വണ്ടന്‍പതാല്‍: ഹൃദയാഘാതം മൂലം മരണപ്പെട്ട വിനയന്റെ കുടുംബത്തിന് താങ്ങും തണലുമാവാന്‍ നാട്ടുകാര്‍ ഇന്ന് കൈകോര്‍ക്കും. രണ്ട് കാലുകള്‍ നഷ്ട്ടപ്പെട്ട പിതാവ്, കാലുകളുടെ സ്വാധീന ശക്തി നഷ്ട്ടപ്പെട്ട സഹോദരി, രണ്ടും മൂന്നും വയസ് പ്രായമുള്ള രണ്ട് കുട്ടികള്‍, ഭാര്യ എന്നിവരടങ്ങുന്ന ഈ കുടുംബത്തിന്റെ ഏക ആശ്രം വിനയനായിരുന്നു. വിനയിന്റെ വേര്‍പാട് ഈ കുടുംബത്തെ പട്ടിണിയുടെ മുഴുകുഴിയിലേക്കാണ് എത്തിച്ചത്. ഇത് കണ്ടറിഞ്ഞ നാട്ടുകാര്‍, ജനപ്രതിനിധികള്‍, സാമൂഹ്യാസാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ വണ്ടന്‍പതാല്‍ എന്ന കൊച്ചുഗ്രാമത്ത് ഇന്ന് ഒത്തുകൂടും. ഈ കുടുംബത്തിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ന് രാവിലെ അമ്പത് മുതല്‍ വീടുകള്‍ കയറി ഫണ്ട് സമാഹരിക്കും.
















