Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വികസനം അതല്ലേ എല്ലാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2015, 10:49 am IST
in Vicharam

എന്റെ പ്രിയ ദേശവാസികളേ… നമസ്‌ക്കാരം. മനസ്സിലുള്ളത് അവതരിപ്പിക്കാന്‍ ഒരവസരം കൂടി ലഭിച്ചിരിക്കുന്നു. അങ്ങു ദൂരെ ദക്ഷിണ ഭാരതീയര്‍ ഓണം ആഘോഷിക്കുന്നു. ഇതേ അവസരത്തില്‍ നമ്മുടെ നാടു മുഴുവന്‍ പവിത്രമായ രക്ഷാബന്ധന്‍ ഉത്സവവും ആഘോഷിച്ചു. ഭാരത സര്‍ക്കാര്‍ സാമൂഹ്യസുരക്ഷയ്‌ക്ക് പുതിയ പുതിയ പദ്ധതികള്‍ സാമാന്യ ജനങ്ങള്‍ക്കുവേണ്ടി നടപ്പിലാക്കിയിട്ടുണ്ട്. വളരെ കുറഞ്ഞ സമയത്തില്‍ത്തന്നെ ഇവയ്‌ക്ക് വ്യാപകമായ സ്വീകാര്യതയും കിട്ടി. രക്ഷാബന്ധന്‍ ഉത്സവക്കാലത്ത് നമ്മുടെ സഹോദരിമാര്‍ക്കായി സുരക്ഷാപദ്ധതികള്‍ നടപ്പിലാക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

ലഭ്യമായ വിവര പ്രകാരം ഇതുവരെ 11 കോടി കുടുംബങ്ങള്‍ ഈ പദ്ധതികളില്‍ ചേര്‍ന്നിട്ടുണ്ട്. ഏകദേശം അരലക്ഷം അമ്മമാര്‍ക്കും സഹോദരങ്ങള്‍ക്കും പ്രയോജനമുണ്ടായി. ഇത് നല്ലൊരു സൂചനയായി ഞാന്‍ കാണുന്നു. എല്ലാ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും രക്ഷാബന്ധന്‍ ദിനത്തില്‍ നന്മ നേരുന്നു. ബാങ്കിലുടെ സമ്പാദ്യം: ഇന്നത്തേക്ക് ഒരുവര്‍ഷം മുമ്പേ ‘ജന്‍ധന്‍’ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. 60 വര്‍ഷംകൊണ്ട് നടപ്പിലാക്കാത്ത കാര്യങ്ങള്‍ ഇത്ര ചുരുങ്ങിയ സമയംകൊണ്ട് നടപ്പിലാക്കാന്‍ സര്‍ക്കാരിന്റെ എല്ലാ ഘടകങ്ങളും എല്ലാ ബാങ്കുകളും മറ്റും പൂര്‍ണ്ണമനസ്സോടെ ഒന്നിച്ചു. വിജയിപ്പിക്കുകയും ചെയ്തു. ലഭ്യമായിട്ടുള്ള വിവര പ്രകാരം ഏകദേശം 17.74 കോടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്.

പൂജ്യം ബാലന്‍സില്‍ തുറന്ന അക്കൗണ്ടുകളില്‍, പാവങ്ങള്‍ മിച്ചം പിടിച്ച് സമ്പാദിച്ച് ഇരുപത്തിരണ്ടായിരം കോടി സ്വരൂപിച്ചു. സമ്പാദ്യത്തിന്റെ പ്രധാനവഴി ബാങ്കിങ് മേഖലയിലാണ്. ഈ ഏര്‍പ്പാട് പാവങ്ങളില്‍വരെ എത്തിക്കുന്നതിനായി ബാങ്ക് മിത്രം പദ്ധതിക്ക് രൂപം കൊടുത്തിട്ടുണ്ട്. ഇന്ന് ഒന്നേകാല്‍ ലക്ഷത്തിലധികം ബാങ്ക് മിത്രങ്ങള്‍ ദേശം മുഴുവന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇതിലൂടെ യുവജനങ്ങള്‍ക്ക് തൊഴില്‍കിട്ടി. ഒരു വര്‍ഷത്തില്‍തന്നെ ബാങ്കിങ് മേഖല ഇക്കാര്യങ്ങളില്‍ ബോധവല്‍ക്കരണത്തിന് ഒരു ലക്ഷത്തിമുപ്പത്തൊന്നായിരം സാമ്പത്തികബോധവത്ക്കരണ ക്യാമ്പുകള്‍ നടത്തി.

