വെള്ളൂര്‍: പിറവം റോഡ് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ തമ്പടിക്കുന്ന നാടോടി സംഘം പരിസരം മലിനമാക്കുന്നു. അധികൃതരുടെ അനങ്ങാപ്പാറനയത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നൂറിലധികമാളുകളാണ് രാത്രികാലങ്ങളില്‍ പ്ലാറ്റ്‌ഫോമില്‍ തങ്ങുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന ഇവര്‍ പ്രാഥമികാവശ്യത്തിനായി ഉപയോഗിക്കുന്നത് റെയില്‍വേ ട്രാക്കാണ്. ഇവര്‍കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങള്‍ പ്ലാറ്റ്‌ഫോമിലാണ് ഉപേക്ഷിക്കുന്നത്. ഇത് യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും ഏറെ ദുരിതമാകുകയാണ്.
ഗുരുതരമായ ആരോഗ്യപാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഇക്കാര്യത്തില്‍ റെയില്‍വേ സ്റ്റേഷന്‍, പോലീസ് അധികൃതരും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.
















