ന്യൂദല്‍ഹി: ടെന്നീസ് താരം സാനിയ മിര്‍സയ്‌ക്ക് രാജ്യത്തെ പരമോന്നത കായിക ബഹുമതി ഖേല്‍ രത്‌ന നല്‍കാനുള്ള തീരുമാനം കര്‍ണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. സാനിയയെ ശുപാര്‍ശ ചെയ്ത നടപടിക്കെതിരേ പാരാലിംപിക് അത്‌ലറ്റ് എച്ച്.എന്‍. ഗിരീഷ സര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നടപടി.
കേന്ദ്ര കായിക മന്ത്രാലയം നിയമിച്ച വിദഗ്ധ സമിതിയാണ് സാനിയയെ ഖേല്‍രത്‌നയ്‌ക്കായി തെരഞ്ഞെടുത്തത്. 2012 ലണ്ടന്‍ പാരാലിംപിക്‌സില്‍ വെള്ളി നേടിയിട്ടുണ്ട് ഹൈജമ്പ് താരമായ ഗിരീഷ.
2014 ഇഞ്ചിയോണ്‍ എഷ്യന്‍ പാരാഗെയിംസില്‍ വെങ്കലവും നേടി കര്‍ണാടകത്തിലെ ഹസന്‍ സ്വദേശിയായ ഇദ്ദേഹം. തന്റെ പ്രകടനങ്ങള്‍ പുരസ്‌കാര സമിതി അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിച്ചില്ലെന്ന് ഗിരീഷയുടെ പരാതി. ലിയാന്‍ഡര്‍ പെയ്‌സിനു ശേഷം ടെന്നീസില്‍നിന്ന് ഖേല്‍രത്‌നയ്‌ക്കു ശുപാര്‍ശ ചെയ്യപ്പെടുന്ന താരമാണ് ഇവര്‍.
