തുറന്ന അക്കൗണ്ടുകള്‍ തടസ്സപ്പെടരുത്. ഇപ്പോള്‍ അനേകായിരം പേര്‍ക്ക് ഈ ‘ജന്‍ധന്‍’ പദ്ധതിയിലുള്‍പ്പെട്ട് ഓവര്‍ഡ്രാഫ്റ്റ് എടുക്കാന്‍ സൗകര്യം ലഭിക്കുകയും അവരത് പ്രയോജനപ്പെടുത്തുകയും ചെയ്തു. പാവങ്ങള്‍ക്ക് ബാങ്കുകളില്‍നിന്നും ധനം ലഭ്യമാക്കാന്‍ കഴിയും. അങ്ങനെ ഒരു വിശ്വാസവും അവരില്‍ ഉണ്ടായി. ഈ അവസരത്തില്‍ ഒരിക്കല്‍ക്കൂടി ഞാന്‍ അഭിനന്ദനം അറിയിക്കുന്നു. അക്കൗണ്ടു തുറന്നവരെ ഓര്‍മ്മിപ്പിക്കട്ടെ, ബാങ്കുമായുള്ള ബന്ധം ഒരിക്കലും നഷ്ടപ്പെടുത്തരുത്. അതു തുടര്‍ന്നുകൊണ്ടു പോകേണ്ടത് നിങ്ങളുടെ ജോലിയാണ്. നമ്മുടെ എല്ലാ അക്കൗണ്ടുകളും കാര്യക്ഷമമായിരിക്കണം. നിങ്ങള്‍ അത് പൂര്‍ണ്ണമനസ്സോടെ ചെയ്യുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ഗുജറാത്തിലുണ്ടായ സംഭവങ്ങള്‍, ഹിംസയുടെ താണ്ഡവം, ദേശവാസികളെ മുഴുവന്‍ അസ്വസ്ഥരാക്കി. ഗാന്ധിയുടെയും സര്‍ദാറിന്റെയും ഭൂമിയില്‍ എന്തെങ്കിലുമൊക്കെ നടന്നാല്‍ നമ്മുടെ നാടിനെ വേദനിപ്പിക്കുകയും, വിഷമിപ്പിക്കുകയും ചെയ്യും. എന്നാല്‍, വളരെ കുറഞ്ഞ ഒരു സമയംകൊണ്ടുതന്നെ ഗുജറാത്തിലെ പ്രബുദ്ധരായ എന്റെ സഹോദരീസഹോദരങ്ങള്‍ അത്തരം പരിതസ്ഥിതികളെ നിയന്ത്രണവിധേയമാക്കി. സ്ഥിതിഗതികള്‍ വഷളാകുന്നത് തടയാന്‍ ക്രിയാത്മകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും വീണ്ടും ഒരിക്കല്‍ക്കൂടെ ശാന്തിയുടെയും സമാധാനത്തിന്റെയും മാര്‍ഗ്ഗം ഗുജറാത്തില്‍ ഉണ്ടാകുകയും ചെയ്തു. ശാന്തിയും സമാധാനവും ഐക്യവും സാഹോദര്യത്തിന്റെ ശരിയായ വഴികളാണ്. പുരോഗമനത്തിന്റെ മാര്‍ഗ്ഗത്തില്‍ തോളോടുതോള്‍ ചേര്‍ന്ന് നമുക്ക് പോകേണ്ടതുണ്ട്. നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് ഒരേ ഒരു പോംവഴി വികസനമാണ്.

