Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

നാടും നഗരവും ഒരുങ്ങി ; നാളെ ശ്രീകൃഷ്ണജയന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2015, 10:21 pm IST
in Kottayam

കോട്ടയം: ‘വീടിന് ഗോവ്, നാടിന് കാവ്, മണ്ണിനും മനസ്സിനും പുണ്യം’ എന്ന സന്ദേശവുമായി അമ്പാടിക്കണ്ണന്റെ ജന്മദിനം ആഘോഷിക്കുവാന്‍ നാടും നഗരവും ഒരുങ്ങി. ബാലഗോകുലം ബാലദിനമായി ആഘോഷിക്കുന്ന ശ്രീകൃഷ്ണജയന്തിയെ വരവേല്‍ക്കുവാന്‍ വിപുലമായ ഒരുക്കങ്ങളാണ് ബാലഗോകുലം വിവിധ ഹൈന്ദവസംഘടനകളുടെ സഹകരണത്തോടെ ഒരുക്കിയിരിക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെട്ട കോട്ടയം മേഖലയില്‍ 1100 ശോഭായാത്രകള്‍ നടക്കുമെന്ന് കോട്ടയം മേഖലാ അദ്ധ്യക്ഷന്‍ പി.എന്‍. സുരേന്ദ്രനും മേഖലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളിയും അറിയിച്ചു.

ആഗസ്റ്റ് 31ന് 1300 സ്ഥലങ്ങളില്‍ പതാക ഉയര്‍ത്തിക്കൊണ്ട് തുടക്കം കുറിച്ച ആഘോഷപരിപാടികളില്‍ ഗോപൂജ, വൃക്ഷപൂജ, നദീവന്ദനം, ചിത്രരചനാ മത്സരം, സാംസ്‌കാരിക സമ്മേളനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ഇതിനോടകം നടന്നുകഴിഞ്ഞു. കോട്ടയത്തു നടക്കുന്ന ശോഭായാത്ര സംഗമത്തില്‍ സംസ്ഥാന വനിതാകമ്മീഷന്‍ അംഗവും ജില്ലാ സ്വാഗതസംഘ അദ്ധ്യക്ഷയുമായ ഡോ. ജെ. പ്രമീളാദേവി അദ്ധ്യക്ഷത വഹിക്കും. അസി. കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും. മേഖലാ കാര്യദര്‍ശി ബിജു കൊല്ലപ്പള്ളി സന്ദേശം നല്‍കും. ആര്‍എസ്എസ് പ്രാന്തീയ കാര്യകാര്യ അംഗം അഡ്വ. എന്‍. ശങ്കര്‍ റാം, ബാലഗോകുലം മേഖലാ സഹകാര്യദര്‍ശി ഗിരീഷ് കുമാര്‍, വിഭാഗ് സംഘചാലക് എം.എസ്. പത്മനാഭന്‍, ജില്ലാ സെക്രട്ടറി ബി. അജിത്കുമാര്‍, ജില്ലാ അദ്ധ്യക്ഷന്‍ ഡോ. ഇ.പി. കൃഷ്ണന്‍ നമ്പൂതിരി, ജില്ലാ സംഘചാലക് കേരളവര്‍മ്മ, താലൂക്ക് കാര്യവാഹക് ഹരി തുടങ്ങിയവര്‍ പങ്കെടുക്കും.

വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന ശോഭായാത്രകള്‍ക്ക് ബാലഗോകുലം സംസ്ഥാന, മേഖലാ, ജില്ലാ ചുമതല വഹിക്കുന്നവര്‍ക്കൊപ്പം സാംസ്‌കാരിക നായകന്മാരും നേതൃത്വം നല്‍കും. ബാലഗോകുലം സംസ്ഥാന നിര്‍വ്വാഹകസമിതി അംഗം സി.എം. പുരുഷോത്തമന്‍ പള്ളിക്കത്തോട്ടിലും പ്രൊഫ. പി.എം. ഗോപി പുതുപ്പള്ളിയിലും, സംസ്ഥാനസഹ ഭഗിനി പ്രമുഖ സുധാകുമാരി ടീച്ചര്‍ പാലായിലും, മേഖലാ അദ്ധ്യക്ഷന്‍ പി.എന്‍. സുരേന്ദ്രന്‍ ഭരണങ്ങാനത്തും മേഖലാ ഉപാദ്ധ്യക്ഷന്‍ വി.എസ്. മധുസൂദനന്‍ ചങ്ങനാശ്ശേരിയിലും, ഭഗിനീപ്രമുഖ രാഖി മധു പാലായിലും മേഖലാ ഖജാന്‍ജി രഞ്ജിത് മുണ്ടക്കയത്തും, മേഖലാ സമിതി അംഗം വനാക്ഷിയമ്മ ടീച്ചര്‍ ഈരാറ്റുപേട്ടയിലും ജില്ലാ അദ്ധ്യക്ഷന്മാരായ ടി.ജി. മോഹന്‍ദാസ് പൊന്‍കുന്നത്തും, വിനു പ്രസാദ് നെടുങ്കണ്ടത്തും, ജില്ലാ സെക്രട്ടറിമാരായ എം.ആര്‍. രാജേഷ് എരുമേലിയിലും കെ.കെ. സുരേഷ് മാഷ് കട്ടപ്പനയിലും ശോഭായാത്രയെ നയിക്കും. ജില്ലാ സംഘടനാ സെക്രട്ടറി രഞ്ജിത്ത് കോത്തലയിലും, ഹരിപ്രസാദ് ഏഴാച്ചേരിയിലും, ആര്‍എസ്എസ് വിഭാഗ് കാര്യവാഹക് പി.പി. ഗോപി മീനടത്തും, വിഭാഗ് പ്രചാരക് വി. അനീഷ് പൊന്‍കുന്നത്തും നേതൃത്വം നല്‍കും. ജില്ലാ സംഘചാലക് കെ.എസ്. പത്മനാഭന്‍ പൊന്‍കുന്നത്തും, രാഷ്‌ട്രപതി അവാര്‍ഡ് ജേതാവ് സോജാ ഗോപാലകൃഷ്ണന്‍ ഇളങ്കുളത്തും, ജില്ലാ കാര്യവാഹക് രാജീവ് പുതുപ്പള്ളിയിലും, സജീവ് പൊന്‍കുന്നത്തും, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു തലയോലപ്പറമ്പിലും, സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പരിപ്പിലും ശോഭായാത്രകള്‍ക്ക് നേതൃത്വം നല്‍കും.

കോത്തല: ഇളങ്കാവ് ഭഗവതിക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവം 5ന് നടക്കും. താന്ത്രിക ചടങ്ങുകളും അന്നേദിവസം കോത്തലയുടെ വിവിധ പ്രദേശങ്ങളില്‍നിന്ന് ആരംഭിക്കുന്ന ശോഭാ യാത്രകള്‍ 12-ാം മൈലില്‍ സംഗമിച്ച് മഹാശോഭായാത്രയായി ക്ഷേത്രത്തില്‍ എത്തിച്ചേരും.

വൈക്കം: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വൈക്കത്ത് നാളെ ശോഭാ യാത്രകള്‍ നടത്തും.ഗംഗ,യമുന,സരസ്വതി,ഗോദാവരി,നര്‍മ്മദ,സിന്ധു എന്നീ പേരുകളില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന ശോഭായത്രകള്‍ വലിയകവലയില്‍ മഹാസംഗമ ശോഭായാത്രയായി അഞ്ച് മണിക്ക് പടിഞ്ഞാറെ നടവഴി വൈക്കം മഹാദേവക്ഷേത്രത്തില്‍ എത്തും.വാദ്യമേളങ്ങള്‍,നിശ്ചല ദൃശ്യങ്ങള്‍ ശോഭായാത്രക്ക് അഴകേകും.

