Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജാംബവാനും വാനരസംഘവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2015, 02:31 pm IST
in Samskriti

അഗദാദികള്‍ ആ പക്ഷിശ്രേഷ്ഠന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു. സമുദ്രജലത്തില്‍ കുളിച്ച് സഹോദരന് ഉദയക്രിയ നടത്തിയ സമ്പാതിയെ അവര്‍ വീണ്ടം സ്വസ്ഥാനത്തെത്തിച്ചു.

സമ്പാതി സ്വസ്ഥാനത്ത് ഇരുന്ന ശേഷം ഉടലൊന്ന് നിവര്‍ത്തി തലയുയര്‍ത്തി മറുകര കാണാതെ പരന്നുകിടക്കുന്ന മഹാസമുദ്രത്തിലേക്ക് സ്വന്തം ദൃഷ്ടികളെ പായിച്ചശേഷം തന്റെ വിഹഗവീക്ഷണം ഫലപ്രദമായ സംതൃപ്തിയോടെ സമ്പാതി സംസാരിക്കാന്‍ തുടങ്ങി.

ഭാഗ്യവാന്മാരായ വാനരപ്രവരരെ, ദക്ഷിണമഹാബ്ധിയുടെ ഉള്ളില്‍ ത്രികൂടപര്‍വതത്തിന്റെ കൊടുമുടികളില്‍ ഒന്നായി സുബേലം എന്നൊരു മഹാഗിരി വലിയ ഒരു ദ്വീപായി സ്ഥിതിചെയ്യുന്നുണ്ട്. അതിസ്ഥൂലവും മഹോന്നതവുമായ ആ ഗിരിയുടെ വിശാലവും അണ്ഡാകൃതിയിലുള്ളതുമായ ഉന്നതതലമാണ് ഭൂമിക്കലങ്കാരമായ ലങ്ക. ലങ്കയുടെ മദ്ധ്യത്തില്‍ രാവണരാജധാനി. അതിനടുത്ത് അന്തഃപുരം. അതിനു സമീപത്ത് അശോകോദ്യാനം ഉദ്യാനമദ്ധ്യത്തില്‍ ശിംശപവൃക്ഷം അതിന്‍ ചുവട്ടില്‍ അതാ സീതാദേവിയിരിക്കുന്നു.

സുഹൃത്തുക്കളെ, എല്ലാം എനിക്കു വ്യക്തമായി കാണാന്‍ കഴിയുന്നു. എന്റെ കണ്ണുകള്‍ക്ക് അതിന്നുള്ള ശക്തിയുണ്ട്. എന്റെ സഹോദരനെക്കൊന്ന ദുഷ്ഠനെ കൊല്ലേണ്ടതാണ്. പക്ഷെ എന്തുചെയ്യാം? എനിക്ക് ചിറകില്ലല്ലോ. നിങ്ങള്‍ പരിശ്രമിച്ച് സമുദ്രം തരണംചെയ്യണം. നിങ്ങളിലാരെങ്കിലും പോയി ദേവിയെക്കണ്ട് നേരിട്ട് വിവരങ്ങളറിഞ്ഞ് ദേവിയെ ആശ്വസിപ്പിച്ച് തിരിച്ചുവന്ന് രാമദേവനെ വിവരമറിയിക്കണം. രാമദേവന് വിശ്വാസവും ആശ്വാസവും നല്‍കുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ശ്രീരാമന്‍ വരികയും രാവണനെ നിഗ്രഹിക്കുകയും ചെയ്യട്ടെ.

നിശാകരമഹാമുനി പറഞ്ഞതനുസരിച്ച് ഇതാ ഇപ്പോള്‍ എനിക്ക് പുതിയ ചിറകുകളും ലഭിച്ചിരിക്കുന്നു. ശ്രീരാമദേവന്റെ അനുഗ്രഹത്താലാണ് എനിക്കീ സൗഭാഗ്യം കൈവന്നത്. മഹാമുനിയുടെ വാക്കുകള്‍ സത്യമായി പരിണമിച്ചിരിക്കുന്നു.