സൂഫിയും ബോധഗയയും: കഴിഞ്ഞ ദിവസങ്ങളില്‍ എനിക്ക് സൂഫി പരമ്പരയിലെ പണ്ഡിതരെ കണ്ടുമുട്ടുവാനുള്ള അവസരം ലഭിച്ചു. അവര്‍ പറയുന്ന കാര്യങ്ങള്‍ കേള്‍ക്കാനുള്ള അവസരം കിട്ടി. അവരുടെ ശബ്ദവിന്യാസങ്ങളും, അവരുടെ സംഭാഷണശൈലിയും അതായത്, സൂഫി പരമ്പരയില്‍ കാണപ്പെടുന്ന ഉദാരതയും സൗമ്യതയും- അതില്‍ സംഗീതത്തിന്റെ താളലയങ്ങളുണ്ട്. അവരുടെ എല്ലാ അനുഭൂതികളും ഈ വിദ്വാന്മാരില്‍നിന്നും എനിക്ക് ലഭിച്ചു. എനിയ്‌ക്കത് നല്ലതായി തോന്നി.

ഒരുപക്ഷേ, ലോകത്തിന് ഇസ്ലാമിന്റെ ശരിയായ സ്വരൂപത്തെ ശരിയായ രൂപത്തില്‍ എത്തിക്കേണ്ടതിന്റെ ആവശ്യം ഏറെയുണ്ട്. സൂഫി പരമ്പര സ്‌നേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു, ഉദാരതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവര്‍ ഈ സന്ദേശത്തെ ദൂരസ്ഥലങ്ങളില്‍വരെ എത്തിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതില്‍നിന്നും മാനവസമൂഹത്തിന് നേട്ടമുണ്ടാകും. ഇസ്ലാം സമൂഹത്തിനും നേട്ടമുണ്ടാകും. നമ്മുടെ മതാനുഷ്ഠാനങ്ങള്‍ ഏതുമായിക്കോട്ടെ പക്ഷേ, സൂഫി പരമ്പരയെ മനസ്സിലാക്കണമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

വരുംദിനങ്ങളില്‍ എനിക്ക് വീണ്ടും ഒരവസരം ലഭിക്കും. ആ ക്ഷണം ഭാഗ്യമായി ഞാന്‍ കരുതുന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള ബുദ്ധപരമ്പരയിലുള്ള പണ്ഡിതന്‍മാര്‍ ബോധഗയയിലെത്തും. മാനവസമൂഹമുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെപ്പറ്റിയും ചര്‍ച്ചചെയ്യും. അതില്‍ പങ്കെടുക്കാനെനിക്കു ക്ഷണമുണ്ട്. അതു സന്തോഷകരമാണ്. ഭാരതത്തിലെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റു ബോധഗയയില്‍ പോയിരുന്നു. ലോകം മുഴുവനുമുള്ള ഈ വിദ്വാന്മാരോടൊപ്പം ബോധഗയയില്‍ പോകാനുള്ള അവസരം ആനന്ദപ്രദമായ നിമിഷങ്ങളായിരിക്കും.

കര്‍ഷകരുടെ ക്ഷേമം: എന്റെ പ്രിയപ്പെട്ട കര്‍ഷകസഹോദരീസഹോദരന്മാരേ, ഞാന്‍ വീണ്ടും എന്റെ മനസ്സിലുള്ള കാര്യങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നു. വളരെ മുമ്പേതന്നെ ഈ വിഷയങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകഴിഞ്ഞു. താങ്കള്‍ കേട്ടിട്ടുണ്ടാകും, പാര്‍ലമെന്റിലും പൊതുസഭകളിലും മന്‍ കി ബാത്തിലും ഞാന്‍ പറയുന്നത്. ഓരോ പ്രാവശ്യവും ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെക്കുറിച്ച് വാദവിവാദങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം അക്കാര്യത്തില്‍ തുറന്ന മനസ്സാണുള്ളതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. അത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ മനസ്സ് തുറന്നതാണ്. കൃഷിക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഏതൊരു കാര്യവും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. പല തവണ ഇക്കാര്യങ്ങള്‍ പറയുന്നു.

ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെ സംബന്ധിച്ചുള്ള ഭേദഗതി നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പാവപ്പെട്ട കൃഷിക്കാരുടെ ക്ഷേമം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാടങ്ങള്‍വരെ വെള്ളം എത്തിക്കാനുള്ള കനാലുകള്‍ ഉണ്ടാക്കണം. ഗ്രാമങ്ങളില്‍ വൈദ്യുതി എത്തിക്കുന്നതിനുവേണ്ടി വൈദ്യുത പോസ്റ്റുകള്‍ സ്ഥാപിക്കണം. ഗ്രാമീണര്‍ക്ക് റോഡുകള്‍ ഉണ്ടാക്കണം. നിര്‍ധനരായ ഗ്രാമീണര്‍ക്ക് വീടുകള്‍ ഉണ്ടാക്കണം. ഗ്രാമത്തിലെ പാവപ്പെട്ട യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കണം. അങ്ങനെയാകുമ്പോള്‍ നമുക്ക് നിയമങ്ങളെ ഉദ്യാഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ പിടിയില്‍നിന്നും മോചിപ്പിക്കേണ്ടതായി വരും. അപ്പോഴാണ് വികസന നിര്‍ദ്ദേശങ്ങള്‍ വന്നത്. കൃഷിക്കാര്‍ക്കിടയില്‍ ഏറെ തെറ്റിദ്ധാരണകള്‍ വ്യാപിച്ചു. അതവരെ ഭയപ്പെടുത്തി എന്ന് ഞാന്‍ മനസ്സിലാക്കി.

എന്റെ പ്രിയപ്പെട്ട കൃഷിക്കാരായ സഹോദരീസഹോദരന്മാരെ, നിങ്ങള്‍ ഭയഭീതരാകേണ്ട ഒരു കാര്യവുമില്ല. അതിനു ഞാന്‍ ഇടനല്‍കുകയുമില്ല. എന്നെ സംബന്ധിച്ചിടത്തോളം നമ്മുടെ രാജ്യത്ത് ഉയര്‍ന്നുവരുന്ന ഓരോ മുറവിളിക്കും അതിന്റേതായ മഹത്വമുണ്ട്. എന്നാല്‍, കൃഷിക്കാരില്‍നിന്ന് ഉയരുന്ന സ്വരങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. നമ്മള്‍ ഒരു ഓര്‍ഡിനന്‍സ് നടപ്പില്‍വരുത്തിയിരുന്നു. നാളെ, ആഗസ്റ്റ് 31 ന,് ഓര്‍ഡിനന്‍സിന്റെ കാലാവധി തീരുകയാണ്. കാലാവധി തീരുന്നെങ്കില്‍ തീരട്ടെയെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. അതായത്, എന്റെ സര്‍ക്കാര്‍ നിലവില്‍ വരുന്നതിനുമുമ്പുള്ള സ്ഥിതി ഇപ്പോള്‍ പുന:സ്ഥാപിച്ചു. എന്നാല്‍, അതില്‍ ഒരു കാര്യം അപൂര്‍ണമാണ്. ഒരു വര്‍ഷംകൊണ്ട് ചെയ്തുതീര്‍ക്കേണ്ട 13 കാര്യങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവ ഓര്‍ഡിനന്‍സ് മുഖാന്തിരം നടപ്പിലാക്കിയത്. ഇപ്രകാരമുള്ള വിവാദങ്ങള്‍ മൂലം ആ പ്രശ്‌നങ്ങള്‍ കുഴഞ്ഞുമറിഞ്ഞു.

