Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎമ്മില്‍ ആര്‍എസ്എസ് പിടിമുറുക്കുന്നു: പാര്‍ട്ടിക്കിടയിലെ പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരണം പുതുസഖാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 06:28 pm IST
in Kannur

പാനൂര്‍: സിപിഎമ്മിലും ആര്‍എസ്എസ് പിടിമുറുക്കുന്നതായി പാര്‍ട്ടിക്കകത്ത് ചര്‍ച്ചയാകുന്നു. ബിജെപി പുറത്താക്കി സിപിഎമ്മില്‍ ചേര്‍ന്ന നേതാക്കളാണ് പാര്‍ട്ടിക്കിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും ആക്ഷേപം. ശ്രീകൃഷ്ണജയന്തി, ഗണേശോത്സവം തുടങ്ങിയ ഹൈന്ദവ ആഘോഷങ്ങളിലേക്ക് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎമ്മിനെ വലിച്ചിഴച്ചത് പുതുസഖാക്കളായ കണ്ണൂരിലെ ധീരജ്, ചെറുവാഞ്ചേരിയിലെ എ.അശോകന്‍, ഒ.കെ.വാസു എന്നിവരാണെന്ന രൂക്ഷവിമര്‍ശനമാണ് പാര്‍ട്ടിയില്‍ നിന്നും ഉയര്‍ന്നിട്ടുള്ളത്. ഇത് പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്നും പുകയുകയാണ്.

2013 ഡിസംബറില്‍ സിപിഎമ്മില്‍ ചേര്‍ന്നതിനു ശേഷം കണ്ണൂരില്‍ ആദ്യമായി സിപിഎം ഗണേശോത്സവം സംഘടിപ്പിച്ചിരുന്നു. ഇതിന് സിപിഎം വിശ്വാസത്തിനെതിരെല്ലായെന്ന വാദമുഖവും പി.ജയരാജന്‍ നിരത്തി. ഇത് പുതുസഖാക്കളെ സംരക്ഷിക്കാനായിരുന്നു. ഇതിനെ തുടര്‍ന്നു പയ്യന്നൂര്‍, കണ്ണൂര്‍ ഏരിയാകമ്മറ്റികള്‍ പ്രതിഷേധം ജില്ലാ കമ്മറ്റിയില്‍ അറിയിച്ചെങ്കിലും ബിജെപിയില്‍ നിന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ വരാന്‍ വേണ്ടിയുളള അടവുനയം മാത്രമാണിതെന്നും, നേരിട്ട് സിപിഎം ഇത്തരം ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമുള്ള മറുപടിയാണ് ജില്ലാസെക്രട്ടറി പി.ജയരാജന്‍ കൊടുത്തത്. പൊയിലൂര്‍ മഠപ്പുര ക്ഷേത്രത്തില്‍ നടന്ന അഷ്ടമംഗല്യ പ്രശ്‌നത്തിനു ശേഷം പരിഹാരകര്‍മ്മങ്ങള്‍ക്ക് ഒകെ.വാസു വിവിധ ക്ഷേത്രങ്ങളില്‍ സന്ദര്‍ശിച്ചപ്പോഴും അപകടങ്ങള്‍ പാനൂര്‍ ഏരിയാ കമ്മറ്റിയും സൂചിപ്പിച്ചിരുന്നു. അത്യാറക്കാവില്‍ എ.അശോകന്‍ പോകുന്നതടക്കം നിരീക്ഷണ വിധേയമായിരുന്നു. എന്നാല്‍ പി.ജയരാജന്‍ തന്റെ അപ്രമാദിത്വത്താല്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തൃണവല്‍ഗണിക്കുകയായിരുന്നു.

