മാനന്തവാടി : മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട ഗര്‍ഭിണിക്ക് ചികിത്സ ലഭിക്കാത്തതിനാല്‍ മൂന്ന് നവജാത ശിശുക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും യുവമോര്‍ച്ച സംസ്ഥാ ന പ്രസിഡണ്ട് അഡ്വ.പി.സുധീര്‍ ആവശ്യപ്പെട്ടു. ചികിത്സയില്‍കഴിയുന്ന, മരണപ്പെട്ട നവജാതശിശുക്കളുടെ അമ്മയായ അനിതയെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദിവാസി വിഭാഗങ്ങളടക്കമുള്ള പതിനായിരകണക്കിന് സാധാരണജനങ്ങള്‍ക്ക് ഉപയോഗപ്രദമായ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ കാലമേറെയായിട്ടും വേണ്ടത്ര സൗകര്യ- സംവിധാനങ്ങളും സ്റ്റാഫിനെയും നിയമിക്കാത്ത മന്ത്രി ജയലക്ഷ്മിവയനാട്ടുകാര്‍ക്ക് അപമാനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചതും, കുഞ്ഞുങ്ങള്‍ മരണപ്പെട്ടതും മന്ത്രിയുടെ വകുപ്പിന്റെ അനാസ്ഥയാണ്. യുവതിയെ ഇതുവരെ വന്ന് കാണാന്‍ കൂട്ടാക്കാത്ത മന്തിയുടെ നടപടി അത്യധികം നികൃഷ്ടമാണെന്നും പി.സുധീര്‍ പറഞ്ഞു. ആദിവാസികളോടുള്ള അവഗണന തുടര്‍ന്നാല്‍ മന്ത്രിയെ മണ്ഡലത്തില്‍ കാലുകുത്താന്‍ അനുവദിക്കുകയില്ലെന്നും അഡ്വ.പി.സുധീര്‍ പറഞ്ഞു.
















