Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലത്തിനുണ്ടൊരു കഥ പറയാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2015, 08:57 pm IST
inSamskriti

കാലത്തെപ്പറ്റി അറിയേണ്ട ചില കാര്യങ്ങള്‍:- കാലം നൂറ്റാണ്ടുകളായും ആണ്ടുകളായും മാസങ്ങളായും ആഴ്ചകളായും ദിവസങ്ങളായും മണിക്കൂര്‍, മിനിറ്റ്, സെക്കന്‍ഡ് എന്നിവകളാല്‍ നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നു. സാധരണയായി ആണ്ട് മാസ തീയതിയാണ് ഉപയോഗിക്കുക. എന്നിരുന്നാലും ആഴ്ചയിലെ ദിനങ്ങളുടെ പേരുകള്‍ അറിയേണ്ടത് ആവശ്യമായി വരുന്നു. ഇത് കണ്ട് പിടിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കൂട്ടുകാര്‍ക്ക് പറഞ്ഞ് തരാം.

കാലത്തിന്റെ പ്രത്യേകതകള്‍

ക്രിസ്തു വര്‍ഷാരംഭം 01.01.01 ഇതൊരു ഞായറാഴ്ചയാണ്. ആഴ്‌ച്ചയില്‍ 7 ദിവസം അപ്പോള്‍ ഞായര്‍ 1 തിങ്കള്‍ 2 തുടങ്ങി. ശനി 7 അവസാനിക്കുന്നു. തുടര്‍ച്ചയായി കുറേദിനങ്ങള്‍ കൂട്ടുമ്പോള്‍

ഉദാ:- 01.03.01 അതായത് 1-ാം വര്‍ഷം ജനുവരി 31 -ം ഫെബ്രുവരി 28-ം കഴിഞ്ഞ്  മാര്‍ച്ച് 01 എന്ന് അര്‍ത്ഥം. അതായത് 31+28+1= 60 ദിവസം. 60 ദിവസത്തില്‍ എത്ര ആഴ്ച വരുന്നു എന്ന് നോക്കാം അതായത് 60/7 = 8 ആഴ്ചയും നാലുദിവസവും മുകളില്‍ വിവരിച്ചതനുസരിച്ച് ഞായറാഴ്ച ഒന്നു വെച്ചു കൂട്ടിയാല്‍ 4-ാം ദിവസം ബുധന്‍ ആകുന്നു. ഇതേ രീതിയില്‍ ഏതു ആണ്ടു മാസം തീയതികളേയും ദിനങ്ങളാക്കി മാറ്റി ആ ദിവസത്തിന്റെ പേരു കണ്ടുപിടിക്കാം.

ഇനി ചില കാര്യങ്ങള്‍

അധിവര്‍ഷം ഒഴിച്ച് എല്ലാ വര്‍ഷാരംഭവും തുടങ്ങുന്നതും അവസാനിക്കുന്നതും ഒരേ ദിവസം തന്നെയായിരിക്കും. അധിവര്‍ഷം തൊട്ടടുത്ത ദിനത്തില്‍ അവസാനിക്കും. അതായത് സാധാരണ വര്‍ഷം    തിങ്കളാഴ്ച തുടങ്ങിയാല്‍ തിങ്കളാഴ്ച അവസാനിക്കും. അധിവര്‍ഷം തിങ്കളാഴ്ച തുടങ്ങിയാല്‍ ചൊവ്വാഴ്‌ച്ച അവസാനിക്കും.

എന്താണ് അധിവര്‍ഷം..?

ഭൂമി സൂര്യനെ ഒരു പ്രാവശ്യം വലം വെയ്‌ക്കാന്‍ 365.25 ദിവസം എടുക്കും. അതായത് മുന്നൂറ്റി അറുപത്തിയഞ്ചേകാല്‍ ദിവസം. ഇത് സൗകര്യാര്‍ത്ഥം നാലു കാല്‍ കൂട്ടി നാലുവര്‍ഷം കൂടുമ്പോള്‍ ഒരു മുഴുവന്‍ ദിവസം ആക്കും. അത് ഫെബ്രുവരി 28 എന്നത് അതി വര്‍ഷം വരുമ്പോള്‍ 29 ആകുന്നു. ഇപ്രകാരം വരുമ്പോള്‍ 1.1.1 ഞായര്‍, 1.1.2 തിങ്കള്‍, 1.1.3 ചൊവ്വ, 1.1.4 ബുധന്‍, 1.1.5 വെള്ളി. ഇവിടെ ഒരുദിനം മാറി വരുന്നത് ശ്രദ്ധിക്കുക. ഓരോ നാലുവര്‍ഷം കഴിയുമ്പോഴും ഈ രീതിയില്‍ മാറുന്നതു കാണാം. ഇതു കൂട്ടുകാര്‍ മനസ്സില്‍ വെയ്‌ക്കേണ്ടതാണ്.

ഇനി കാര്യത്തിലേക്ക് കടക്കാം

5.2.2015 എന്നത് ഏതു ദിവസമായിരിക്കാം മുകളില്‍ വിവരിച്ചത് അനുസരിച്ച് വളരെ എളുപ്പമാണിത് കണ്ടുപിടിക്കാന്‍. മുകളില്‍ തന്ന തീയതി മാസം, ആണ്ട് ഇവയെ ദിവസങ്ങളാക്കുക. രണ്ടായരത്തി പതിനഞ്ച്എന്നു പറയുമ്പോള്‍ ജനുവരിയും കഴിഞ്ഞ് ഫെബ്രുവരി 5 ദിവസമേ ആയിട്ടുള്ളൂ. ആ നിലക്ക് 2015 ന് പ്രത്യേകം എടുത്ത് ദിനങ്ങളാക്കാം. ജനുവരി 31 ദിനം ഫെബ്രുവരി 5 ദിനം. മൊത്തം 2015-ല്‍ 36 ദിവസം മാത്രം. ബാക്കി 2014 വരെയുള്ള വര്‍ഷം മുഴുവനും ദിനങ്ങളാക്കണം. അതായത് 2014 ഗുണം 365.25= 735613.5 ദിവസം.

ശ്രദ്ധിക്കുക: അധിവര്‍ഷം കൂടി കൂട്ടിയതിനാല്‍ .5 എടുക്കേണ്ടതില്ല. മുകളില്‍ കിട്ടിയ 735613 ന്റെ കൂടെ 2015-ലെ 36 ദിവസവും കൂടി കൂട്ടി 7 കൊണ്ട് ഹരിച്ച് ശിഷ്ട ദിവസം എടുത്താല്‍ മതി. അതായത് (735613 + 36) / 7 = 105092 ആഴ്ചയും 5 ദിവസവും എന്നു കിട്ടും. ഈ 5 ദിവസം മുകളില്‍ പറഞ്ഞ പ്രകാരം ഞായര്‍ ഒന്നു തുടങ്ങി 5-ാം ദിവസം വ്യാഴത്തില്‍ എത്തുന്നു. അങ്ങനെ വരുമ്പോള്‍ 5.2.2015 എന്നു പറയുന്നത് വ്യാഴാഴ്ച ആയിരിക്കും. സംശയമുള്ള കൂട്ടുകാര്‍ കലണ്ടര്‍ മറിച്ച് നോക്കുക.

ശ്രദ്ധിക്കുക: ഏത് സംഖ്യയും 7 കൊണ്ട് ഹരിക്കുമ്പോള്‍ 1 മുതല്‍ 6 വരെയെ ശിഷ്ടം വരുകയുള്ളൂ. ശിഷ്ടം വന്നില്ലായെങ്കില്‍ അത് ഏഴാംനാളായ ശനിയാഴ്ച ആയിരിക്കും. ഈ രീതിയില്‍ ഏത് തീയതിയും കണ്ടു പിടിക്കാം.

ഇനി മറ്റൊരു രീതി

5.2.2015 തന്നെ എടുക്കുക. മുകളില്‍ വിവരിച്ചത് പോലെ തന്നെ 2015-ലെ 36 ദിവസം മാറ്റി നിര്‍ത്തുക.

ഒന്നാം വര്‍ഷം മുതല്‍ 2014 വര്‍ഷം വരെ ഞായറാഴ്ച തുടങ്ങി തിങ്കള്‍- ചൊവ്വ, ബുധന്‍ എന്ന ക്രമത്തില്‍ 2014 വരെ വരുകയും അതിനിടയില്‍ അധിവര്‍ഷം കൂടി കൊടുക്കുകയും ചെയ്യുന്നു. അധിവര്‍ഷം എത്രയെന്നറിയാന്‍ 2014-നെ 4 കൊണ്ട് ഹരിക്കുക. അതിലും ശിഷ്ടം വിട്ടുകളയുക. ഇനി എല്ലാം കൂടി കൂട്ടി 7 കൊണ്ട് ഹരിച്ച് ശിഷ്ടം മാത്രം എടുക്കുക. അതായത് (2014 + 36+ 503) / 7 എന്നു പറയുന്നത് 364 ആഴ്ചയും 5 ദിവസവും. മുകളില്‍ പ്രസ്താവിച്ച വിധം ഞായര്‍ ഒന്നു തുടങ്ങി 5-ല്‍ എത്തുമ്പോള്‍ വ്യാഴം എന്നു കിട്ടും. എന്താ ശരിയല്ലെ കൂട്ടുകാരെ…?