നിങ്ങള്‍ക്ക് നല്ലതുവരട്ടെ. എത്രയുംപെട്ടെന്ന് സീതാദേവിയെ കാണാന്‍ കഴിയട്ടെ. ശ്രീരാമനാമസ്തുതികൊണ്ട് സംസാരാര്‍ണ്ണവംപോലും എളുപ്പത്തില്‍ തരണംചെയ്യാവുന്നതാണ്. അദ്ദേഹത്തിന്റെ കാര്യത്തിനുവേണ്ടി ഉദ്യമിക്കുന്ന നിങ്ങള്‍ക്ക് ഈ സമുദ്രം നിഷ്പ്രയാസം തരണംചെയ്യാന്‍ കഴിയും എന്ന് പറഞ്ഞ് സമ്പാതി പറന്നുപോയി.

സമ്പാതി ആകാശത്തിലൂടെ പറന്നുമറഞ്ഞപ്പോള്‍ വാനരന്മാര്‍ തങ്ങളുടെ മുന്നിലുള്ള സാഗരത്തിന്റെ ഭീകരതയെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. മറുകര കാണാന്‍ കഴിയാത്തവിധം വലുതാണ്. അതിലാകട്ടെ കൂറ്റന്‍ മുതലകള്‍ ധാരാളമായി ഉണ്ട്. അതുകൊണ്ട് ആവാത്തകാര്യത്തിനു മുതിര്‍ന്ന് മരണംവരിക്കേണ്ട ആവശ്യമുണ്ടോ എന്ന് അവര്‍ ചിന്തിക്കാന്‍ തുടങ്ങി. സമുദ്രതരണം അസാധ്യമാണെന്ന വിചാരം അവരെ നിരാശരാക്കിത്തീര്‍ത്തു.

ഇങ്ങിനെ പരസ്പരം മുഖംനോക്കി ചിന്തിച്ചുകൊണ്ടിരിക്കുന്ന വാനരന്മാരെ നോക്കി അംഗദന്‍ പറഞ്ഞു. നിങ്ങളെല്ലാവരും ധാരാളം ശക്തിയും വിക്രമവും ഉള്ളവരാണല്ലോ. നിങ്ങളാരെങ്കിലും എനിക്കിതു ചെയ്യാന്‍ കഴിയമെന്ന് നിവര്‍ന്ന് നിന്നു പറയുക. ആ വ്യക്തിക്ക് നമ്മുടെ എല്ലാവരുടേയും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നു മാത്രമല്ല സുഗ്രീവന്‍ രാമന്‍ ലക്ഷ്മണന്‍ എന്നിവരുടെ ദുഃഖം ശമിപ്പിക്കാന്‍ കഴിയും. ഇതുകേട്ട് വാനരവീരന്മാര്‍ പരസ്പരം തങ്ങളില്‍ തങ്ങളില്‍ നോക്കി മൗനം പാലിച്ചുനിന്നു. അംഗദന്‍ വീണ്ടും പറഞ്ഞു. അവരവരുടെ കഴിവുകളെപ്പറ്റി അവരവര്‍ വിശ്വാസപൂര്‍വ്വം പറയുക.

ഇതുകേട്ടപ്പോള്‍ വാനരന്മാരില്‍ ചിലര്‍ അവരവരുടെ ബലത്തെക്കുറിച്ചുള്ള ബോധമനുസരിച്ച് പത്തുയോജന മുതല്‍ തൊണ്ണൂറ് യോജനവരെ ചാടാമെന്ന് ഓരോരുത്തരായി സ്വന്തം കഴിവുകള്‍ വെളിപ്പെടുത്തി. നൂറുയോജന ചാടിക്കടക്കാമെന്ന് പറയാന്‍ ആരും തയ്യാറായില്ല. നൂറുയോജന ദൂരെയാണ് ലങ്ക.ഇതുകേട്ട് ജാംബവാന്‍ പറഞ്ഞു. ചെറുപ്പമായിരുന്നെങ്കില്‍ എനിക്ക് ചാടാന്‍ ബുദ്ധിമുട്ടില്ലായിരുന്നു. പണ്ട് ഞാന്‍ പത്തുക്ഷണംകൊണ്ട് ഇരുപത്തൊന്നു വട്ടം വാമനനെ വലംവെക്കുകയുണ്ടായിട്ടുണ്ട്. വയസ്സനായതുകൊണ്ട് ലവണാബ്ധി താണ്ടുന്നതിന് കഴിയുമോയെന്ന് ഒരു ശങ്ക. ഒരുകാര്യം തീര്‍ച്ചയാണ്. ഈശ്വരാധീനമുള്ള യുവാക്കള്‍ക്കുമാത്രമേ സമുദ്രതരണത്തില്‍ വിജയിക്കാന്‍ കഴിയുകയുള്ളൂ.

