പാമ്പാടി: നിയന്ത്രണം വിട്ട സ്വകാര്യ ബസ് വെയിറ്റിംഗ് ഷെഡില്‍ ഇടിച്ചു കയറി . 5 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.ഇന്നലെ വൈകിട്ട് 4 ന് കെ കെ റോഡില്‍ ചേന്നംപള്ളി കവലയിലാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ വെയിറ്റിംഗ് ഷെഡ് പൂര്‍ണ്ണമായി തകര്‍ന്നു വെങ്കിലും വന്‍ ദുരന്തം ഒഴിവായി. ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ മഴയെതുടര്‍ന്ന് വെയിറ്റിംഗ് ഷെഡില്‍ കയറിനില്‍ക്കുമ്പേഴാണ് സംഭവം. നിസ്സാര പരിക്കുകള്‍ പറ്റിയ പൂതക്കുഴി ഇളം പുരയിടത്തില്‍ വിനായക്(14), കോത്തല ഞാലിമാക്കല്‍ അക്ഷയ്(14), ഞാണോലിക്കല്‍ സുമിത്ത് (13), പള്ളിപ്പറമ്പില്‍ ജിന്‍സ് (13), കുരുവികാട്ടില്‍ ഷെമ്പില്‍ (13) എന്നിവരെ പ്രാധമിക ചികില്‍സക്ക്‌ശേഷം വിട്ടയച്ചു.
















