Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംസ്‌കൃതദിനം – ലസതു സംസ്‌കൃതം ജയതു സകല വിശ്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2015, 09:49 am IST
in Vicharam

പരമ ആദരണീയയായ സയാമ ബറോമ രാജകുമാരി മഹാചക്രി സിറിന്ധോന്‍ അവര്‍കള്‍ക്കും സമ്മേളനാദ്ധ്യക്ഷന്‍ കുടുംബശാസ്ത്രിക്കും മറ്റു വിശിഷ്ട വ്യക്തികള്‍ക്കും ലോകത്തിന്റെ വിവിധദേശത്തുനിന്നും എത്തിയിട്ടുള്ള വിദ്വാന്മാര്‍ക്കും ഗവേഷകര്‍ക്കും വൈസ് ചാന്‍സലര്‍, വിദ്യാവിഭൂഷിതന്മാര്‍ക്കും എന്റെ ഹാര്‍ദവമായ നമസ്‌കാരം. ഈ ലോക സംസ്‌കൃത സമ്മേളനത്തിനെത്തി ചേര്‍ന്ന നിങ്ങളെയെല്ലാവരേയും ഞാന്‍ അഭിനന്ദിക്കുന്നു.

ഈ സമ്മേളനത്തില്‍ 60 ദേശത്തില്‍നിന്ന് 600 പ്രതിനിധികള്‍ എത്തിയിട്ടുണ്ട്. ഇന്നത്തെ സമ്മേളനത്തിന്റെ മുദ്രാവാക്യം ‘വസുധൈവ കുടുംബകം’ എന്നാണ്. പഞ്ചതന്ത്രത്തിന്റെ ശ്ലോകം ഇവിടെ ഓര്‍മിക്കേണ്ടതുണ്ട്.

അയം നിജഃ പരോ വേതി

ഗണനാ ലഘു ചേതസാം

ഉദാരചരിതാനാം തു

വസുധൈവ കുടുംബകം.

(ഇയാള്‍ എന്റേത്, എനിക്ക് പ്രിയപ്പെട്ടവന്‍, മറ്റേയാള്‍ വേണ്ടപ്പെട്ടവനല്ല എന്നുള്ള ചിന്തകള്‍ സങ്കുചിത മനസ്സുള്ളവര്‍ക്കുള്ളതാണ്. വിശാലമായി ചിന്തിക്കുന്നവര്‍ ലോകം മുഴുവന്‍ തന്റെ കുടുംബമായി കണക്കാക്കുന്നു.)

ഇവിടെ കൂടിയിരിക്കുന്ന നിങ്ങളെല്ലാവരും ആ രീതിയില്‍ വിശാലമനസ്സുള്ളവരാണ്. ഈ ധേയവാചകത്തെ അന്വര്‍ത്ഥമാക്കുന്നവരാണ് നിങ്ങളെല്ലാവരുമെന്നും ഞാന്‍ വിശ്വസിക്കുന്നു.

EAM’s speech at 16th World Sanskrit Conference in Bangkok, Thailand

വേദാന്തത്തിന്റെ ഭാഷ സംസ്‌കൃതം. യോഗയുടെയും ആയുര്‍വേദത്തിന്റെയും ഭാഷ സംസ്‌കൃതമാണ്. ഭാരതീയ ഗണിതത്തിന്റെ ഭാഷ സംസ്‌കൃതമാണ്. നാട്യശാസ്ത്രത്തിന്റെ ഭാഷയും സംസ്‌കൃതം തന്നെ. ഭഗവദ് ഗീത, ഭാരതത്തിലെ പ്രാചീന ശില്‍പ്പ-കൃഷി-രസായന-ഖഗോള-വാസ്തു വിജ്ഞാന-അര്‍ത്ഥശാസ്ത്ര-രാജനീതി മുതലായ വിഷയങ്ങളുടെ ഭാഷയും സംസ്‌കൃതം തന്നെ. സംസ്‌കൃതം ഇല്ലാതെ പ്രാചീന ഭാരതം മനസ്സിലാവുകയില്ല തന്നെ. ഈ സമ്മേളനത്തില്‍ 24 വിഷയത്തില്‍ പ്രധാന സമ്മേളനങ്ങളും ഏഴ് വിഷയത്തില്‍ ഉപചര്‍ച്ചകളും ഉള്‍പ്പെടെ 31 സമ്മേളനങ്ങള്‍ നടക്കുന്നു എന്നതുതന്നെ ഈ ഭാഷയുടെ വിഷയവൈപുല്യത്തിന്റെയും ജ്ഞാനസാഗരത്തിന്റെയും പ്രാധാന്യമാണ് വെളിവാക്കുന്നത്.