ഇനി കൂട്ടുകാര്‍ക്ക് ഒരു എളുപ്പവഴി…

അതിന് 5.2.2015 തന്നെ എടുക്കാം. ഇവിടെ ഏത് വര്‍ഷമാണോ പറയുന്നത് ആ വര്‍ഷാരംഭം മനസ്സില്‍ വെച്ചേക്കുക. ഇവിടെ 2015 ജനുവരി 1 എന്നു പറയുന്നത് വ്യാഴാഴ്ച ആണ്. വ്യാഴം ആണ് 1 ആയി കണക്കാക്കുക. വ്യാഴം-1, വെള്ളി-2, ശനി-3…ഞായര്‍-4, തിങ്കള്‍-5, ചൊവ്വ-6, ബുധന്‍-7 (0). 5.2.2015 അതായത് ആകെ ദിവസം 36 ആഴ്ചകള്‍ കഴിച്ച് ബാക്കി 36/7= 5 ആഴ്ചയും ഒരു ദിവസവും. ഇവിടെ 1 വ്യാഴത്തില്‍ തുടങ്ങുന്നതിനാല്‍ 5.2.2015 വ്യാഴമാണെന്ന് വ്യക്തമല്ലേ..

ഈ രീതിയില്‍ ക്രിയകള്‍ ഇഷ്ടമുള്ളത് എടുത്ത് ഇനി കൂട്ടുകാര്‍ക്ക് മറ്റുള്ളവരെ അതിശയിപ്പിക്കാമല്ലോ…!!!

നമ്മള്‍ കാല്‍ക്കുലേറ്ററില്‍ ക്രിയ ചെയ്യുമ്പോള്‍ 7 കൊണ്ട് ഹരിച്ചുകിട്ടുന്ന ഉത്തരം എപ്പോഴും ദശാംശഭിന്നത്തിലായിരിക്കും ശിഷ്ടം കിട്ടുക. ഇതു നമ്മള്‍ കൃത്യമായി   അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് ചുവടെ ചേര്‍ക്കുന്ന പട്ടിക ശ്രദ്ധിക്കുക.

1/7 = .1….. എന്നു കിട്ടുന്നു. (1/7 = 0.14285…. ഇങ്ങനെയാണ് വരുന്നത് എന്നാല്‍ നമ്മള്‍ ദശാംശം കഴിച്ചുള്ള ഒരക്കം മാത്രം എടുത്തു നോക്കിയാല്‍ മതി)

2/7 = .2….. എന്നു കിട്ടുന്നു.

3/7 = .4….. എന്നു കിട്ടുന്നു.

4/7 = .5….. എന്നു കിട്ടുന്നു.

5/7 = .7….. എന്നു കിട്ടുന്നു.

6/7 = .8….. എന്നു കിട്ടുന്നു.

7/7 = 0….. (ശിഷ്ടം ഇല്ല)

ഈ രീതിയില്‍ കാല്‍ക്കുലേറ്ററില്‍ നോക്കിയാല്‍ ശിഷ്ടം 1, 2, 3, 4, 5, 6, 0 എന്നതിന് പകരം .1, .2, .4, .5, .7, .8, 0 ഈ രീതിയില്‍ കാല്‍ക്കുലേറ്ററില്‍ കിട്ടുന്നു.

