ന്യൂദല്‍ഹി: മുംബൈ- എറണാകുളം 12223,12224, എറണാകുളം നിസാമുദ്ദീന്‍ എക്‌സ്പ്രസ് 12283,12284 എന്നീ തുരന്തോ എക്‌സ്പ്രസുകള്‍ക്ക് കോഴിക്കോട്ട് സ്‌റ്റോപ്പ് അനുവദിച്ചതായി എം.കെ. രാഘവന്‍ എംപി അറിയിച്ചു.
കൂടുതല്‍ ട്രെയിനുകളും സ്‌റ്റോപ്പുകളും അനുവദിക്കണമെന്ന ആവശ്യം അനുഭാവ പൂര്‍വ്വം പരിഗണിക്കാമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചതായും എംപി പറഞ്ഞു.
