പതഞ്ജലി വ്യാകരണ മഹാഭാഷ്യത്താല്‍ പറഞ്ഞിട്ടുള്ളതുപോലെ ‘ബ്രഹ്‌സ്പതി ദീര്‍ഘമായ സഹസ്രവര്‍ഷമെടുത്ത് പ്രതിപദം ശബ്ദപാരായണം ഇന്ദ്രന്റെ അടുത്ത് ചെയ്തിട്ടും ഒരവസാനം കണ്ടില്ല’ എന്ന്. സംസ്‌കൃത വാങ്മയം അപാരമായ ജ്ഞാനഭണ്ഡാരമാണ്.

പതിനെട്ട് വിദ്യാസ്ഥാനങ്ങള്‍, അറുപത്തിനാല് കലകള്‍, നാലു വേദങ്ങള്‍, 100 ഉപനിഷത്തുകള്‍, ആറുപവേദങ്ങള്‍, ആറു വേദാംഗങ്ങള്‍, പതിനെട്ട് പുരാണങ്ങള്‍, വൈദിക ദര്‍ശനം, ജൈന-ബൗദ്ധ ദര്‍ശനങ്ങള്‍, ഇതിഹാസ-കാവ്യ-നാട്യശാസ്ത്രങ്ങള്‍  ഇങ്ങനെ അനന്തമായ സംസ്‌കൃത ജ്ഞാനമഹാസമുദ്രത്തിന്റെ കടയല്‍, വിഷയസംവാദം ഇവിടെ നിങ്ങള്‍ ചെയ്യും. നിങ്ങളുടെ ഈ ജ്ഞാനസാഗരമഥനത്തിലൂടെ സുവിശിഷ്ടമായ വെണ്ണ ലോകത്തിന് ലഭിക്കുക തന്നെ ചെയ്യും.

സംസ്‌കൃതം കേവലമൊരു ഭാഷയല്ല. അതൊരു ജീവിതദര്‍ശനമാണ്. ഏതൊരു കാഴ്ചപ്പാടാണോ ‘ശ്രേഷ്ഠമായ സത്യം (ഏകം) ഒന്നുമാത്രമാണ്. അത് അറിവുള്ളവര്‍ പലവിധത്തില്‍ പറയുന്നു’എന്ന്, ഏതൊരു ദര്‍ശനമാണോ ‘ലോകത്തെ മുഴുവന്‍ ശ്രേഷ്ഠമാക്കാം’ എന്നുപറയുന്നത്, ഏതൊരു ദര്‍ശനമാണോ ‘മൂന്നു ലോകത്തെയും സ്വദേശമായി കാണണം’ എന്നനുശാസിക്കുന്നത്, ആ സംസ്‌കൃതദര്‍ശനം പഠിപ്പിക്കുന്നു ‘ഒന്നിച്ചു നീങ്ങൂ ഒന്നിച്ചു പറയാം, കൂട്ടായി മനസ്സിലാക്കാം’. ‘എല്ലാ ജീവരാശിയേയും ആത്മീയമായി ഉള്‍ക്കൊള്ളാനും’ ഈ ഭാഷ പഠിപ്പിക്കുന്നുണ്ട്. ഇങ്ങനെ വിശ്വോത്തരമായ ചിന്തകളും, ഭാവഐക്യപൂര്‍ണമായ, സമരസതയോടെ എല്ലാവരെയും ഒന്നായിക്കാണാന്‍ സാധിക്കുന്ന ഒരു ജീവിതദര്‍ശനത്തിനെ ജാതി-മത സമ്പ്രദായങ്ങളെ കൊണ്ടും ഭിന്നഭാവനകള്‍ കൊണ്ടും പരസ്പരസംഘര്‍ഷപൂരിതമായ ഒരു ലോകത്തെ മറികടക്കാന്‍ കഴിയൂ.

