മൂന്നാര്‍: വെട്ടിക്കുറച്ച ബോണസ് നല്‍കണമെന്നാവശ്യപ്പെട്ട് സ്ത്രീകളടങ്ങുന്ന തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം ഒരാഴ്ചയോടടുക്കുന്നു. ഇന്നലെ ടാറ്റാ റ്റീയുടെ റീജിയിണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന ആര്‍ ഒ ജംഗ്ഷനിലാണ് സ്ത്രീകള്‍ സംഘടിച്ചത്. സമരം കലുഷിതമാകാതിരിക്കാന്‍ ഇടുക്കി എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്
പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്. ചില തമിഴ് സംഘടനകളാണ് സമരക്കാര്‍ക്ക് സഹായങ്ങളെത്തിക്കുന്നത്. സിപിഎം-സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ടട്രീയ പാര്‍ട്ടികളുടെ തൊഴിലാളി വിരുദ്ധ സമീപനമാണ് ഇത്തരത്തിലുള്ള ചരിത്ര സമരത്തിലേക്ക് തൊഴിലാളികളെ തള്ളിവിട്ടത്. തൊഴിലാളി സമരം അടിച്ചമര്‍ത്തണമെന്നാവശ്യപ്പെട്ട് പോലീസില്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ ന്യായമാണ് സമരമെന്നാണ് പോലീസിന്റെ നിലപാട്. സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും സമരക്കാര്‍ ഒരു അക്രമത്തിനും മുതിര്‍ന്നിട്ടില്ല. ഇന്ന് കടുത്ത സമരത്തിലേക്ക് നീങ്ങാനിടയുണ്ട്.
















