Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമകഥാവൃത്താന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 07:58 pm IST
in Samskriti

മണ്ഡോദരി രാവണനെ നോക്കി പറഞ്ഞു. നാഥാ, ഇതെന്തൊരു നീതികേടാണ്. അരുതാത്ത കാര്യങ്ങള്‍ ആലോചിക്കുകയോ പ്രവൃത്തിക്കുകയോ ചെയ്യാതെ അവയെ ത്യജിക്കുക. അന്യ വീട്ടില്‍താമസിക്കുകയും രാപ്പകലില്ലാതെ രാക്ഷസികളുടെ പരുഷവചനം ശ്രവിക്കുകയും ചെയ്യുന്നതിന്നിടയില്‍ പാതിവ്രത്യ വ്രതത്തോടുകൂടി ദീനയും ദുഃഖിതയുമായിക്കഴിയുന്ന സീത വളരെ വശംകെട്ടിരിക്കുകയാണ്.

വിവിധ വര്‍ഗത്തില്‍പെട്ട ദേവ, രാക്ഷസ ഗന്ധര്‍വ, അപ്‌സരാദി വര്‍ഗ്ഗങ്ങളിലെ- സുന്ദരികളായ സ്ത്രീകള്‍ നിനക്ക് വശംവദരാണല്ലൊ? പരദാരങ്ങളെ പരിഗ്രഹിക്കരുതെന്ന് പലമഹാന്മാരും മാത്രമല്ല പതിവ്രതയായ ഞാനും അങ്ങയോട് പലതവണ പറഞ്ഞിട്ടുള്ളതല്ലേ? നികൃഷ്ടവും നിന്ദ്യവുമായ ഈ ജീവിതരീതി എന്തിനാണ് അങ്ങ് തുടരുന്നത്. ഇത് നമ്മുടെ നിലയ്‌ക്കും വിലയ്‌ക്കും യോജിച്ചതാണോ മഹാവീരനായ രാവണന്‍ പെണ്‍കള്ളനും സ്ത്രീലമ്പടനും ആണെന്ന ദുഷ്‌കീര്‍ത്തി വളര്‍ത്താനല്ലാതെ മറ്റെന്താണ് ഇത്തരം പ്രവൃത്തികള്‍ കൊണ്ടുള്ള നേട്ടം.

ഇത്രയും പറഞ്ഞ് മണ്ഡോദരി സീതയോടായി പറഞ്ഞു. മകളെ സീതാദേവി നിന്റെ ഈ ദയനീയാവസ്ഥയില്‍ ഞാന്‍ അനുശോചിക്കുന്നു. സ്ത്രീകളുടെ അബലത്വവും അസ്വാതന്ത്ര്യവുമാണ് ഇതിനെല്ലാം പ്രധാന കാരണം. അതിനെ പുരുഷന്മാര്‍ ചൂഷണം ചെയ്ത് സ്ത്രീജനങ്ങള്‍ക്ക് ഭൂഷണമുണ്ടാക്കുന്നു. പുത്രി ഞാന്‍ നിനക്ക് എത്രയുംവേഗം പ്രിയ സമാഗമത്തിന് ഇടവരട്ടെയെന്ന് ആശംസിക്കുന്നു. നിനക്ക് മംഗളം ഭവിക്കട്ടെ.

ഇത്രയും പറഞ്ഞ് മണ്ഡോദരി സ്ത്രീസഹജമായ ലാളിത്യത്തോടും സന്ദര്‍ഭാനുചിതമായ ഗാംഭീര്യത്തോടുംകൂടി അന്ത:പുരാഭിമുഖമായി നടന്നകന്നു. രാവണന്‍ രാക്ഷസ സ്ത്രീകളെ വിളിച്ച് ഭയപ്പെടുത്തിയോ പറഞ്ഞ് വശപ്പെടുത്തിയോ തന്റെ ഇംഗിതത്തിന് സീതയെ വശംവദയാക്കണമെന്നും രണ്ടു മാസത്തിനകം തന്റെ ഇംഗിതം നടക്കാതെ വന്നാല്‍ കൊന്നുകളയുമെന്നും സീത കേള്‍ക്കെ അവരോട് പറഞ്ഞശേഷം കൃത്രിമഗാംഭീര്യം നടിച്ചുകൊണ്ട് മണ്ഡോദരിയുടെ പിന്നാലെ അന്ത:പുരത്തിലേക്ക് പോയി.

രാവണ നിര്‍ദ്ദേശമനുസരിച്ച് രാക്ഷസികള്‍ സീതക്കു ചുറ്റുമിരുന്ന് ഭീഷണിപ്പെടുത്താന്‍ തുടങ്ങി. രാവണനും തുടര്‍ന്ന് രാക്ഷസികളും പറഞ്ഞ വാക്കുകള്‍ കൂരമ്പുകള്‍പോലെ അവളുടെ ഹൃദയം പിളര്‍ന്നു. സീതക്ക് അസ്വാസ്ഥ്യം വര്‍ദ്ധിച്ചെങ്കിലും എല്ലാം സഹിച്ചു. കുറെനേരം ഭീഷണിപ്പെടുത്തിയ ശേഷം ആ രാക്ഷസസ്ത്രീകള്‍ അങ്ങുമിങ്ങും നീണ്ടുനിവര്‍ന്നു കിടന്ന് ഉറക്കമായി. ശല്യക്കാരികള്‍ ഉറക്കമായപ്പോള്‍ സീത ചിന്തിക്കാന്‍ തുടങ്ങി. ചിന്തകള്‍ മനോവേദനയെ ഇരട്ടിപ്പിച്ചു.