എല്ലാവരേയും ഉള്‍ക്കൊള്ളലെന്നത് ഒരപൂര്‍വമായ വിശിഷ്ടതയാണ്. സംസ്‌കൃതത്തിന്റെ സംസ്‌കൃതി ‘സര്‍വസമാവേശികമാണ്. കുടുംബത്തില്‍   എപ്രകാരമാണോ, പരസ്പര പ്രീതിയും വിശ്വാസവും സമദൃഷ്ടിയും ഉണ്ടാവുന്നത് അതേപോലെ ലോകകുടുംബത്തില്‍ വിവിധദേശങ്ങള്‍ തമ്മില്‍, സമുദായങ്ങള്‍ തമ്മില്‍ വ്യത്യസ്ത സമ്പ്രദായങ്ങള്‍ തമ്മില്‍ സമന്വയവും സാമരസ്യവും ആവശ്യമാണ്. അതുകൊണ്ട് അതിനുതകുന്ന ഉത്കൃഷ്ട ഉപകരണമായ സംസ്‌കൃതത്തിന്റെ വലിയൊരു ആവശ്യമുണ്ട്.

ഇന്നത്തെ ഈ വിശ്വസംസ്‌കൃത സമ്മേളനത്തിന്റെ മുന്നോടിയായി ദല്‍ഹിയില്‍ സംസ്‌കൃത യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലര്‍മാര്‍, മറ്റു പ്രമുഖര്‍ ചേര്‍ന്നൊരു യോഗം നടക്കുകയുണ്ടായി. അവിടെ, ഉന്നതവിദ്യാഭ്യാസരംഗത്ത് സംസ്‌കൃതം സംസ്‌കൃത മാധ്യമത്തിലല്ല പഠനം നടക്കുന്നതെന്നറിഞ്ഞ എനിക്ക് വളരെ അത്ഭുതം തോന്നി. പരീക്ഷകള്‍ക്കും ഉത്തരം മറ്റു ഭാഷകളിലാണ് എഴുതുന്നത്. ജലം എത്ര തന്നെ മുഖ്യമാണോ അതേപോലെ തന്നെ മുഖ്യമാണ് അതെടുക്കുന്ന പാത്രവും. ഏതിനാണ് പ്രാധാന്യം എന്നു ചോദിച്ചാല്‍ രണ്ടിനും തുല്യമായ പ്രാധാന്യമുണ്ടെന്നും പറയണം. ഇതേപോലെ തന്നെ സംസ്‌കൃതഭാഷക്കുള്ള പ്രാധാന്യമാണ് അത് പഠിപ്പിക്കുന്ന മാധ്യമത്തിനും. വിഷയവും പ്രാധാന്യമര്‍ഹിക്കുന്നു, പഠന മാധ്യമവും ഒപ്പം പ്രാധാന്യമര്‍ഹിക്കുന്നു എന്നര്‍ത്ഥം. എന്നാല്‍ ഇന്ന് സംസ്‌കൃതരംഗത്ത് അധികം പേര്‍ക്കും വിഷയത്തിലാണ് ശ്രദ്ധ, ഭാഷയിലല്ല. ഇത് ശരിയല്ല. ഭാഷയുടെയും പരിശീലനം വേണം.