കാലം ഇത്രത്തോളം കൃത്യതയില്‍ സഞ്ചരിക്കുമ്പോഴും നമ്മുടെ പിഴവിനാലുണ്ടാകുന്ന കാലക്കേടുകള്‍ക്ക് നാം കാലത്തെ പഴി ചാരുന്നു. ഒരു ചെറിയ ദശാംശഭിന്നം, തള്ളിക്കളായാവുന്ന ഒരു കണക്ക്.! ഇത് നാം തള്ളിയപ്പോഴുണ്ടായ കാലപ്പിഴ ഒരു ജനതയെ മുഴുവന്‍ മാറ്റി മറിക്കത്തക്കതായി മാറിയിരിക്കുന്നു. എല്ലാ അതിപുരാതന തത്വശാസ്ത്രങ്ങളേയും തകിടം മറിച്ചിരിക്കുന്നു. അതായത് ഭൂമി സൂര്യനെ ഒരു പ്രാവശ്യം വലം വെയ്‌ക്കുന്നതാണല്ലോ ഒരു വര്‍ഷം എന്നു നാം കണക്കാക്കുന്നത്. അതിന് വേണ്ട ദിവസം നാം കണ്ടുപിടിച്ചു. 365.25 ദിവസം. എന്നാല്‍ കൃത്യമായി പറഞ്ഞാല്‍ 365.24219 ദിവസം. സൗകര്യാര്‍ത്ഥം 0.24219 എന്നത് 0.25 എന്നാക്കി. ഈ കണക്ക് ഒരു വര്‍ഷത്തിലാണെന്നത് ഓര്‍ക്കണം. ഒരു വര്‍ഷത്തില്‍ 11 മിനിറ്റും 14.784 സെക്കന്റും നമ്മള്‍ മുന്നോട്ടെടുത്ത് സൗകര്യം ഉണ്ടാക്കി എന്നു മാത്രം. ക്രിസ്തു വര്‍ഷം ഒന്നും മുതല്‍ നോക്കിയാല്‍ ഈ സൗകര്യം കാരണം ഉണ്ടായ പരിവര്‍ത്തനം നമുക്കൊന്ന് നോക്കാം. 2014 പൂര്‍ണ്ണമാകുമ്പോള്‍ യാഥാര്‍ത്ഥ ദിനം = 2014 ഗുണം 365.24219 = 735597.771  ദിനങ്ങള്‍

ഇപ്പോഴത്തെ കണക്ക് =2014 ഗുണം 365.25 = 735613.5 ദിനങ്ങള്‍

വ്യത്യാസം = 735613.5 – 735597.771 = 15.729 ദിവസം.

അതായത് 2014 ഡിസംബര്‍ 31 എന്നു നാം പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ 15 ദിവസം 17 മണിക്കൂര്‍ 29 മിനിറ്റ് 45.6 സെക്കന്‍ഡ് കൂടി കഴിഞ്ഞെങ്കിലെ 31.12.2014 ആകുകയുള്ളൂ.

ഇനി നമ്മള്‍ നമ്മുടെ കണക്കുമായി പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലാം…

മേട മാസത്തിലെ വിഷുക്കണി കൊന്നകളും മറ്റും കണികാണാന്‍ പൂത്തുലയുന്ന കാലം. 5000 വര്‍ഷമാകുമ്പോള്‍ പ്രകൃതിയുടെ മേടം നമ്മുടെ ഇടവത്തിലായിരിക്കും.

ഇന്ന് ഒരു കുട്ടി ജനിക്കുന്നു എന്ന് ധരിക്കുക. അതിന്റെ നാള്‍, ജാതകം തുടങ്ങിയവ  ഏത് വിധം ഗണിക്കും. ? എന്നു തുടങ്ങി  പ്രകൃതിയുമായി ബന്ധപ്പെട്ട എല്ലാം തന്നെ അവതാളത്തിലാകും.

കാലം മുന്നോട്ടു പോകും തോറും ജനുവരിയിലെ കാലാവസ്ഥ ജൂണിലായി മാറും. ഇവ പരിഹരിക്കണമെങ്കില്‍ ഓരോ 128 വര്‍ഷം കൂടുമ്പോഴും ഓരോ ദിവസം കുറയേണ്ടതാകുന്നു. അതായത് 32 അധിവര്‍ഷത്തില്‍ ഒരെണ്ണം എടുക്കാതിരിക്കുക.

കൂട്ടുകാര്‍ ഇനിയും കാലത്തെ കൃത്യമായി പിന്തുടരുവാന്‍ വീണ്ടും കൃത്യമായ കണക്കുകള്‍ കണ്ടുപിടിച്ച് തിരുത്തി മുന്നേറുക. കൂട്ടുകാര്‍ ഒരു കാര്യം ഓര്‍മ്മ വെയ്‌ക്കുക. സ്വന്തം താല്‍പ്പര്യത്തിനും സുഖത്തിനും വേണ്ടി തന്നിഷ്ടം നടത്താതെ എത്ര ബുദ്ധിമുട്ടിയാലും വേണ്ടിയില്ല. അറിവുള്ളവര്‍      പറയുന്നത് കേട്ടു പിന്തുടരുക., കൂടാതെ സ്വയം അറിവ് സമ്പാദിച്ച് മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.