Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

പെര്‍ഫെക്ട് ഡേറ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2015, 05:33 pm IST
inVaradyam

വെള്ളിക്കമ്പികള്‍പോലെ തിളക്കവും പ്രായംകൊണ്ട് കനപ്പുമുള്ള നീളന്‍ താടിയുള്ള സര്‍ദാര്‍ജിയുടെ ഡാബയില്‍ പറാത്തയും തയിരും വാങ്ങിക്കാന്‍ ചെന്നുകയറിയ ഒരു പ്രഭാതത്തിലാണ് ഞാന്‍ അവനെ കണ്ടത്.

നീളവും വീതിയും പേരിനു മാത്രമുള്ള കൈ നീട്ടിയാല്‍ ഉത്തരത്തില്‍ തൊടാവുന്ന കുടുസു മുറിയില്‍ അടുപ്പിച്ചടുപ്പിച്ചിട്ടിട്ടുള്ള വൃത്തിയില്ലാത്ത ഈച്ച പറക്കുന്ന മേശകളില്‍ ഒന്നിന്റെ മുന്‍പില്‍ ഇരുന്നു ചെറിയ സ്ഫടിക ഗ്ലാസില്‍ നിന്നും ചൂട് പറക്കുന്ന ചായ ഊതിയൂതി കുടിക്കുകയായിരുന്നു അവന്‍.

മുഷിഞ്ഞു നരച്ച തോല്‍ കയ്യുറകള്‍ അവന്റെ മുന്‍പില്‍ ഊരി വെച്ചിട്ടുണ്ടായിരുന്നു. തണുപ്പ് കാലത്ത് വാഹനമോടിക്കാന്‍ അവ ആവശ്യമാണ്.

ചായ കുടിച്ചു ശരീരം വിയര്‍ത്തിട്ടാവണം. ധരിച്ചിരുന്ന തുകല്‍ കോട്ട് അവന്‍ ഊരി മാറ്റി. ചുവന്ന ടീ ഷര്‍ട്ടിനടിയില്‍ വിരിഞ്ഞ മാംസപേശികള്‍.

സര്‍ദാര്‍ജി എന്റെ പറാത്തകള്‍ ചുട്ടെടുക്കാന്‍ തീകത്തുന്ന മണ്ണടുപ്പിനു അടുത്തേക്ക് പോയപ്പോള്‍ ഞാന്‍ അവന്റെ നേരെ മുന്നിലെ കസേരയില്‍ ചെന്നിരുന്നു.

അവന്‍ തല ഉയര്‍ത്തി എന്നെ നോക്കി.

അവന്റെ കണ്ണുകള്‍ക്ക് എനിക്കിഷ്ടമുള്ള ചാര നിറം.

ഞാന്‍ അവനെ നോക്കി പുഞ്ചിരിച്ചു.

അവന്‍ തിരിച്ചും.

സര്‍ദാര്‍ജി പറാത്തകള്‍ മൊരിയുന്ന തവയില്‍ ഇട്ടു അരികുകളിലൂടെ എരുമ നെയ് കോരിയൊഴിച്ചു .

തവ ‘ശീീീ’എന്ന് ഒച്ചയിട്ടു .

സര്‍ദാര്‍ജി വിറകു കഷണം പെറുക്കി അടുപ്പിലിട്ടു. തീ ആളിക്കത്തി.

തണുപ്പിനിടയിലൂടെ ചൂടിന്റെ ചെറിയ വിരലുകള്‍ എന്റെ പാദങ്ങളിലും കണങ്കാലിലും അരിച്ചു കയറി.

ഞാന്‍ അവനെ നോക്കി.

‘എന്റെ കൂടെ വരുന്നോ?’

അവന്‍ ചോദിച്ചു.

‘നമുക്ക് പറക്കാം’

അവന്‍ വശ്യമായി പുഞ്ചിരിച്ചു.

നിരയൊത്ത വെളുത്ത പല്ലുകള്‍.

ചൂട് കണങ്കാലില്‍ നിന്നും മുകളിലേക്ക് കയറി. അവന്റെ കണ്ണുകള്‍ ഇപ്പോള്‍ പുലിക്കണ്ണുകള്‍ ആയി തിളങ്ങുന്നു. ശ്വാസോച്ഛ്വാസത്തോടൊപ്പം ഉയര്‍ന്നു താഴുന്ന നെഞ്ചിലെ മാംസ പേശികള്‍ എനിക്ക് കാണാനാവുന്നുണ്ട് .

