മലപ്പുറം: കര്‍ഷക കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പുല്‍പ്പറ്റയടക്കം 100 പേര്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിലും, അഴിമതിയില്‍ മുങ്ങിയ ഭരണത്തിലും മനം മടുത്താണ് രാജിയെന്ന് നാസര്‍ പുല്‍പ്പറ്റ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മതേരതര പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസില്‍ ഇപ്പോള്‍ മതേതരമില്ലെന്നും മതസംഘടനകള്‍ക്കാണ് കൂടുതല്‍ പ്രധാന്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗ്രൂപ്പിസം വര്‍ദ്ധിച്ചിരിക്കുകയാണ്, എ, ഐ ഗ്രൂപ്പിലുള്ളവര്‍ക്ക് മാത്രമേ പാര്‍ട്ടിയില്‍ നിലനില്‍പ്പള്ളു. ജില്ലയിലെ കോണ്‍ഗ്രസില്‍ വരെ മതം കൂട്ടികലര്‍ത്തുകയാണ് ചിലര്‍ ഇത ചോദ്യം ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നില്ല. ഇതിനെതിരെ പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുല്‍പ്പറ്റ പഞ്ചായത്തിലെ നൂറുപേരും നാസറിനൊപ്പം കോണ്‍ഗ്രസ് അംഗത്വം രാജിവെച്ചു. കോണ്‍ഗ്രസ്(എസ്) മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ നാസര്‍ പുല്‍പ്പറ്റ, ഇ.ജെ.ആന്റണി, അഷറഫ് കൂരിമണ്ണില്‍, ഷബീര്‍ കളത്തിന്‍പടി എന്നിവര്‍ പങ്കെടുത്തു.
















