തൂവെള്ള. നിലാവിന്റെ പരിശുദ്ധി. എന്നാല്‍ കാണാന്‍ പാകത്തിനെന്നും വലുപ്പമില്ലാത്തവസ്തു. ശ്രാവണത്തിലെ ഓണക്കാലത്ത് തുമ്പ പറിയ്‌ക്കാന്‍ നെട്ടോട്ടമാണ്. ഉത്രാടത്തിന് നാട്ടുകാര്‍ മുഴുവന്‍ തിരഞ്ഞുനടക്കുന്ന ഒരേഒരുവസ്തു തുമ്പച്ചെടിയാണ്. ഇതിനെ തുമ്പക്കുടമെന്നും പറയാറുണ്ട്. കണിപ്പൂവിനെ പ്പോലെ ഇപ്പോള്‍ തുമ്പക്കുടത്തിനെ വില്‍പ്പനയ്‌ക്കും വച്ചുവരുന്നു.
സര്‍വ പൂക്കള്‍ക്കും തുമ്പയോട് പരമ പുച്ഛമാണ്. കാരണം അതിന് കാഴ്ചയില്‍ എടുപ്പില്ല. മണമില്ല തുടങ്ങി അനേകം ആരോപണങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഓണക്കാലത്ത് മഹാബലി വന്നപ്പോള്‍ എല്ലാപൂക്കളും അടുത്തുകൂടി. ആപ്രജാക്ഷേമ തല്‍പ്പരനായ തമ്പുരാന്‍ എല്ലാപൂക്കളേയും താലോലിച്ചു, കുശലപ്രശ്‌നങ്ങള്‍ നടത്തി ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞ്മാറിനിന്ന തുമ്പപ്പൂവിനെ തമ്പുരാന്‍ പ്രത്യേകം വീക്ഷിച്ചു.
തുമ്പയെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു. നിന്റെ കുറവുകള്‍ സാരമില്ല. വിശുദ്ധിയുടെ പൂര്‍ണരൂപമായ വെളുപ്പുതന്നെയാണ് നിന്റെ അനുപമമായ അഴക്. ഓണത്തിന് നിന്നെമാറ്റിനിര്‍ത്തി പൂക്കളം തീര്‍ക്കുവാന്‍ ഒരാള്‍ക്കും സാദ്ധ്യമല്ല. അതിന്നാല്‍ നിന്റെ കുറവുകള്‍ പരിഹരിക്കപ്പെടുമെന്ന് പറഞ്ഞ് അനുഗ്രഹിച്ചു.
















