ന്യൂദല്‍ഹി: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇക്കുറി വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ പതിക്കും. അപരന്മാരെ തിരിച്ചറിയാനാണിത്. അവരുടെ ചിഹ്നങ്ങള്‍ക്ക് ഒപ്പമാകും ഫോട്ടോ.
വോട്ട് ആര്‍ക്കുമില്ലെങ്കില്‍ അത് രേഖപ്പെടുത്താനുള്ള നോട്ട ( മേല്‍പ്പറഞ്ഞവരില്‍ ആരുമല്ല) ബട്ടണും യന്ത്രത്തിലുണ്ടാകും.
യന്ത്രത്തിന്റെ ഒടുവിലായിരിക്കും ഇത്. ബൂത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വീഡിയോയിലാക്കും. ഇതിന് ആവശ്യമായ വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കാന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആദ്യം 49 മണ്ഡലങ്ങള്‍
ബീഹാറില്‍ ആദ്യഘട്ടത്തില്‍ 49 മണ്ഡലങ്ങളിലാകും തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 32 മണ്ഡലങ്ങളാണ്. മൂന്നാം ഘട്ടത്തില്‍ അന്‍പതു മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. നാലാം ഘട്ടത്തില്‍ 55 മണ്ഡലങ്ങളും അഞ്ചാം ഘട്ടത്തില്‍ 57 മണ്ഡലങ്ങളുമാണ്.
















