Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മോദി ഭരണത്തില്‍ ഭവനവിപ്ലവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2015, 10:23 pm IST
inVicharam

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എല്ലാവര്‍ക്കും വീട് എന്ന പദ്ധതി മഹത്തായൊരു തുടക്കമാണ്. ഹൗസിങ് മിഷന്‍ ഇതിനായി നാലുലക്ഷം കോടിയാണ് മുടക്കുന്നത്. വീട് എന്നാല്‍ നാലു ചുമരുകളും ഒരു മേല്‍ക്കൂരയും മാത്രമല്ല, വീട്ടില്‍ താമസിക്കുന്നവര്‍ക്ക് അത് പ്രചോദനവും പ്രത്യാശയും നല്‍കുന്നു. രാജ്യമെമ്പാടുമുള്ള 305 നഗരങ്ങളില്‍ നടപ്പാക്കുന്ന ഈ പദ്ധതി കേരളത്തിലെ 15 നഗരങ്ങളിലും ഇടംപിടിച്ചിട്ടുണ്ട്. ഒരുലക്ഷം മുതല്‍ 2.30 ലക്ഷം രൂപവരെ ഓരോ വീടുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കും.  സ്മാര്‍ട്ട് സിറ്റികള്‍, അമൃത് നഗരങ്ങള്‍ എന്നിവയ്‌ക്കുപുറമെയാണ് ‘എല്ലാവര്‍ക്കും വീട്’ എന്ന പദ്ധതി.

കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റികളില്‍ കേരളത്തിലെ കൊച്ചിയും ഇടംപിടിച്ചിട്ടുണ്ട്. പാവങ്ങള്‍ക്കുവേണ്ടിയുള്ള കോണ്‍ഗ്രസിന്റെ നാളിതുവരെയുള്ള വാഗ്ദാനങ്ങള്‍ മുദ്രാവാക്യങ്ങള്‍ മാത്രമായി നിലനില്‍ക്കുമ്പോഴാണ് മോദി സര്‍ക്കാരിന്റെ ഈ ബൃഹദ് പദ്ധതിയെന്നത് ശ്രദ്ധേയമാണ്. ‘ചേരിയില്ലാത്ത  ഭാരതം’ എന്ന സ്വപ്‌നവും ഈ ഭവനനിര്‍മാണ പദ്ധതിയിലൂടെ സഫലമാകുമെന്ന് പ്രതീക്ഷിക്കാം. 2022 ഓടെ മൂന്നുലക്ഷം കോടി രൂപ ചെലവില്‍ ചേരിനിവാസികള്‍ക്ക് പട്ടണങ്ങളില്‍ വീടുകള്‍ തയ്യാറാകും. പുതിയ അര്‍ബന്‍ റെന്യൂവല്‍ മിഷന്‍, അടല്‍ ബിഹാരി വാജ്‌പേയി മിഷന്‍ മുതലായവയ്‌ക്ക് 98,000 കോടി രൂപ അഞ്ചുകൊല്ലത്തില്‍ ചെലവിട്ട് പട്ടണങ്ങളുടെ മുഖഛായ തന്നെ മാറ്റും. ഇതിനോട് സഹകരിക്കാന്‍ സിങ്കപ്പൂരും ജപ്പാനും അമേരിക്കയും ഫ്രാന്‍സും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്കുള്ള ജനങ്ങളുടെ അനിയന്ത്രിതമായ ഒഴുക്കിന് വിരാമമാകും.

500 നഗരങ്ങളില്‍ നടപ്പാക്കുന്ന ഈ പദ്ധതി സമാനതകളില്ലാത്തതാണ്. സ്മാര്‍ട്ട്‌സിറ്റികള്‍ക്ക് 48,000 കോടിയും അമൃത് പദ്ധതിയ്‌ക്ക് 50,000 കോടിയും ചെലവഴിക്കാനാണ് തീരുമാനം.

നരേന്ദ്രമോദിയുടെ ഭരണത്തിന്‍ കീഴില്‍ ഭാരതത്തിലെ ജനജീവിതം അടിമുടി മാറാന്‍ പോകുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഒരു സ്മാര്‍ട്ട് സിറ്റി എങ്കിലും രൂപപ്പെടും. ഇതിനുവേണ്ടി 100 നഗരങ്ങളാണ് തെരഞ്ഞെടുക്കുക. 20 നഗരങ്ങളില്‍ ഈ വര്‍ഷവും 40 നഗരങ്ങളില്‍ വീതം അടുത്ത രണ്ടുകൊല്ലത്തിലും പദ്ധതി നടപ്പാകുമ്പോള്‍ ഭാരതം നഗരവല്‍ക്കരിക്കപ്പെടും. ഏറ്റവും അധികം സ്മാര്‍ട്ട് സിറ്റികള്‍ ഉത്തര്‍പ്രദേശിലും തമിഴ് നാട്ടിലും മഹാരാഷ്‌ട്രയിലുമാണ്. ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തികനില മെച്ചപ്പെടുത്താന്‍ സഹായകരമാകും.