ഓര്‍ഡിനന്‍സിന്റെ കാലാവധി അവസാനിച്ചുകൊണ്ടിരിക്കുന്നു. കൃഷിക്കാര്‍ക്ക് മെച്ചമുണ്ടാക്കുന്ന കാര്യങ്ങളായിരുന്നു അത്. നേരിട്ടുതന്നെ സാമ്പത്തികനേട്ടങ്ങള്‍ ലഭിക്കുന്നകാര്യങ്ങളും അതിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആ 13 ഇനങ്ങളും നമ്മള്‍ നിയമങ്ങളില്‍ ഉള്‍പ്പെടുത്തി ഇന്നുതന്നെ നടപ്പില്‍ വരുത്തുകയാണ്. അതുവഴി കൃഷിക്കാര്‍ക്ക് ഒരു സാമ്പത്തിക നഷ്ടവും ഉണ്ടാകില്ല. 13 കാര്യങ്ങളും നടപ്പില്‍ വരുത്തുന്നതിനു മുമ്പു നിയമം പൂര്‍ണമായിരുന്നില്ല. അവയെ ഇന്ന് പൂര്‍ത്തീകരിക്കുകയാണ്.

എന്റെ കൃഷിക്കാരായ സഹോദരിസഹോദരന്മാരെ, ”ജയ് ജവാന്‍, ജയ് കിസാന്‍” എന്നത് ഒരു മുദ്രാവാക്യം മാത്രമല്ല, അതു നമ്മുടെ മന്ത്രമാണെന്ന് നിങ്ങളെ ധരിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതുതന്നെയാണ് സ്വാതന്ത്ര്യദിനത്തില്‍ ഞാന്‍ അത് പറഞ്ഞത്, കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ പേര് കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രാലയം എന്നാക്കുമെന്ന്. ആ തീരുമാനവുമായി സര്‍ക്കാര്‍ ഏറെ മുന്നോട്ട് പോയിട്ടുണ്ട്. എന്റെ കര്‍ഷകരായ സഹോദരീസഹോദരന്മാരെ, ഇനി തെറ്റിദ്ധാരണകള്‍ക്ക് ഇടമില്ല. ആരും നിങ്ങളെ പേടിപ്പിക്കുകയുമില്ല. നിങ്ങള്‍ക്ക് പേടിക്കേണ്ട ഒരാവശ്യവുമില്ല.

എനിയ്‌ക്ക് മറ്റൊന്നുകൂടി പറയാനുണ്ട്. രണ്ട് ദിവസം മുമ്പാണ് 1965-ലെ യുദ്ധത്തിന് 50 വര്‍ഷം പൂര്‍ത്തിയായത്. എപ്പോഴൊക്കെ 1965-ലെ ഈ യുദ്ധത്തിന്റെ കാര്യം ഓര്‍ക്കുന്നുവോ അപ്പോഴൊക്കെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയെ ഓര്‍ക്കുക പതിവാണ്. ഇതോടൊപ്പം ”ജയ് ജവാന്‍, ജയ് കിസാന്‍” എന്ന അദ്ദേഹത്തിന്റെ മുദ്രാവാക്യവും ഓര്‍ത്തുപോകും. അതോടൊപ്പം ഭാരതത്തിന്റെ ത്രിവര്‍ണ്ണ പതാകയേയും അതിന്റെ മഹത്വവും യശസ്സും നിലനിര്‍ത്തുന്ന എല്ലാ രക്തസാക്ഷികളേയും സ്മരിക്കുന്നത് തികച്ചും സ്വാഭാവികമാണ്. 65-ലെ യുദ്ധവിജയവുമായി ബന്ധപ്പെട്ട എല്ലാവരേയും ഞാന്‍ പ്രണമിക്കുന്നു. വീരയോദ്ധാക്കളെയും നമിക്കുന്നു. ചരിത്രത്തിന്റെ ഇത്തരം മുഹൂര്‍ത്തങ്ങള്‍ നമുക്ക് പ്രേരണയേകിക്കൊണ്ടിരിക്കുന്നു.