കടുത്തുരുത്തി: കപിക്കാട്ശ്രീ കൃഷ്ണണസ്വമിക്ഷേത്രത്തില്‍ രാവിലെ 5-30ന് ഉഷപുജ 6ന ്ഗണപതി ഹോമം 7-ന് ഭഗവതപാരായണം ഉച്ചക്ക് 12-30ന് പിറന്നാള്‍സദ്യ വൈകിട്ട് 5-ന് ശോഭയാത്ര 6ന്ഉറിയടി ക്ഷേത്രത്തില്‍ നിന്നും അരംഭിക്കും. 6-30ന് വിശേഷാല്‍ ദിപാരാധന 7ന് പ്രഭാഷണം 7-30ന് ഭക്തിഗാനമേള എന്നിവനടക്കും.

കുറവിലങ്ങാട്: കുറവിലങ്ങാട് മേഖലയില്‍ മാത്രമായി 14 ശോഭയാത്രകള്‍ വിവധ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കും. മേഖലയില്‍ കളത്തൂര്‍, കോഴ, ഇലയ്‌ക്കാട്, മാറിടം, വയല, മണ്ണയ്‌ക്കനാട്, കുറിച്ചിത്താനം, ഉഴവൂര്‍, ആണ്ടൂര്‍, പാലയ്‌ക്കാട്ടുമല പ്രദേശങ്ങളിലാണ് ശോഭയാത്രകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇലയ്‌ക്കാട് ബാങ്ക് ജംഗ്ഷനില്‍ നിന്ന് വൈകിട്ട് 3.30 ന് ആരംഭിക്കുന്ന ശോഭയാത്ര പാല ഡി.വൈ.എസ്.പി. ഡി.എസ്. സുനീഷ് ബാബു ഉദ്ഘാടനം ചെയ്യും. ഇലയ്‌ക്കാട് കോളനി, വളകുഴി വഴി ശോഭായാത്ര കാക്കനിക്കാട് ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് വിശേഷാല്‍ ദീപാരാധനയും അന്നദാനവും നടക്കും. രാവിലെ 8 മണിയ്‌ക്ക് ഭാഗവത പാരായണവും 8.30 ന് ഗോപൂജ തുടര്‍ന്ന് വിളംബര യാത്രയും നടക്കും. കളത്തൂര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തിലുള്ള ശോഭയാത്ര 4.30 ന് കാളികാവ് ദേവീക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കും. കാളികാവ് ബാലസുഹ്മ്രമണ്യക്ഷേത്രം, വെമ്പള്ളി വടക്കേക്കവല വഴി കളത്തൂര്‍ ചാലപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് വിശേഷാല്‍ പൂജയും പ്രസാദവിതരണവും നടക്കും. കോഴ നരസിഹംസ്വാമി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര കോഴാ ജംഗ്ഷന്‍ ചുറ്റി തിരിച്ച് ക്ഷേത്രാങ്കണത്തില്‍ പ്രവേശിക്കും. തുടര്‍ന്ന് വിശേഷാല്‍ പൂജകളും പ്രസാദവിതരണവും നടക്കും. ആണ്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് ഉച്ചകഴിഞ്ഞ് 3 മണിയ്‌ക്ക് ആരംഭിക്കുന്ന ശോഭായാത്ര കോഴിക്കൊമ്പ്, ഗുരുമന്ദിരം, ഇല്ലിയ്‌ക്കല്‍ വഴി പാലയ്‌ക്കാട്ടുമല നരസിംഹസ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. മണ്ണയ്‌ക്കനാട് കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന ശോഭായാത്ര ചിറിയില്‍ ഗണ പതിക്ഷേത്രം, കുറിച്ചിത്താനം വഴി കാരപ്പടവത്തു കാവില്‍ എത്തിച്ചേരും. അവിടെ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി സംഗമിച്ച് കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ദീപാരാധന, പ്രസാദവിതരണം, അവതാരപൂജ, അഷ്ടാഭിഷേകം, നിറകൈസമര്‍പ്പണം എന്നിവ നടക്കും. മാറിടം ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര കുമ്മണ്ണൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. വയല പാറത്തുരുത്തിക്കാവ് ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ശോഭായാത്ര മമ്പള്ളി ദേവീക്ഷേത്രം വഴി എസ്.എന്‍.ഡി.പി ബാല സുഹ്മ്രമണ്യ സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും.

