തീക്കോയി: റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്തുന്നതിന് അക്ഷയകേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ് നിര്‍ത്തലാക്കണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. റേഷന്‍ കാര്‍ഡ് ഉടമകളില്‍ നിന്നും ആവശ്യമായ മുഴുവന്‍ രേഖകളും ശേഖരിച്ച് പരിശോധിച്ചതിനുശേഷം തെറ്റുകള്‍ തിരുത്തി സ്വീകരിച്ച അപേക്ഷയനുസരിച്ച് പുറത്തിക്കിയ കാര്‍ഡില്‍ വന്ന തെറ്റുകള്‍ക്ക് ഉത്തരവാദി കാര്‍ഡ് ഉടമയല്ലെന്നും ഇതിന് ഫീസ് ഈടാക്കുന്നത് നീതീകരിക്കാനാകില്ലെന്നും ഇതവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു, പ്രസിഡന്റ് ഇ.ഡി രമണന്‍ അധ്യക്ഷത വഹിച്ചു. എം.ജി ശിവന്‍, ഒ.ആര്‍ റെജി, സി.ജി രാജു, പി.ആര്‍ ശശി, സുരേഷ് കൊച്ചോലിക്കല്‍, ഒ.എസ് മനോജ്, എം.പി ഷൈജു, പി.സി ഷിബു, സോനു ഇലിപ്പിക്കല്‍, എം.ജി ശിവന്‍, ഒ.ആര്‍ റെജി, മനു തങ്കച്ചന്‍, ഒ.എസ് മനോജ്, പി.എസ് രാജേഷ്, ജ്യോതിഷ് ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















