കോട്ടയം: നരേന്ദ്രമോദി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യം പുരോഗതിയിലേക്ക് പോകുമ്പോള്‍ കേരളം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അഴിമതിയുടെ പേരില്‍ മുന്‍പോട്ട് പോകുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍. ബിജെപി കോട്ടയം നിയോജകമണ്ഡലം ചിങ്ങവനത്ത് സംഘടിപ്പിച്ച ബഹുജനകൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
അഴിമതിയില്‍ നട്ടംതിരിയുന്ന കേരള ജനത ബിജെപിയുടെ കീഴില്‍ അണിനിരക്കുകയാണെന്ന് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
രാജ്യത്തെ വികസനം എന്നപോലെ കേരളത്തിലും വികസനം അനിവാര്യമാണെന്നും അതിനുവേണ്ടി ഇനിയും ഇതരപാര്‍ട്ടിയില്‍പെട്ടവര്‍ ബിജെപിയുടെ കൂടെവരണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സി.എന്‍. സുബാഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുനില്‍കുമാര്‍, സംസ്ഥാന സമിതിയംഗം പി.കെ. രവീന്ദ്രന്‍, കെ.കെ. മണിലാല്‍, എസ്. രതീഷ്, ബിനു ആര്‍. വാര്യര്‍, കുസുമാലയം ബാലകൃഷ്ണന്‍, ഡോ. ഇ.കെ. വിജയകുമാര്‍, കുടമാളൂര്‍ രാധാകൃഷ്ണന്‍, ജിജോ ജോസഫ്, സുമാ മുകുന്ദന്‍, വിജയലക്ഷ്മി നാരായണന്‍, ഷാജി തൈച്ചിറ, പ്രവീണ്‍ ദിവാകരന്‍, റ്റി.കെ. തുളസീദാസന്‍, എസ്. രാധാകൃഷ്ണന്‍, എം.എന്‍. അനില്‍കുമാര്‍, വി.പി. മുകേഷ്, ലിജി വിജയകുമാര്‍, രേണുകാ ശശി, വിനു പുള്ളുവേലിക്കല്‍, അനിതാ മോഹനന്‍, കെ.ആര്‍. ശശി, ടി.എം. അരുണ്‍ എന്നിവര്‍ പങ്കെടുത്തു.
