കടുത്തുരുത്തി: രാവിലെ 5-30ന് ഉഷപുജ 6ന ്ഗണപതി ഹോമം 7-30ന് ഭഗവത പരായണം വൈകിട്ട് 5-30ന് ശോഭയാത്ര തിരുവമ്പാടി ഭഗവതി ക്ഷേത്രത്തില്‍ നിന്നും അരംഭിക്കും 6-20ന് ശ്രിക്രഷണസ്വമിക്ഷേത്രത്തില്‍ എത്തിചേരും തടര്‍ന്ന് വിശേഷാല്‍ ദിരാരാധന ഉറിയടി എന്നിവനടക്കും ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരന്‍നമ്പുതിരി അവതാരപുജ നടത്തും.

ചങ്ങനാശ്ശേരി: മാടപ്പള്ളി തെങ്ങണ പന്‍പുഴ എന്‍ഇഎസ് പാലക്കുളം മാടപ്പള്ളി ചൂരപ്പാടി മാമ്മൂട് മാന്നില വട്ടച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ശോഭായാത്രകള്‍ തുടങ്ങി മാടപ്പള്ളി ശ്രീഭഗവതി ക്ഷേത്രത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി തെങ്ങണാ ശ്രീമഹാദേവക്ഷേത്രത്തില്‍ എത്തിച്ചേരും. ജി. ഗോപാകുമാര്‍, എന്‍.എന്‍. വിജയന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ശാസ്താം കോയിക്കല്‍: കുന്നുംപുറം അയര്‍ക്കാട്ടുവയല്‍ മണികണ്ഠശേരി, നാല്‍ക്കവല ശാസ്താംകോയിക്കല്‍, കോട്ടമുറി, ചെമ്പുംപുറം തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ആരംഭിക്കുന്ന ശോഭായാത്ര കുന്നുംപുറത്ത് സംഗമിച്ച് മഹാശോഭായാത്രയായി തൃക്കൊടിത്താനം മഹാക്ഷേത്രത്തില്‍ എത്തിച്ചേരും. പി.എസ്. കണ്ണന്‍, ബിജുരാജ്, സുമീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

തൃക്കൊടിത്താനം: കുരിശുംമൂട് മാലൂര്‍ക്കാവ് കടമാന്‍ചിറ അംബികാപുരം തൃക്കൊടിത്താനം ദേവിപുരം തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ആരംഭിക്കുന്ന ശോഭായാത്രകള്‍ മുക്കാട്ടുപടിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി തൃക്കൊടിത്താനം മഹാദേവക്ഷേത്രത്തില്‍ എത്തിച്ചേരും. തുളസി സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പായിപ്പാട്: പൊടിപ്പാറ, പായിപ്പാട്, വെള്ളാപള്ളി, പുത്തന്‍കാവ്, നാലുകോടി എന്നീ ശോഭായാത്രകള്‍ തേവര്‍നടയില്‍ സംഗമിച്ച് മഹാശോഭായാത്രയായി പായിപ്പാട് പുത്തന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.

നീലംപേരൂര്‍: നീലംപേരൂരിലെ ശോഭായാത്ര എസ്എന്‍ഡിപി ഭൂതനാട്കാവ് ദേവീക്ഷേത്രത്തില്‍നിന്ന് തുടങ്ങി നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.

