പാലാ: സുപ്രീംകോടതി രൂപീകരിച്ച ജസ്റ്റിസ് കെ.എസ്.രാധാകൃഷ്ണന്‍ ചെയര്‍മാനായ സമിതിയുടെ നിര്‍ദ്ദേശപ്രകാരം റോഡില്‍ നിയമലംഘനം നടത്തുന്നരുടെ ലൈസന്‍സ് സസ്‌പെന്‍ഡു ചെയ്യുന്നത് കൂടുതല്‍ കാര്യക്ഷമമാക്കും. ഓവര്‍സ്പീഡ്, ചരക്ക് വാഹനങ്ങളില്‍ ഓവര്‍ലോഡ് കയറ്റുക, മദ്യപിച്ചോ, ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചതിന് ശേഷമോ വാഹനം ഓടിക്കുക മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് നടപടിയെന്ന് ആര്‍ടിഒ അറിയിച്ചു.
ഹെല്‍മെറ്റ് ധരിക്കാതെയും സീറ്റ്‌ബെല്‍റ്റ് ധരിക്കാതെയും വാഹനം ഓടിക്കുന്നവര്‍ക്ക് പിഴ അടയ്‌ക്കുന്നതിന് മുമ്പ് രണ്ടു മണിക്കൂര്‍ റോഡ് സുരക്ഷാ ക്ലാസും കൗണ്‍സിലിംഗും കൂടേണ്ടതാണെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
