ജാംബവാന്‍ പറഞ്ഞതുകേട്ടപ്പോള്‍ അംഗദന്‍ പറഞ്ഞു. ഞാന്‍ അങ്ങോട്ട് ചാടാം. പക്ഷെ തിരിച്ച് ഇങ്ങോട്ട് ചാടാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഒരു ചെറിയ സംശയം. ഒരുപക്ഷെ ഇങ്ങോട്ട് ചാടാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യസാദ്ധ്യവും ശൂന്യമായിരിക്കും.

ഇതെല്ലാം കേട്ടുകൊണ്ടോ കേട്ടെങ്കില്‍ തന്നെ ശ്രദ്ധിക്കാതേയോ തന്റെ കഴിവിനെപ്പറ്റി തനിക്കുതന്നെ അറിവില്ലാത്തപോലെ, ആത്മസ്ഥൈര്യവും തന്റേടവുമില്ലാത്തവനെപ്പോലെ ഹനുമാന്‍ അടങ്ങിയൊതുങ്ങി കൂനിക്കൂടി ഒരിടത്ത് ഇരിക്കുന്നുണ്ടായിരുന്നു. പ്രസരിപ്പോടെ പ്രത്യുല്പന്നമതിയായ ജാംബവാന്‍ കിഴവനെപ്പോലെ ഉത്സാഹഹീനനായി തളര്‍ന്നിരിക്കുന്ന ഹനുമാന്റെ അരികിലെത്തി തട്ടിയുണര്‍ത്തിക്കൊണ്ട് ചോദിച്ചു. എന്താണ് വായുപുത്രന്‍ ഉത്സാഹമില്ലാത്തവനായി തളര്‍ന്നിരിക്കുന്നത്? പാര്‍വതീ ദേവിയുടെ ഗര്‍ഭാശയത്തില്‍ വളര്‍ന്ന മഹാദേവ ബീജമാണല്ലോ ഭവാന്‍.

ഹനുമാന്റെ ജനനത്തെപ്പറ്റി ഒരു കഥയുണ്ട്. ശിവപാര്‍വതിമാര്‍ കാടുകളില്‍ കഴിഞ്ഞിരുന്ന സമയത്ത് വാനരരൂപികളായി വൃക്ഷങ്ങളില്‍ ചാടിച്ചാടി കളിച്ചുരസിച്ചിരുന്നു. ആ ഘട്ടത്തില്‍ പാര്‍വതി ഗര്‍ഭിണിയായി. ഒരു കുരങ്ങിന്റെ അമ്മയാകാന്‍ പാര്‍വതി വിസമ്മതിച്ചപ്പോള്‍ ശിവന്‍ തന്റെ യോഗശക്തികൊണ്ട് ഗര്‍ഭസ്ഥ ശിശുവിനെ വായുഭഗവാനെ ഏല്പിച്ചു. വായുഭഗവാന്‍ അതുംകൊണ്ട് പലസ്ഥലങ്ങളില്‍ സഞ്ചരിക്കുകയും ഗര്‍ഭം പാകമായപ്പോള്‍ കേസരി എന്ന വാനരരാജാവിന്റെ ഭാര്യയായ അഞ്ജന എന്ന വാനരസ്ത്രീയില്‍ നിക്ഷേപിക്കുകയും ചെയ്തു. അഞ്ജന പ്രസവിച്ച കുട്ടിയാണ് ഹനുമാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Kerala

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

US

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.