ന്യൂഡല്‍ഹി: രാജ്യത്തെ കായിക പരിശീലകര്‍ക്കുള്ള പരമോന്നത പുരസ്‌കാരം ദ്രോണാചാര്യ, കായികതാരങ്ങള്‍ക്കുള്ള പരമോന്നത പുരസ്‌കാരം ധ്യാന്‍ചന്ദ് അവാര്‍ഡുകള്‍ ദേശീയ കായിക ദിനമായ 29ന് സമ്മാനിക്കും. രാഷ്‌ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയാണ് അവാര്‍ഡ് നല്‍കുക.
നവല്‍ സിങ് (പാര അത്‌ലറ്റിക്‌സ്), അനൂപ് സിങ് (ഗുസ്തി), ഹര്‍ബന്‍സ് സിങ് (അത്‌ലറ്റിക്‌സ്, ആജീവനാന്തം), സ്വതന്തര്‍ രാജ് സിങ് (ബോക്‌സിങ്, ആജീവനാന്തം), നിഹാര്‍ അമീന്‍ (നീന്തല്‍, ആജീവനാന്തം) എന്നിവര്‍ക്ക് ദ്രോണാചാര്യ പുരസ്‌കാരം.
ധ്യാന്‍ചന്ദ് പുരസ്‌കാരത്തിന് മലയാളി വോളിവോള്‍ താപം ടി.പി.പി. നായര്‍, ടെന്നീസ് താരം ശിവ് പ്രകാശ് മിശ്ര, ഹോക്കി താരം റോമിയോ ജെയിംസ് എന്നിവരെ തെരഞ്ഞെടുത്തിരുന്നു. ഇന്നലെയാണ് ഇവരുടെ പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായികദിനമായി ആചരിക്കുന്നത്.
അന്താരാഷ്‌ട്ര രംഗത്ത് മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ പരിശീലകര്‍ക്കാണ് ദ്രോണാചാര്യ പുരസ്‌കാരം. 1985ല്‍ ഇതു നിലവില്‍വന്നു. അഞ്ച് ലക്ഷം രൂപ, ശില്‍പ്പം, പ്രശസ്തിപത്രമാണ് പുരസ്‌കാരം.
















