ജയ്സല്‍മീര്‍: രാജസ്ഥാന് സമീപം ഇന്ത്യന്‍ നദികളില്‍ പാക്കിസ്ഥാന്‍ വിഷം കലര്‍ത്തിയേക്കും എന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി . ഇതേത്തുടര്‍ന്ന് അതിര്‍ത്തി ജില്ലകളായ ജയ്സല്‍മീര്‍, ബാട്മീര്‍ എന്നിവിടങ്ങളില്‍ അധികൃതര്‍ സുരക്ഷാ പരിശോധന ശക്തമാക്കി.
വിവിധ ഗ്രാമങ്ങളിലേക്കും സൈനിക കേന്ദ്രങ്ങളിലേക്കും ആവശ്യമായ ജലമെത്തിക്കുന്നത് ഈ രണ്ടു ജില്ലകളിലെ ജലസ്രോതസുകളില്‍ നിന്നാണ്. ഇത്തരം ഭീഷണികള്‍ നേരിടുന്നതിനാവശ്യമായ മുന്‍കരുതലെടുക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന ജലവിതരണ വകുപ്പ് വക്താവ് അറിയിച്ചു.
വീടുകളിലെത്തുന്ന ജലവിതരണ സംവിധാനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്താന്‍ പൊതുജനങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്. ഇന്ത്യ പാക് സൈനിക വക്താക്കള്‍ ദില്ലിയില്‍ അടുത്തിടെ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഈ മുന്നറിയിപ്പ് .
