എഴുതുകയും പ്രയോഗിക്കുകയും വേണം. സംസ്‌കൃതഭാഷ ആരാണ് ഉപേക്ഷിച്ചത്? സമൂഹമോ സംസ്‌കൃതജ്ഞരോ? സംസ്‌കൃത ക്ലാസുകളിലും വിദ്യാലയങ്ങളിലും, സംസ്‌കൃത വിഭാഗങ്ങളിലും കുറഞ്ഞത് സംസ്‌കൃതം ഉണ്ടായേ പറ്റൂ. സംസ്‌കൃത സമ്മേളനങ്ങളിലും സംസ്‌കൃതജ്ഞരുടെ ഒത്തുചേരരിലും സംസ്‌കൃതഭാഷ ഉണ്ടായേ മതിയാവൂ. അടുത്ത വിശ്വസംസ്‌കൃത സമ്മേളനത്തില്‍ കൂടുതല്‍ കൂടുതല്‍ പേപ്പറുകള്‍ സംസ്‌കൃതഭാഷയില്‍ തന്നെയാവട്ടെ.

സംസ്‌കൃതം ഒരു പ്രാചീന ഭാഷ മാത്രമല്ല, ആധുനിക ഭാഷയുമാണ്. ഭാഷാരൂപത്തിലും ആശയവിനിമയമായും സാഹിത്യ-വിജ്ഞാന-മനോരഞ്ജന (വിനോദം) വിഭാഗങ്ങളിലും ഇന്നും സംസ്‌കൃതഭാഷക്ക്  നീണ്ടകാലത്തെ ഒരു പരമ്പരയുണ്ട്. ഇപ്പോഴും ആനുകാലിക സംഭാഷണത്തിനും കമ്പ്യൂട്ടര്‍ ഉപയോഗത്തിനും വ്യത്യസ്തഭാഷകളുടെ യാന്ത്രികമായ പരിഭാഷയുണ്ടാക്കുന്നതിനും സൈബര്‍ സെക്യുരിറ്റി രംഗത്തും സംസ്‌കൃതത്തിന് ശക്തമായ അടിത്തറയുണ്ടെന്ന് നിങ്ങള്‍ക്കറിയാം. സംസ്‌കൃതത്തിന്റെ പ്രശംസ, മഹിമ വര്‍ണന മാത്രം പോര, വികസനത്തിനായി എന്തൊക്കെ ചെയ്യാം എന്ന് എല്ലാവരും ചിന്തിക്കണം.

പഠനരീതി ആകര്‍ഷകമാവണം. അധ്യയന-അധ്യാപന തന്ത്രങ്ങള്‍പരിഷ്‌കരിക്കണം. അവിടെ ഗുണാത്മക പരിവര്‍ത്തനം ഉണ്ടാവേണ്ടതുണ്ട്. ഗവേഷണരംഗം ലോകര്‍ക്ക് ഉപയോഗപ്രദമാവണം. ആധുനിക വിഷയങ്ങളുമായി സംയോജനം, ആനുകാലിക സാഹിത്യനിര്‍മാണം, വൈജ്ഞാനിക കാഴ്ചപ്പോടോടെ ഭാഷാധ്യായനം. ഇങ്ങനെ ആദ്യം വേണ്ടതും പിന്നീട് വേണ്ടതുമായി പട്ടികയുണ്ടാവണം. ഇവിടെ ഇത്തരം വിഷയങ്ങള്‍ ചര്‍ച്ചയാവേണ്ടതുണ്ട്. ഇവിടെതന്നെയാണ് ചര്‍ച്ചയാവേണ്ടതും. അത് സംസ്‌കൃതഭാഷക്ക് വലിയ ലാഭമായിത്തീരും.

സംസ്‌കൃതപരമ്പര ഗംഗക്ക് തുല്യമാണ്. ഗംഗ ഗോമുഖത്തുനിന്ന് സമുദ്രംവരെ പവിത്രമാണ്. വഴിയില്‍ ഒഴുകുന്ന മറ്റെല്ലാ നദികളെയും ഗംഗ പവിത്രമാക്കുന്നു. ആ നദികളും ഗംഗയായി മാറുന്നു. സംസ്‌കൃതഗംഗയും അങ്ങനെയാണ്. പവിത്രഭാഷയായി നിലനിന്ന് എല്ലായിടത്തും ശുദ്ധതയും പവിത്രതയും പ്രചരിപ്പിക്കുന്നു. അതുകൊണ്ട് ഈ സംസ്‌കൃതഗംഗ എല്ലായിടത്തും പ്രവഹിച്ച് പരക്കണം. അങ്ങനെ ലോകം മുഴുവന്‍ നിര്‍മ്മലമാക്കണം. നിങ്ങളെപ്പോലെ ഭാഗ്യവാന്മാരാവാന്‍ സംസ്‌കൃതഗംഗയില്‍ മുങ്ങിനീരാടാന്‍ ലോകര്‍ക്കെല്ലാവര്‍ക്കും സാധിക്കണം.