ഈര, ചക്കംചെമ്പക്ക എന്നീ ശോഭായാത്രകള്‍ അതാതു സ്ഥലങ്ങളില്‍നിന്ന് തുടങ്ങി ഈരയില്‍ കൂട്ടുമേല്‍ ക്ഷേത്രത്തില്‍ സമാപിക്കും.

കൈനടി, ചെറുകര എന്നീ സ്ഥലങ്ങളിലെ ശോഭായാത്രകള്‍ അതാതു സ്ഥലങ്ങളില്‍നിന്ന് തുടങ്ങി ചെറുകര ജ്ഞാനപപാലേശ്വരക്ഷേത്രത്തില്‍ സമാപിക്കും.

വാഴപ്പള്ളി: വാഴപ്പള്ളി മഹാദേവക്ഷേത്രം, നെല്‍പുര ഗണപതിക്ഷേത്രം, കുറ്റിശ്ശേരികടവ്, അന്നപൂര്‍ണ്ണേശ്വരിക്ഷേത്രം, കൊച്ചുകൊടുങ്ങല്ലൂര്‍ ക്ഷേത്രം, തിരുവെങ്കിടപുരംക്ഷേത്രം, വേഴക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വട്പ്പള്ളി ഭഗവതിക്ഷേത്രം, മഞ്ചാടിക്കര ദേവീക്ഷേത്രം, ഇടമനയില്ലം ക്ഷേത്രം, മഞ്ചാടിക്കര പടിഞ്ഞാറുഭാഗം, കോണതോടി അമ്പലം ജംഗ്ഷന്‍, അര്‍ത്തില്‍ ഭഗവതിക്ഷേത്രം, പറാല്‍ വടക്കുംഭാഗം, പറാല്‍ തെക്കുംഭാഗം, വെട്ടിത്തുരുത്ത് എന്നീ സ്ഥലങ്ങളില്‍ നിന്ന് ശോഭായാത്രകള്‍ ആരംഭിക്കും.

പെരുന്ന: പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, ളായിക്കാട് ഗുരുമന്ദിരം, സന്താനഗോപാലമൂര്‍ത്തിക്ഷേത്രം പുഴവാത്, തിരുമല ക്ഷേത്രം, പെരുന്ന കിഴക്ക്, പയ്യമ്പറ ഇല്ലം, പൂവം എസ്എന്‍ഡിപി ക്ഷേത്രം, കക്കാട് കടവ്, പെരുന്ന, വാഴപ്പള്ളി (ഗംഗ, യമുന) എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ 5 മണിക്ക് സംഗമിച്ച് നഗരത്തെ അമ്പാടിയാക്കി വൃന്ദാവനത്തില്‍ സമാപിക്കും.

ഇത്തിത്താനം: തുരുത്തി, ശാസ്താങ്കല്‍ എന്നീ സ്ഥലങ്ങളിലെ ശോഭായാത്ര സംഗമിച്ച് ഈശാനത്തുകാവ് ക്ഷേത്രത്തില്‍ സമാപിക്കും. ആനകുഴി, ഇളംകാവ്, ചിറവുമുട്ടം എന്നീ സ്ഥലങ്ങളിലെ ശ്രീകൃഷ്ണജയന്തി ശോഭായാത്ര സംഗമിച്ച് ഇളംകാവ് ദേവീക്ഷേത്രാങ്കണത്തില്‍ സമാപിക്കും. ചീരംച്ചിറ, ഏനാച്ചിറ എന്നീ സ്ഥലങ്ങളിലെ ശ്രീകൃഷ്ണജയന്തി ശോഭായാത്ര, ചീരംച്ചിറയില്‍ സമാപിക്കുന്നു. വടക്കേക്കരയിലെ ശോഭായാത്ര, വടക്കേക്കരയില്‍നിന്ന് ആരംഭിച്ച് വെരൂര്‍ ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ സമാപിക്കും. കൊരട്ടിമലയില്‍നിന്ന് ആരംഭിക്കുന്നശോഭായാത്ര ആശ്രമത്തില്‍ സമാപിക്കും.

