Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വധശിക്ഷയ്‌ക്കെതിരെ നിയമ കമ്മീഷന്‍; മൂന്നംഗങ്ങള്‍ക്ക് വിയോജിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 10:49 pm IST
in India

ന്യൂദല്‍ഹി: രാജ്യത്ത് വധശിക്ഷ റദ്ദാക്കണമെന്ന് ദേശീയ നിയമ കമ്മീഷന്‍ ശുപാര്‍ശ. ഭീകരവാദ-രാജ്യദ്രോഹ കേസുകളില്‍ മാത്രമായി വധശിക്ഷ നിജപ്പെടുത്തണമെന്നും ജസ്റ്റിസ് എ.പി ഷാ അധ്യക്ഷനായ 11 അംഗ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്ന് അംഗങ്ങളുടെ വിയോജിപ്പോടെയാണ് നിയമ കമ്മീഷന്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ജസ്റ്റിസ് ഉഷ മെഹ്‌റ, നിയമ സെക്രട്ടറി പി.കെ മല്‍ഹോത്ര, ലെജിസ്ലേറ്റീവ് സെക്രട്ടറി ഡോ.സഞ്ജയ് സിങ് എന്നീ മൂന്ന് അംഗങ്ങളാണ് വധശിക്ഷയ്‌ക്കെതിരായ നിയമ കമ്മീഷന്റെ ശുപാര്‍ശകളെ എതിര്‍ത്തത്. വധശിക്ഷ സംബന്ധിച്ച പഠനത്തിനായി 2014ലാണ് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം നിയമകമ്മീഷന്‍ രൂപീകരിച്ചത്. ജസ്റ്റിസ് എ.പി ഷായുടെ നേതൃത്വത്തില്‍ 7 സ്ഥിരം അംഗങ്ങളും നാല് പാര്‍ട്ട് ടൈം അംഗങ്ങളും സമിതിയിലുണ്ടായിരുന്നു.

ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നതില്‍ വധശിക്ഷ പരാജയപ്പെട്ടിരിക്കുകയാണെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. നിയമ ഗ്രന്ഥങ്ങളില്‍ നിന്നും വധശിക്ഷ ഉടന്‍ നീക്കണം. വധശിക്ഷ നിര്‍ത്തലാക്കുന്നത് ഘട്ടംഘട്ടമായി നടപ്പാക്കണം. കുറ്റകൃത്യങ്ങള്‍ തടയാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമായി വധശിക്ഷ മാറുന്നില്ല. കണ്ണിന് കണ്ണ്, പല്ലിന് പല്ല് എന്ന ആശയത്തിന് സ്ഥാനമില്ലെന്നും ശിക്ഷവിധിക്കുന്ന ജഡ്ജിമാരുടെ മനോധര്‍മ്മത്തില്‍ തെറ്റുപറ്റാമെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.

ഭാരതം അംഗമായ അന്താരാഷ്‌ട്ര പൗര രാഷ്‌ട്രീയാവകാശ കണ്‍വെന്‍ഷനിലെ ഉടമ്പടി സമ്പൂര്‍ണ്ണ വധശിക്ഷ നിരോധനം എന്ന ലക്ഷ്യത്തിനായാണ്. 140 ലോകരാജ്യങ്ങളാണ് വധശിക്ഷയെ എതിര്‍ക്കുന്നത്. ഭാരതം അടക്കം 59 രാജ്യങ്ങളിലാണ് വധശിക്ഷ നിലവിലുള്ളത്. കോളനിഭരണകാലത്തെ പ്രധാനശിക്ഷയായ വധശിക്ഷ പിന്‍വലിക്കേണ്ടതാണ്.

നീതിനിര്‍വഹണ സംവിധാനത്തില്‍ തങ്ങളുടെ വാദങ്ങള്‍ സമര്‍ത്ഥിക്കാന്‍ സാമ്പത്തികമായും സാമൂഹ്യമായും പിന്നില്‍ നില്‍ക്കുന്നവര്‍ക്ക് കഴിയാറില്ല. നീണ്ട കാലത്തെ ജയില്‍ വാസത്തിന് ശേഷമാണ് പലപ്പോഴും ശിക്ഷ നടപ്പാക്കുന്നത്. ഇതു കുറ്റവാളിയെ മറ്റൊരു മാനസികാവസ്ഥയിലേക്ക് തള്ളിയിടുമെന്നും കമ്മീഷന്‍ വിലയിരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്തമഴ; ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾപൊട്ടൽ; മരണം മൂന്നായി

Samskriti

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

Kerala

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

Thiruvananthapuram

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

Kerala

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പുതിയ വാര്‍ത്തകള്‍

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

അങ്കണവാടി ജീവനക്കാര്‍ക്ക് കേന്ദ്ര-സംസ്ഥാന ഓണറേറിയം; ക്ഷേമ ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം

ജീവിതവിജയവും സാമ്പത്തിക ഭദ്രതയും: സമ്പൂർണ്ണ രാശിഫലം (01 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.