കേരളം ഈ പദ്ധതിയില്‍ വിജയിയ്‌ക്കുകയാണെങ്കില്‍ 500 കോടി രൂപയാണ് ലഭിക്കുക. അറുപത് നഗരങ്ങളില്‍ സമാന്തരമായാണ് പദ്ധതി നടപ്പില്‍ വരുക. ഈ പദ്ധതിയിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് രാജ്യത്തിന്റെ സമഗ്രവികസനമാണ്. വികസനത്തില്‍ ജനങ്ങളെയും പങ്കാളികളാക്കും.  പരിസ്ഥിതി മെച്ചപ്പെടുത്താന്‍  സഹായകരമാകുന്ന രീതിയിലാകും വികസനം. ഇന്ന്  വികസന സങ്കല്‍പ്പമെന്നത് ചിലര്‍ക്ക് പരിസ്ഥിതി നാശമാണല്ലൊ. 2022 ഓടെ ഭാരതത്തില്‍ ഭവനരഹിതര്‍ ഉണ്ടാകരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട്. ചേരിനിവാസികള്‍ക്കായി പ്രത്യേകം വീടുകളും ആസൂത്രണം ചെയ്യുന്നു.

ഭവന വായ്‌പയ്‌ക്ക് സബ്‌സിഡിയ്‌ക്കുപുറമെ ഹൗസിങ് ലോണിന് 6.5 ശതമാനം പലിശ മാത്രമാണ് ഈടാക്കുക. ഇത് 15 കൊല്ലംകൊണ്ട്  അടച്ചാല്‍ മതിയാകും. 2.3 ലക്ഷം ജനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. ഒരു ഭവനവിപ്ലവത്തിനു തന്നെയാണ് ഇതിലൂടെ വഴിയൊരുങ്ങുന്നത്.

അമൃത് പദ്ധതി അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കുക. നെഹ്‌റു യോജനയ്‌ക്ക് പകരമാണ് അടല്‍ ബിഹാരി വാജ്‌പേയി പദ്ധതി. ഇതിന് വകയിരുത്തിയിരുത്തിയിട്ടുള്ളത് 98040 കോടി രൂപയാണ്.  500  സിറ്റികള്‍ ഭാരതത്തില്‍ വികസിപ്പിച്ചെടുക്കുക എന്ന അതിവിശിഷ്ടമായ സ്വപ്‌നമാണ് മോദി അഞ്ചുകൊല്ലംകൊണ്ട് സാക്ഷാത്കരിക്കാന്‍ പോകുന്നത്. ഈ പദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിലും അനുമതി നല്‍കുന്നതിനും യാതൊരു വിവേചനവും ഉണ്ടാകില്ലെന്നും ഇതുസംബന്ധിച്ച മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നു.

കോണ്‍ഗ്രസ് 60 വര്‍ഷത്തോളം അതില്‍ത്തന്നെ യുപിഎ സര്‍ക്കാര്‍ പത്തുവര്‍ഷവും ഭാരതം ഭരിച്ചിട്ടും സഹസ്രകോടികളുടെ അഴിമതി നടത്തിയതല്ലാതെ ജനങ്ങള്‍ക്കുവേണ്ടി ബൃഹത്തായ പദ്ധതികള്‍ വിഭാവനം ചെയ്യാനും വന്‍തോതില്‍ തുക ചെലവഴിക്കാനും തയ്യാറായിട്ടില്ല. ഇത് ആദ്യമായാണ് ഒരു കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതം അടുത്തറിഞ്ഞ് ഖജനാവിലെ പണം ചെലവഴിക്കുന്നത്. എന്നിട്ടും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ബിജെപി സര്‍ക്കാരിനെതിരെ അഴിമതിയാരോപണം ഉന്നയിക്കുന്നത് ജനങ്ങള്‍ തികഞ്ഞ പരിഹാസത്തോടെയാണ് കാണുന്നത്. മോദി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസിന്റേയും സോണിയയുടേയും കുപ്രചാരണത്തില്‍ ജനങ്ങള്‍ കുടുങ്ങാന്‍ പോകുന്നില്ല. അടുത്തിടെ മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ണാടകയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ബിജെപിക്ക് നല്‍കിയ ഉജ്ജ്വലമായ വിജയം ഇതാണ് കാണിക്കുന്നത്. അടുത്ത് നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലവും വ്യത്യസ്തമായിരിക്കില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

Kerala

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

Kerala

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

Entertainment

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

പുതിയ വാര്‍ത്തകള്‍

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; പവന് 1,11,960 രൂപ

കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവരാണ്, ജനസംഖ്യ കൂടാൻ കാരണം പറഞ്ഞ് മുഖ്യമന്ത്രി ഡികെ ശിവകുമാർ: വെട്ടിലായി കോൺഗ്രസ്

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.