കുമരങ്കരി: വാലടിയിലെയും കുമരങ്കരിയിലേയും ശോഭായാത്രകള്‍ സംഗമിച്ചതിനുശേഷം വാലടി ദേവീക്ഷേത്രത്തിലും കുമരംങ്കരി ധര്‍മ്മശാസ്താക്ഷേത്രത്തിലും സമാപിക്കും. നാരകത്തറയിലെ ശോഭായാത്ര കാരയ്‌ക്കാട് ജംഗ്ഷനില്‍നിന്ന് തുടങ്ങി നാരകത്തറ ദേവീക്ഷേത്രത്തില്‍ സമാപിക്കും. വയറ്റുപാക്കയില്‍ നടക്കുന്ന ശോഭായാത്ര പങ്കിപാലത്ത്‌നിന്ന് തുടങ്ങി പയറ്റുപാക്ക ദേവീക്ഷേത്രത്തില്‍ സമാപിക്കും. ചേന്നങ്കരി ദേവീക്ഷേത്രത്തിലേക്കും ശോഭായാത്രകള്‍ സംഗമിച്ചതിനുശേഷം ചേന്ങ്കരി ദേവീക്ഷേത്രത്തില്‍ സമാപിക്കും.

പാലാ: മീനച്ചില്‍ താലൂക്കിലെ നൂറ്റിയന്‍പതോളം സ്ഥലങ്ങളില്‍ ശോഭായാത്രകള്‍ നടക്കും. പുലിയന്നൂരില്‍ ബാലഗോകുലം മീനച്ചില്‍ താലൂക്ക് കാര്യദര്‍ശി സുജിത്ത് പിഎന്‍, ഇടനാട്ടില്‍ വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് ഡോ.എന്‍.കെ.മഹാദേവനും , തെച്ചിപ്പുഴൂരില്‍ സംസ്ഥാന സഹ ഭഗിനി പ്രമുഖ് സുധാകുമാരി ടീച്ചറും ഏഴാച്ചേരിയില്‍ ബാലഗോകുലം മീനച്ചില്‍ താലൂക്ക് സംഘടനാ സെക്രട്ടറി ബിനീഷ് ചുങ്ങച്ചേരിയും ഭരണങ്ങാനത്ത് ബാല ഗോകുലം മേഖല അദ്ധ്യക്ഷന്‍ സുരേന്ദ്രന്‍ അമ്പാറയും ശ്രീകൃഷ്ണ സന്ദേശം നല്‍കും.

കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നിന്ന് വൈകിട്ട് 3.30ന് ആരംഭിക്കുന്ന ശോഭയാത്രയോടൊപ്പം ഇടയാറ്റ് ഗണപതിക്ഷേത്രത്തില്‍ നിന്നും വെള്ളാപ്പാട് വന ദുര്‍ഗ്ഗാ ക്ഷേത്രത്തില്‍ നിന്നും പാറപ്പള്ളി ഗരുഡമന ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നുമുള്ള ശോഭായാത്രകള്‍ ഗവ.ആശുപത്രിക്കവലയില്‍ സംഗമിച്ച് നഗരത്തിലൂടെ മഹാറാണികവലയിലെത്തി ചെത്തിമറ്റം പുതിയ കാവില്‍ നിന്നുള്ള ശോഭായാത്രയുനായി സംഗമിച്ച് മഹാശോഭായാത്രയായി മുരിക്കുംപുഴ ക്ഷേത്രത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറിയടി, പാല്‍പ്പായസ വിതരണം എന്നിവ നടക്കും.

