പൊന്‍കുന്നം: പുതിയകാര്‍ഡ് പ്രതീക്ഷിച്ചിരിക്കുന്നവര്‍ സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കാര്‍ഡിലെ വിവരങ്ങള്‍ ശരിയാണോ എന്ന് ഉറപ്പുവരുത്തണമെന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി കണ്ണന്‍ ആവശ്യപ്പെട്ടു. ഈ മാസം 28 വരെ മാത്രം സമയം നല്‍കിക്കൊണ്ടുള്ള ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ തീരുമാനം കാര്‍ഡ് ഉടമകളായ വീട്ടമ്മമാരെ വലയ്‌ക്കുകയാണ്. സ്വസ്ഥമായി ഓണം ആഘോഷിക്കാന്‍ പോലും അനുവദിക്കാത്ത നിലയില്‍ ജനങ്ങളെ ആശങ്കയില്‍ ആക്കുന്ന തീരുമാനം അടിയന്തിരമായി പിന്‍വലിക്കണം. പുതിയ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കുവാന്‍ റേഷന്‍ കടകളില്‍ സൗകര്യം ഏര്‍പ്പെടുത്തണം. കാര്‍ഡുടമകള്‍ക്ക് നീതി ലഭ്യമാക്കിയില്ലെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോഭം ആരംഭിക്കുമെന്നും കെ.ജി കണ്ണന്‍ പറഞ്ഞു.
