സംസ്‌കൃതഭാഷ വിശ്വഭാഷയാണ്.

175 രാജ്യങ്ങള്‍  യോഗശാസ്ത്രത്തെ, യോഗദിനത്തെ സ്വാഗതംചെയ്ത് സ്വീകരിച്ചുകഴിഞ്ഞു. അവയില്‍ പലരും സംസ്‌കൃതപഠനം തുങ്ങിക്കഴിഞ്ഞു. അതുകൊണ്ട് സംസ്‌കൃതം വേഗത്തില്‍ പ്രചരിക്കുന്നുണ്ട്, വളരുന്നുണ്ട്.സംസ്‌കൃതഭാരതി ഭാരതത്തില്‍ മാത്രമല്ല മറ്റ് പല രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്‌കൃത സംഭാഷണ ശിബിരം വ്യാപകമായി നടക്കുന്നു. അമേരിക്കയിലെ വിദ്യാലയങ്ങളില്‍  വിദേശഭാഷാ പട്ടികയില്‍പ്പെടുത്തി സംസ്‌കൃതത്തിന് ഏറെ പ്രാധാന്യം നല്‍കിവരുന്നു. ഇത് സ്തുത്യര്‍ഹമാണ്.

ഞാന്‍ വളരെ സന്തോഷത്തോടെ അറിയിക്കാനാഗ്രഹിക്കുന്ന കാര്യം ഭാരതീയസംസ്‌കൃതി പരിഷത്ത് (ഐസിസിആര്‍) വിശ്വസംസ്‌കൃത പുരസ്‌കാരത്തിന്റെ തീരുമാനമെടുത്തതിനെപ്പറ്റിയാണ്. ഇത് വിദേശത്ത് പ്രവര്‍ത്തിക്കുന്ന വിദ്വാന്‍മാര്‍ക്കാണ് ലഭിക്കുന്നത്. അവര്‍ സംസ്‌കൃതരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. അവര്‍ക്ക് ഇതോടൊപ്പം 25000 അമേരിക്കന്‍ ഡോളറും പ്രമാണപത്രവും നല്‍കുന്നു.

ഇതുകൂടാതെ വിദേശത്തുള്ള പണ്ഡിതന്മാരില്‍ രണ്ടുപേര്‍ക്ക് വിശിഷ്ട പ്രവര്‍ത്തനത്തിനായി ഫെല്ലോഷിപ്പും നല്‍കുന്നതിന് പദ്ധതിയുണ്ട്. ഭാരതത്തില്‍ വന്ന് ഗവേഷണകാര്യം നിര്‍വഹിക്കുന്നവര്‍ക്കാണ് ഫെല്ലോഷിപ്പ്. ഭാരതത്തില്‍ വന്ന് സംസ്‌കൃത പഠനത്തില്‍ നൂതന പരിശ്രമം ചെയ്യുന്ന വിദേശത്തുള്ള യുവാക്കള്‍ക്ക് േപ്രാത്‌സാഹനവും സഹായവും നല്‍കുന്നുണ്ട്. ഇതുകൂടി അറിയിക്കാന്‍ എനിക്ക് സന്തോഷമുണ്ട്; ഭാരതസര്‍ക്കാര്‍  സംസ്‌കൃത വിഷയത്തില്‍ ഒരു സഹമന്ത്രിയെ നിശ്ചയിച്ചിട്ടുണ്ട്.

