ഭുവനേശ്വര്‍: ഒഡീഷയിലെ പുരിയിലെ ഒരു വീട്ടില്‍ നിന്ന് 27 തലയോട്ടികള്‍ കണ്ടെടുത്തു. മുംബൈയിലെ ഒഎന്‍ജിസിയില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന മനോരഞ്ജന്‍ ജീനയെന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് തലയോട്ടികള്‍ കണ്ടത്.
കട്ടക്കിലെ എസ്‌സിബി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാല് ആംഗ സംഘം തലയോട്ടികള്‍ പരിശോധിച്ചു വരികയാണ്. എന്നാല്‍ ഇതില്‍ സംശയിക്കത്തകതായി ഒന്നുമില്ലെന്നും രേഖകളൊന്നും ഇവിടെ നിന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ഫോറന്‍സിക്ക് വകുപ്പുകളുള്‍പ്പടെയുള്ളവര്‍ ഇവിടെ പരിശോധന നടത്തും. തലയോട്ടികള്‍ പുരുഷന്റേയോ സ്ത്രീയടേയോ എന്ന് പരിശോധിക്കും. കൂടാതെ ഏതെങ്കിലും രീതിയില്‍ തലയോട്ടികളില്‍ ക്ഷതങ്ങള്‍ സംഭവിച്ചതായി പരിശോധിക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു.
തലയോട്ടികള്‍ സംബന്ധിച്ച വിദഗ്ധ പരിശോധനകളുടെ റിപ്പോര്‍ട്ടുകള്‍ രണ്ടാഴ്‌ച്ചയ്‌ക്കുള്ളില്‍ പോലീസിന് കൈമാറും.
















