ന്യൂദല്‍ഹി: ഭാരതത്തില്‍ മുംബൈ മോഡല്‍ ആക്രമണം നടത്തുന്നതിനു നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ-തോയ്ബയ്‌ക്ക് പാക്കിസ്ഥാന്‍ നേവിയുടേയും ഐഎസ്‌ഐയുടേയും സഹായം. രഹസ്യാന്വേഷണ വിഭാഗമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഭീകരര്‍ക്കു കറാച്ചി നേവല്‍പോര്‍ട്ടില്‍ ഇതിനായി പരിശീലനം നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പാക്കിസ്ഥാന്‍ നേവിയും ഐഎസ്‌ഐയുമാണ് ആക്രമണത്തിനായി സാമ്പത്തിക സഹായമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നല്‍കുന്നത്. തങ്ങളോടു കളിച്ചാല്‍ ഇന്ത്യ നൂറ്റാണ്ടുകളോളം ഓര്‍ത്തിരിക്കുന്ന പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് അസിഫിന്റെ പ്രസ്താവനയ്‌ക്കു പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
