ഞീഴൂര്‍: ഞീഴൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷം നടക്കും. 4 ന് ഇലഞ്ഞിപ്പിള്ളി വേണു ഗോപാല സ്വാമി ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ശോഭയാത്ര 6ന് ക്ഷേത്രത്തിലെത്തിച്ചേരും തുടര്‍ന്ന് ഉറിയടിയും വിശേഷാല്‍ ദീപാരാധനയും നടക്കും.

വെള്ളൂര്‍: വിവേകാനന്ദ ബാലാഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്ര വൈകിട്ട് 4 ന് ആറാട്ടുമണപ്പുറത്തുനിന്നും ആരംഭിക്കും. ശ്രീവാമന സ്വാമി ക്ഷേത്രത്തില്‍ സമാപിക്കും. സാംസ്‌കാരികസമ്മേളനത്തില്‍ എം.ജി.സര്‍വ്വകലാശാല സെനറ്റ് മെമ്പര്‍ പ്രൊഫ.ഇന്ദു മുഖ്യാതിഥിയായിരിക്കും. ബാലഗോകുലം പ്രവര്‍ത്തകരുടെ അവയവദാന സമ്മതപത്രം പ്രൊഫ.ഇന്ദു ഏറ്റുവാങ്ങും.

കറുകച്ചാല്‍: മാമുണ്ട പാര്‍ത്ഥസാരഥി ബാലഗോഗുലത്തിന്റെ ആഭിമുഖ്യത്തില്‍ മഹാശോഭായാത്ര 5 ന് നടക്കും. രാവിലെ 6 ന് ക്ഷേത്ര സന്നിധിയില്‍ ഗണപതിഹോമം 8 ന് ഭാഗവതപാരായണം 10 ന് ഗോപൂജ, 12 ന് ഉണ്ണിയൂട്ട് 30.30 ന് ശാന്തിപൂരം കാണിക്ക മണ്ഡപത്തില്‍ നിന്നും മഹാശോഭായാത്ര, ഉദ്ഘാടനവും ജന്മാഷ്ടമി സന്ദേശവും ശാന്തമ്മ രാജന്‍ പാലയ്‌ക്കല്‍ നിര്‍വ്വഹിക്കും. വൈകിട്ട് 5 ന് മഹാദേവപുരത്ത് ശോഭായാത്രക്ക് സ്വീകരണം. ഉറിയടി 6 ന് ശോഭായാത്ര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ എത്തും.6.30 ന് ദീപാരാധന 7 ന് ഭജന, രാത്രി 12 ന് ശ്രീകൃഷ്ണാവതാരം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

Kerala

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

India

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

World

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

Kerala

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

ബംഗ്ലാദേശില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഗണ്യമായി കുറച്ചു: അമിത് ഷാ

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ജൂലൈ 3 ന്; ചിത്രം കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

നന്ദമുരി ബാലകൃഷ്ണ – കൊരട്ടാല ശിവ ചിത്രം NBK112; ചിത്രം നിർമ്മിക്കുന്നത് സുധാകർ ചെറുകുരി, സുധാകർ മിക്കിളിനേനി

മയക്കുമരുന്ന് മാഫിയക്കെതിരെ നിയമനടപടികൾ ശക്തമാക്കും ; വിചാരണയും ശിക്ഷാവിധികളും ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ

തീയേറ്ററുകളിൽ 100 ദിനം പൂർത്തിയാക്കി ധുരന്ധർ പ്രതികാരം

സജീവ് പാഴൂർ -നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ഫസ്റ്റ് ലുക്ക് പുറത്ത്

നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരത്തിലേക്ക് മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ”

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിലൂടെ തമൻ മലയാളത്തിലേക്ക്

ഫെസ്റ്റിവൽ നിറവിൽ ‘ഞാൻ രേവതി’ അനുഭവം പങ്കിട്ട് സംവിധായകൻ പി. അഭിജിത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.