ഹൈന്ദവാഘോഷങ്ങള്‍ ആര്‍എസ്എസ് ഹൈജാക്ക് ചെയ്യുന്നത് തടയണമെന്ന നിലപാട് സംസ്ഥാനകമ്മറ്റിയിലും കണ്ണൂര്‍ ലോബി ഉയര്‍ത്തി. കുട്ടികളെയും മഹിളകളെയും ഏറെ സ്വാധീനിക്കുന്ന ശ്രീകൃഷ്ണജയന്തി നടത്തണമെന്ന ഉപദേശവും പുതുസഖാക്കള്‍ നല്‍കി. ഇത് പാടില്ലെന്ന് മുതിര്‍ന്ന നേതാക്കളായ എകെ.നാരായണന്‍ എംഎല്‍എ, ജെയിംസ്മാത്യൂ എംഎല്‍എ, പികെ.ശ്രീമതി എംപി തുടങ്ങിയവര്‍ അസന്നിഗ്ധമായി ആവശ്യപ്പെട്ടെങ്കിലും പി.ജയരാജന്‍ പരീക്ഷണത്തിന് തയ്യാറാകണമെന്ന് ഉറച്ച നിലപാടിലായിരുന്നു. നേരിട്ടു നടത്താതെ ഓണാഘോഷത്തിന്റെ മറപറ്റിയാകാമെന്നും ധാരണയാകുകയായിരുന്നു. തുടക്കമെന്ന നിലയില്‍ ബാലഗോകുലം നടത്തുന്ന ശോഭായാത്രയില്‍ ആളെ കുറയ്‌ക്കാന്‍ പരിപാടി സംഘടിപ്പിക്കുകയായിരുന്നു ഇന്നലെ ഉദ്ദേശിച്ചത്. എന്നാല്‍ വര്‍ഷങ്ങളായി ജനങ്ങള്‍ ശിരസിലേറ്റിയ ബാലഗോകുലത്തിന്റെ ആഘോഷത്തിന് ഗരിമ വര്‍ദ്ധിക്കുന്നതാണ് കാണാന്‍ സാധിച്ചത്. ഇതിനെ തുടര്‍ന്നാണ് പുതുസഖാക്കള്‍ക്കെതിരെ പരസ്യ വിമര്‍ശനമുയര്‍ന്നത്. ആര്‍എസ്എസിന്റെ ഹിഡന്‍ അജഡയാണോ എ.അശോകന്‍ നടത്തുന്നതെന്ന ചോദ്യവുമുയര്‍ന്നത്രേ. കൂത്തുപറമ്പ്, ചെറുവാഞ്ചേരി, പൊയിലൂര്‍, കണ്ണൂര്‍ ടൗണ്‍ എന്നിവിടങ്ങളില്ലെല്ലാം അഭൂതപൂര്‍വ്വമായ ജനസഞ്ചയങ്ങള്‍ സിപിഎം ഭീഷണി വകവെയ്‌ക്കാതെ ശോഭായാത്രയില്‍ അണിനിരന്നത് പി.ജയരാജന്‍ വിഭാഗത്തെ അസ്വസ്ഥമാക്കിയിട്ടുണ്ട്.

മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നുമുളള വ്യതിചലനമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നതെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു. നവമാധ്യമങ്ങള്‍ ഹൈന്ദവ ആഘോഷങ്ങളിലെ സിപിഎം നിലപാടിനെതിരെ വലിയ ഇടപ്പെടല്‍ നടത്തിയതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും. ബാലസംഗമങ്ങള്‍ നടത്താന്‍ ശ്രീകൃഷ്ണജയന്തി ദിനം കണ്ടെത്തിയത് ആയിത്തറയിലെ പുതുസഖാവിന്റെ ബുദ്ധിയായിരുന്നു. ബാലഗോകുലത്തിന്റെ സര്‍ഗാത്മകത അനുഭവിച്ചറിഞ്ഞ ചിട്ടി മിന്നിയുടെ ഇടപ്പെടല്‍ ആയിത്തറയില്‍ വന്‍പ്രതിഷേധമുയര്‍ത്തുന്നുണ്ട്. ഇയാളെ പാര്‍ട്ടിയിലെത്തിക്കാന്‍ ചുക്കാന്‍ പിടിച്ച ഡിവൈഎഫ്‌ഐ നേതാവ് ഇപ്പോള്‍ സജീവമല്ല. ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റിയില്‍ ഈ മിന്നും താരത്തെ തിരുകിക്കയറ്റാന്‍ പി.ജയരാജന്‍ ശ്രമിച്ചതാണ് ബ്ലോക്ക് നേതാവിനെ ചൊടിപ്പിച്ചത്. അതിനു പുറമെ പല വിഷയങ്ങളിലും ഇയാള്‍ ഇടപ്പെടല്‍ നടത്തുന്നതായും ഉന്നത നേതാക്കളുമായി ബന്ധം വെക്കുന്നതായും ഒരു വിഭാഗം പറയുന്നു. ഇത് അപകടകരമാണെന്ന സൂചന ജില്ലാഘടകത്തിന് നല്‍കിയിട്ടുണ്ടെന്ന് കൂത്തുപറമ്പിലെ ഡിവൈഎഫ്‌ഐ നേതാവ് പറഞ്ഞു.