അപ്പോഴാണ് ഞാന്‍ അത് ശ്രദ്ദിച്ചത്. അവന്റെ ശരീരത്തിന് ഇരു ഭാഗത്തുനിന്നും എന്തോ മെല്ലെ മെല്ലെ മുളച്ചു വരുന്നു. അത് വലുതായി വലുതായി വിശറി പോലെ പരക്കുന്നു. എന്റെ കണ്ണുകള്‍ പ്രകാശത്തില്‍ മഞ്ഞളിക്കുന്നു.

ചിറകുകള്‍… തീച്ചിറകുകള്‍… ഞാന്‍  മെല്ലെ കൈ നീട്ടി. സ്വയം വിശ്വസിപ്പിക്കാന്‍ ഒന്ന് തൊട്ടു നോക്കാന്‍.

പിന്നീടു കൈ പിന്‍വലിച്ചു. വിരലുകള്‍ കരിയും… അവന്‍ ഉറക്കെ ചിരിച്ചു.

‘പേടിക്കേണ്ട… തോട്ടോളൂ… ഒന്നും സംഭവിക്കില്ല… ഇത് നിനക്ക് മാത്രമായി എന്റെ പ്രത്യേക സമ്മാനമാണ്. നിന്നോടൊപ്പം മഞ്ഞു പൊഴിയുന്ന ഒരാകാശത്തിലൂടെ പറക്കാന്‍ ഞാന്‍ ഉണ്ടാക്കിയ ചൂടാണിത്’

ഞാന്‍ ഭയമില്ലാതെ കൈ നീട്ടി. തൊട്ടു നോക്കി. വിരലുകള്‍ കരിഞ്ഞില്ല. പകരം പട്ടുപോലെ ഒരൂഷ്മളത.

ചിറകുകള്‍ അവന്റെ ഹൃദയ രക്തത്തില്‍ നിന്നാണ് നിര്‍മ്മിക്കപ്പെട്ടതെന്നു എനിക്കപ്പോള്‍ മനസ്സിലായി.

പിന്നീടെനിക്ക് തീരുമാനം എടുക്കാന്‍ കൂടുതല്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല.

‘പെര്‍ഫെക്ട് ഡേറ്റ്’… ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഗ്ലാസ്സിലിരുന്നു ആറിത്തുടങ്ങിയ ചായ അവന്‍ ഒറ്റ വലിപ്പിനു മോന്തി. പിന്നീടു പിന്‍കൈ കൊണ്ട് ചിറി തുടച്ചു. പറാത്ത പൊതിഞ്ഞു പാക്കെറ്റില്‍ ഇടുകയായിരുന്ന സര്‍ദാര്‍ജി ഞങ്ങളെ നോക്കിവെറുതെ ചിരിച്ചു.

പുറത്തു മഞ്ഞ് കട്ട കെട്ടി നില്ക്കുന്നുണ്ടായിരുന്നു.

ഞാനും അവനും പക്ഷെ ഞങ്ങളുടെ മാത്രം തീക്കൂടുണ്ടാക്കുന്ന ചിന്തകളിലായിരുന്നു .

ഇപ്പോള്‍ ഞാനും ഒരു തീപ്പക്ഷി ആയെന്നും നാളെ തീമുട്ടകള്‍ ഇട്ടു അടയിരുന്നു പക്ഷിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കേണ്ട ചുമതല മുഴുവന്‍ എന്റെതായിരിക്കുന്നു എന്നും അപ്പോള്‍ ഏതൊരു സാധാരണ പെണ്ണിനേയുംപോലെ അഭിമാനത്തോടെ ഓര്‍ത്തു ഞാന്‍ കൈ നീട്ടി അവന്റെ വിരലുകളില്‍ പിടിച്ചു.

അവന്‍ പക്ഷെ പറക്കുന്നതിനെ കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. ചിരിച്ചു കൊണ്ട് അവന്റെ വിരലുകളില്‍ നിന്നും വിടാതെ ഞാന്‍ എഴുന്നേറ്റു. മഞ്ഞ് അപ്പോള്‍ മഴയായി മാറി തണുത്തു വിറച്ചു ചന്നം പിന്നം പെയ്യുന്നുണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി
Kerala

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

Kerala

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

പുതിയ വാര്‍ത്തകള്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.