അശരണയായ ദേവി ദീനദീനം വിലപിക്കാന്‍ തുടങ്ങി. ആ സമയത്ത് വിഭീഷണ പുത്രിയായ ത്രിജട സീതയ്‌ക്ക് സാന്ത്വനം നല്‍കി. ധര്‍മ്മജ്ഞ എന്നുകൂടി പേരുള്ള അവള്‍ സീതയെ ഓരോന്നു പറഞ്ഞ് സമാധാനിപ്പിച്ചു. കൂട്ടത്തില്‍ താന്‍ കണ്ട സ്വപ്‌നത്തെപ്പറ്റിയും അവള്‍ വിശദീകരിച്ചു. ഐരാവതത്തിലേറി രാമലക്ഷ്മണന്മാര്‍ ലങ്കയെ ദഹിപ്പിച്ചതായും രാവണനെ നിഗ്രഹിച്ചതായും അവള്‍ സ്വപ്‌നം കണ്ടതായി സീതയെ അറിയിച്ചു. ശരവര്‍ഷത്താല്‍ ഉണ്ടായ അഗ്നിസ്ഫുലിംഗങ്ങളും സഹജസചിവസുതന്മാരുമായി രാവണന്‍ ചാണകക്കുഴിയില്‍ മുങ്ങിത്താഴുന്നതും വിഷ്ണുഭക്തനായ വിഭീഷണന്‍ രാമന്റെ പാദസേവ നടത്തുന്നതായും താന്‍ കണ്ടതായി ത്രിജട സീതയോട് വിശദീകരിച്ചു. ശുഭസൂചകങ്ങളായ പല വാക്കുകളാലും സീതയെ സമാധാനിപ്പിച്ച ശേഷം ത്രിജട തിരിച്ചുപോയി.

കാവല്‍ക്കാരികള്‍ എല്ലാവരും ഉറങ്ങിയിട്ടും സീത ദുഃഖത്തോടെ ഉണര്‍ന്നിരുന്നു. ഉറങ്ങാനുള്ള ഒരു മാനസികാവസ്ഥയോ സാഹചര്യമോ ആയിരുന്നില്ല സീതയുടേത്. സീത ഒറ്റക്കായപ്പോള്‍ തന്റെ ആത്മകഥ ആലോചിക്കാന്‍ തുടങ്ങി. തന്റെ ബാല്യം യൗവനാരംഭം, സ്വയംവരം, അയോദ്ധ്യാവാസം, വനയാത്ര, പഞ്ചവടിയിലെ ജീവിതം ഇങ്ങനെ ഓരോന്നോരോന്നായി സീത ആലോചിക്കാന്‍ തുടങ്ങി. മനസ്സിന്റെ ചഞ്ചലാവസ്ഥ നിമിത്തം അവളുടെ ചിന്തകള്‍ വാക്കുകളായി പുറത്തുവന്നു. രാവണന്‍ തന്നെ അപഹരിച്ച് ലങ്കയില്‍ കൊണ്ടുവന്നതും അതുമൂലം താനിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുഃഖങ്ങളും മാത്രമല്ല തന്റെ പ്രാണനാഥനും അനുജനും തന്നെക്കാണാഞ്ഞ് എന്തായിരിക്കും ചെയ്തുകൊണ്ടിരിക്കുന്നതെന്നും മറ്റുമുള്ള ചിന്തകള്‍ സീതാഹൃദയത്തില്‍ നിന്നും വാക്കുകളായി അന്തരീക്ഷത്തില്‍ ലയിച്ചു.

ഇവയെല്ലാം ശ്രദ്ധാപൂര്‍വം ശ്രവിച്ച് ശിംശപവൃക്ഷശാഖയില്‍ മറഞ്ഞിരുന്ന മാരുതി സീതക്കുമാത്രം കേള്‍ക്കാവുന്ന തരത്തില്‍ പതുക്കെ പറയാന്‍ തുടങ്ങി. ദശരഥന് നാല് പുത്രന്മാരുണ്ടായിരുന്നെന്നും, പിതാവിന്റെ ആജ്ഞയനുസരിച്ച് ഭാര്യയോടും അനുജനായ ലക്ഷ്മണനോടുമൊന്നിച്ച് വനത്തില്‍ വസിച്ചുവരവെ. കപടസന്യാസിയുടെ വേഷത്തില്‍ രാവണന്‍ അപഹരിച്ചെന്നും സീതാപഹരണാനന്തരമുള്ള രാമവൃത്താന്തവും ജടായുമോക്ഷം, കബന്ധഗതി, ശബരീസപര്യ, സുഗ്രീവസഖ്യം, ബാലീവധം, വാനരന്മാരുടെ സീതയെ അന്വേഷിച്ചുള്ള യാത്ര, സമ്പാതി സന്ദര്‍ശനം, ഹനുമാന്റെ സമുദ്രതരണം, ലങ്കാ ലക്ഷ്മീസംഗമം, സീതാവലോകനം ഇതെല്ലാം ഹനുമാന്‍ വ്യക്തമായും സ്പഷ്ടമായും വിവരിച്ചു. സീതാപഹരണത്തിന് ശേഷമുള്ള അനുബന്ധ വിവരണം കൂടി കേട്ടപ്പോള്‍ സീത ശ്രദ്ധയോടെ നാലുപാടും നോക്കി. അവര്‍ക്ക് ആരേയും കാണാന്‍ സാധിച്ചില്ല.

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.