ഏതൊരു വിഷയമാണോ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നത് ആ വിഷയമേ ജനങ്ങള്‍ സ്വീകരിക്കൂ. അധ്യയനം ചെയ്യൂ, അനുസരിക്കൂ. ആ വിഷയമേ ലോകത്തിന് പ്രിയമാവൂ. ഇന്നത്തെ ലോകത്തിന്റെ പ്രശ്‌നങ്ങള്‍ ആഗോളതാപനം, അമിതമായ ഉപഭോഗം, അസഭ്യതയുടെ അധിനിവേശം, ദാരിദ്ര്യം, ഭീകരവാദം എന്നിവയാണ്. ഇവയുടെ ഇല്ലായ്‌മക്ക് സംസ്‌കൃതഭാഷ ഒരു പരിഹാരമാവണം. സംസ്‌കൃതഭാഷയിലെ അറിവ് അതിനുപയോഗിക്കണം. അതിനുവേണ്ടി പഠനങ്ങളും ഗവേഷണവും നടക്കണം. ഇവിടെ കൂടിയിരിക്കുന്ന പണ്ഡിതര്‍ ഇതില്‍ വിശേഷശ്രദ്ധ പതിപ്പിക്കണം.

വിജ്ഞാനരംഗത്ത് പുതിയ ആവിഷ്‌കാരങ്ങളുണ്ടാകണം. അത്തരം പ്രകാശം സംസ്‌കൃതവാങ്മയത്തില്‍ നിന്നുണ്ടാവണം. അതിന് ശാസ്ത്രീയമായ ഗവേഷണം നടക്കണം. ചില പ്രാചീനവിഷയങ്ങളുടെയും ആധുനികവിഷയങ്ങളുടെയും സംയുക്ത ചര്‍ച്ച, ഗ്രന്ഥങ്ങളെ എടുത്ത് ചര്‍ച്ച നടക്കണം. അതിന് സംഘങ്ങളുണ്ടാവണം. ആധുനിക-പ്രാചീന പണ്ഡിതരുടെ സംയോഗസംഘം രൂപപ്പെടണം. സര്‍വ്വകലാശാല, ഐഐടി, ഐഐഎസ്‌സി തുടങ്ങിയ  ഉന്നതവിദ്യാഭ്യാസ രംഗത്തുള്ളവര്‍ ഒന്നിച്ചിരുന്ന് ചര്‍ച്ച നടക്കണം. സംസ്‌കൃത ശാസ്ത്രവും ആധുനിക സയന്‍സും എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം നടക്കണം. വിശേഷിച്ചുള്ള സമ്മേളനങ്ങള്‍ ഉണ്ടാവണം. ഇതൊരു പുതിയ വഴിത്തിരിവാകും.

ഇന്നത്തെ ആവശ്യം പ്രാചീന ആധുനികതയുടെ സമന്വയമാണ്. കിഴക്കും പടിഞ്ഞാറുമുള്ള നല്ല കാര്യങ്ങളുടെ ഒത്തുചേരല്‍. സംസ്‌കൃതശാസ്ത്രാധ്യായനത്തിന്റെയും ആധുനിക വിജ്ഞാനാധ്യയനത്തിന്റെയും സമ്മേളനം നടക്കണം. സംസ്‌കൃത പഠിതാക്കളുടെയും പഠിക്കാനാഗ്രഹിക്കുന്നവരുടെയും അധ്യാപകരുടെയും ഉന്മേഷത്തിന്റെ പുതിയ അധ്യായം രചിക്കണം.

അതുകൊണ്ട് ഇവിടെ കൂടിയിരിക്കുന്ന വിദ്വാന്മാരും നിത്യപരിശീലകരും സംസ്‌കൃതപ്രിയരും സുരസരസ്വതിയുടെ ഉപാസകരും തങ്ങളുടെ പ്രയത്‌നം പൂര്‍വ്വാധികം ഭംഗിയായി നിര്‍വഹിക്കണം. ഞാനീ സമ്മേളനത്തിന്റെ എല്ലാ അധികാരികളെയും അഭിനന്ദിക്കുന്നു. സംസ്‌കൃതം ജയിക്കട്ടെ. ലോകം മുഴുവന്‍ ജയിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

Kerala

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

Kerala

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.