയെടുത്ത് തട്ടിപ്പ് നടത്തിയ ഭൂമാഫിയ സംഘത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കുവാന്‍ വൈകുന്നതില്‍ കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ജയപ്രകാശ് വാകത്താനം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സമിതിയംഗം കിടങ്ങൂര്‍ സുബ്രഹ്മണ്യന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍കുമാര്‍ കീരനാട്ട്, ജയമോന്‍ കരിപ്പുറം, റെജി പൊടിപാറ, ബാലകൃഷ്ണ്‍ പാല, ദിവാകരന്‍ വി.വി. എന്നിവര്‍ സംസാരിച്ചു.
















