ഡെറാഡൂണ്‍: ഹിന്ദികവി സുമിത്രാനന്ദന്‍ പാന്തിന്റെ സ്മര ണക്കായി ഉത്തരാഖണ്ഡില്‍ പോസ്റ്റല്‍സ്റ്റാമ്പ് ഇറക്കും. കവിയുടെ സ്മരണക്കായി സ്റ്റാമ്പ് ഇറക്കണമെന്ന ഉത്തരാഖണ്ഡ് ഗവര്‍ണര്‍ കൃഷ്ണ കാന്തിന്റെ അഭ്യര്‍ത്ഥന കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുക യായിരുന്നു.
ഡിസംബര്‍ 23ന് സ്റ്റാമ്പിന്റെ പ്രകാശനം നടത്തുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. പാന്തിന് 1961ല്‍ പത്മഭൂഷണും 1968ല്‍ ജ്ഞാനപീഠവും സാഹിത്യ അക്കാദമിയും സോവിയേറ്റ് ലാന്റ് നെഹ്‌റു അവാര്‍ഡും ലഭിച്ചിരുന്നു. ഉത്തരാഖണ്ഡിലെ കൗസാനി ഗ്രാമത്തില്‍ 1900 മെയ് 20നാണ് ഇദ്ദേഹം ജനിച്ചത്.
















