പാലാ: കോണ്‍ഗ്രസ്സ് എന്നാല്‍ കറപ്ഷന്‍ എന്നായി മാറിയതായി ഡോ. സത്യപാല്‍ സിംഗ് എംപി. പാലായില്‍ ബിജെപി സംഘടിപ്പിച്ച ജനജാഗ്രത സദസ്സില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അഴിമതിക്കുവേണ്ടിയുള്ള ഭരണമായിരുന്നു യുപിഎ സര്‍ക്കാരിന്റേത്. സംസ്‌കാരത്തിന്റേയും വികസനത്തിന്റേയും മുന്നേറ്റമാണ് ഇന്ന് ഭാരതം ആഗ്രഹിക്കുന്നത്. സ്‌കില്‍ഡ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, ശുചിത്വ ഭാരതം പദ്ധതികളിലൂടെ ഭാരതം ഇന്ന് കുതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നഷ്ടപ്പെട്ട കാര്‍ഷിക നയം തിരിച്ചുകൊണ്ടുവന്ന് ഗാട്ട് കരാറിലൂടെ 2016ന് ശേഷം സബ്‌സിഡികള്‍ പൂര്‍ണ്ണമായും എടുത്തുകളയാനുള്ള യൂപിഎ സര്‍ക്കാരിന്റെ തീരുമാനം മാറ്റി. സബ്‌സിഡികള്‍ തുടരാനാണ് മോദിസര്‍ക്കാരിന്‍രെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സമിതിയംഗം അഡ്വ. എസ്. ജയസൂര്യന്‍ പ്രഭാഷണം പരിഭാഷപ്പെടുത്തി. പാലാ. നി.മണ്ഡലം പ്രസിഡന്റ് മോഹനന്‍ പനയ്‌ക്കല്‍ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.കെ. നാരായണന്‍ നമ്പൂതിരി, സംസ്ഥാന സമിതിയംഗം പ്രൊഫ്. ബി. വിജയകുമാര്‍, ജില്ലാ സെക്രട്ടറി കെ.എം. സന്തോഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് എന്‍.കെ. ശശികുമാര്‍, ടി.ആര്‍. നരേന്ദ്രന്‍, ജി. രഞ്ചിത്ത്, കെ.ജി. ഗിരീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