ശാസ്ത്രലോകത്തേക്ക്: കഴിഞ്ഞ ആഴ്ച എനിക്ക്, സൂഫി പരമ്പരയിലെ ജനങ്ങളുമായി ബന്ധപ്പെടാനുള്ള അവസരം ഉണ്ടായത് പോലെ, രാജ്യത്തെ പ്രമുഖരായ ശാസ്ത്രജ്ഞന്മാരുമായി മണിക്കൂറുകളോളം സംസാരിക്കാനും അവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാനും അവസരം ലഭിച്ചു. ഭാരതം, ശാസ്ത്രത്തിന്റെ വിവിധമേഖലകളില്‍ മേന്മയേറിയ പ്രവര്‍ത്തനം കാഴ്ചവെയ്‌ക്കുന്നു. വാസ്തവത്തില്‍ നമ്മുടെ ശാസ്ത്രജ്ഞര്‍ മഹദ് കര്‍മ്മമാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള ഗവേഷണ ഫലങ്ങള്‍ സാമാന്യജനങ്ങള്‍ക്കിടയില്‍ എങ്ങനെ എത്തിക്കണം? ഈ സിദ്ധാന്തങ്ങളെ പ്രായോഗികതലത്തില്‍ എങ്ങനെ ഉപയോഗിക്കണം? പരീക്ഷണശാലകളെ ഭൂമിയുമായി എങ്ങനെ ബന്ധപ്പെടുത്തും? ഈ ശാസ്ത്രമുന്നേറ്റങ്ങളെ സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി നമുക്ക് മുന്നോട്ടുപോകാം.

പല പുതിയ അറിവുകളും എനിക്ക് ലഭിച്ചു. ഞാന്‍ കണ്ടതാണ്, പല യുവശാസ്ത്രജ്ഞന്മാരും എന്ത് ഉത്സാഹത്തോടെയാണ് അവരുടെ ആശയങ്ങള്‍ പങ്കുവെച്ചത്. എത്രമാത്രം സ്വപ്‌നങ്ങളാണ് അവരുടെ കണ്ണുകളില്‍ തിളങ്ങിയത്. ഇവയെല്ലാം എന്നെ സംബന്ധിച്ച് പ്രചോദനമാണ്, വിജ്ഞാനപ്രദവുമാണ്. നമ്മുടെ വിദ്യാര്‍ത്ഥികളെ ശാസ്ത്രമേഖലയിലേക്ക് നയിക്കണമെന്നകാര്യം ഞാന്‍ കഴിഞ്ഞ മന്‍ കി ബാത്തില്‍ പറഞ്ഞതാണല്ലോ. ഈ ചര്‍ച്ചയ്‌ക്ക് ശേഷം ഒരുപാട് അവസരങ്ങളും സാധ്യതകളും ഉണ്ടെന്ന് എനിക്ക് തോന്നി.

ഞാന്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാ യുവാക്കളും ശാസ്ത്രവിഷയത്തില്‍ താത്പര്യം കാണിക്കണം. അതിന് നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രേരണയേകട്ടെ.

എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ തുടര്‍ച്ചയായി കത്തെഴുതാറുണ്ട്. അതിലൊരാള്‍ മഹാരാഷ്‌ട്രയിലെ ‘താനെ’യില്‍ നിന്നുള്ള പരിമള്‍ ഷാ ‘മൈഗവ്.ഇന്‍’ല്‍ വിദ്യാഭ്യാസരംഗത്തെ പരിഷ്‌ക്കരണത്തെ സംബന്ധിച്ചാണ് എന്നോട് സംവദിച്ചത്. അദ്ദേഹം നൈപുണി വികാസത്തെസംബന്ധിച്ച നിര്‍ദ്ദേശങ്ങളാണ് മുന്നോട്ട് വച്ചത്. എന്നാല്‍, തമിഴ്‌നാട്ടിലെ ചിദംബരം സ്വദേശി പ്രകാശ് ത്രിപാഠി പ്രാഥമിക വിദ്യാഭ്യാസത്തിന് സമര്‍ത്ഥരായ അദ്ധ്യാപകരുടെ ആവശ്യകതയിലേക്കാണ് ശ്രദ്ധ ക്ഷണിച്ചത്. അദ്ദേഹം വിദ്യാഭ്യാസരംഗത്ത് ആവശ്യമായ പരിഷ്‌ക്കരണത്തിനാണ് ഊന്നല്‍ നല്‍കിയത്.

ഭാഗം 2: ഇനി നമുക്ക് ശുചിത്വോത്സവം ആഘോഷിക്കാം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

Kerala

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.