മുംബൈ: മുംബൈ പോലീസ് കമ്മിഷണര്‍ സ്ഥാനത്തുനിന്ന് രാകേഷ് മരിയയെ നീക്കി. ഹോം ഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറലായി സ്ഥാനക്കയറ്റം നല്‍കിക്കൊണ്ടാണ് മരിയയെ കമ്മിഷണര്‍ സ്ഥാനത്തുനിന്ന് നീക്കിയത്.
അഹമ്മദ് ജാവേദ് ആയിരിക്കും പുതിയ കമ്മിഷണര്‍. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് മരിയയ്‌ക്ക കൈമാറി.
മഹാരാഷ്‌ട്ര ആഭ്യന്തര സെക്രട്ടറി കെ.ബി ബക്ഷിയാണ് സ്ഥാനമാറ്റ ഉത്തരവ് പുറത്തിറക്കിയത്. ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനു മുമ്പായി സ്ഥലംമാറ്റങ്ങള്‍ നടപ്പാക്കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ബക്ഷി പറഞ്ഞു.
ഷീന ബോറ കൊലക്കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മരിയയെ നീക്കുന്നത്. മരിയയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു അന്വേഷണം.
