തലശേരി ഫസല്‍ വധത്തിലെ നുണപ്രചരണത്തിനു പിന്നിലെ കാരണക്കാരും പുതുസഖാക്കള്‍ തന്നെയാണെന്നും അത് ഒഴിവാക്കാമായിരുന്നെന്നും വാദിക്കുന്നവരുമുണ്ട്. ന്യൂനപക്ഷങ്ങളും ഇതിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഈ സംഭവങ്ങളോടെ കാലുമാറികള്‍ക്കെതിരെ പാര്‍ട്ടിക്കിടയില്‍ നിന്നു തന്നെ എതിര്‍പ്പുയര്‍ന്നു കഴിഞ്ഞു. 2000 ആളുകള്‍ വരുമെന്നു പറഞ്ഞ് പാനൂരില്‍ നിന്നും പിണറായി വിജയന്‍ സ്വീകരിച്ചവരില്‍ ഏറിയ പങ്കും ഘര്‍വാപസി ആയി ക്കഴിഞ്ഞു. പൊയിലൂരില്‍ ഒകെ.വാസു ഒഴികെ സിപിഎമ്മില്‍ ചേര്‍ന്ന മുഴുവന്‍ പ്രവര്‍ത്തകരും കുടുംബങ്ങളും പൊയിലൂരില്‍ നടന്ന ശോഭായാത്രയില്‍ അണിനിരന്നു. ചെറുവാഞ്ചേരിയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ആര്‍എസ്എസിന്റെ ഗുരുദക്ഷിണയിലടക്കം പാര്‍ട്ടി മാറിയ പ്രവര്‍ത്തകര്‍ സംബന്ധിച്ചിരുന്നു. അമ്പാടിമുക്കില്‍ നിന്നും നേരത്തെ പാര്‍ട്ടി മാറിയവര്‍ തിരികെ വന്നിരുന്നു. ഇത് പി.ജയരാജനെ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്. ഇനിയും ഘര്‍വാപസിയുണ്ടാകുമോയെന്ന ആശങ്കയിലാണ് പി.ജയരാജനും കൂട്ടരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

Kerala

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

Kerala

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

News

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

വിവാദം ബാധിച്ചില്ല , അയോധ്യയിൽ വരുമാനം വർധിച്ചു ; പ്രതിദിനം ബാങ്ക് അക്കൗണ്ടിൽ എത്തുന്നത് 12 ലക്ഷത്തിൽ നിന്ന് 24 ലക്ഷമായി കുതിച്ചുയർന്നു

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് പിടിയില്‍

ഇന്തോനേഷ്യയെ മറികടക്കും ; 2050 ൽ ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടി കവിയും ; ഹിന്ദു ജനസംഖ്യ കുറയും ; പ്യൂ റിസർച്ച് സെന്റർ റിപ്പോർട്ട്

ആസൂത്രണ ബോര്‍ഡിലെ വിവാദ നിയമനങ്ങള്‍: പരീക്ഷ രേഖകള്‍ പുറത്ത് വിടാന്‍ പി എസ് സിയോട് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍

അന്‍സിബയെ പഞ്ഞിക്കിട്ട് ഭാഗ്യലക്ഷ്മി

ക്ഷേത്ര ട്രസ്റ്റിന്‌ വിവരാവകാശം ബാധകമാക്കണമെന്ന് ബ്രിട്ടാസ്‌ ; ക്രൈസ്തവ ഇസ്ലാമിക സംഘടനകൾ വാങ്ങിക്കുന്ന ഫണ്ടിന്റെ വിവരങ്ങളും പുറത്ത് വിടണമെന്ന് ആവശ്യം

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.