തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ബാധകമാക്കി ഉത്തരവിറക്കിയിരുന്നതിനാല് ജീവനക്കാരും നേതാക്കളും ഓഫീസുകളില്‍ എത്തി ഒപ്പിട്ട ശേഷം മുങ്ങി. തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകളും സര്‍ക്കാര്‍ ജീവനക്കാരും അഖിലേന്ത്യാടിസ്ഥാനത്തില്‍ നടത്തിയ 24 മണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായാണ് ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ ഒപ്പിട്ടു മടങ്ങിയത്. ഓഫീസുകളില്‍ എത്തിയവര്‍ രാവിലത്തെയും ഉച്ചയ്ക്ക് ശേഷമുള്ള ഹജര്‍ നിലയും ഒരുമിച്ച് രേഖപ്പെടുത്തിയ ശേഷമാണ് മുങ്ങിയത്.
മുന്‍കൂര്‍ അനുമതി ഇല്ലാതെ ജോലിക്ക് ഹാജരാകാത്ത താത്കാലിക ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഉത്തരവുള്ളതിനാല്‍ താത്കാലിക ജീവനക്കാരും ജോലിക്കെത്തി. ബാങ്ക്, ഇന്‍ഷ്വറന്‍സ്, തപാല്‍, ബിഎസ്എന്‍എല്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഘടനകളും പണിമുടക്കില്‍ പങ്കെടുത്തെങ്കിലും കേരളത്തില്‍ പണിമുടക്ക് ഭാഗികമായിരുന്നു.സെക്രട്ടേറിയറ്റില്‍ 23 ശതമാനം പേര് ജോലിക്ക് ഹാജരായി
സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങി. കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയില്ല. ട്രെയിനുകളില്‍ തിരുവനന്തപുരത്ത് എത്തിയവരെ പോലീസിന്റെ വാഹനങ്ങളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ജോലിക്ക് എത്തുന്നവര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ജില്ലാകളക്ടര്‍മാരും വകുപ്പ് തലവന്മാരും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
ഗവണ്മെന്റ് പ്രസില്‍ ഭൂരിഭാഗം ജീവനക്കാരും ഹാജരായി. ജോലിക്കെത്തുന്നവരെ തടയാന്‍ സമരാനുകൂലികളുടെ ഭാഗത്തുനിന്ന് ചെറുത്തുനില്പ്പ്്് ഉണ്ടായെങ്കിലും ചെറിയ സംഘര്‍ഷത്തിനൊടുവില്‍ 250 പരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശച്ചതായി ബി എംഎസ് പ്രസ് വര്‍ക്കേഴ്സ് സംഘ്് ഭാരവാഹികള്‍ അറിയിച്ചു.
നഗരസഭയിലെ മുനിസിപ്പല്‍ കോര്പ്പറേഷന് സ്റ്റാഫ് അസോസിയേഷന് ജീവനക്കാര്‍ സമരത്തില്‍ നിന്ന് വിട്ടുനിന്നു. ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുത്തത
്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: