കോട്ടയം: അഭിലാഷിനെ കൊലപ്പെടുത്തിയ ക്രൂരതയ്ക്കെതിരെ ബിഎംഎസ് മേഖലാ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ് മാധവന് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.കെ. തങ്കച്ചന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എ.പി. കൊച്ചുമോന്, തങ്കച്ചന് പി.എസ്, ജിജു എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ജോഷി, ഗോപാലകൃഷ്ണന്, ഗോപി, ബിജു, ഹരി എന്നിവര്‍ നേതൃത്വം നല്കി.
പാലാ: സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ് പാലാമേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ജില്ലാ ജോയിന്റ് സെക്രട്ടറി വി. കുട്ടികൃഷ്ണന്, എം.എസ്. ഹരികുമാര്‍, സാബു വര്‍ഗീസ്, കെ.ജി. ഗോപകുമാര്‍, മായാ മോഹനന്, ഹരികൃഷ്ണന് മേവട, കെ.എസ്. ശിവദാസന്‍, എം.ആര്. സജികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: