ന്യൂദല്‍ഹി: നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഗോവ സര്‍ക്കാര്‍ പിരിച്ചെടുത്ത 1.9 കോടി രൂപയുടെ ചെക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗോവന്‍ സര്‍ക്കാര്‍ കൈമാറി.
ഗോവന്‍ മുഖ്യമന്ത്രി ലക്ഷ്മാന്ത് പര്‍ശേകര്‍ ആണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കിയത്. കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീഖറും പരിപാടിയില്‍ പങ്കെടുത്തു.
മലയാളി സാംസ്‌ക്കാരിക സംഘടനയായ നവോദയം സ്വരൂപിച്ച നേപ്പാള്‍ ദുരിതാശ്വാസ നിധി 51,000 രൂപ ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ച് കൈമാറി.
പ്രധാനമന്ത്രിയുടെ ഓഫീസിലെ ദുരിതാശ്വാസഫണ്ട് സെക്രട്ടറി പി.കെ ബാലിക്കാണ് തുക കൈമാറിയത്. നവോദയം മാര്‍ഗ്ഗദര്‍ശി എന്‍. വേണുഗോപാല്‍, ഉപാധ്യക്ഷന്‍ ഷൈന്‍ ശശിധര്‍, എക്‌സിക്യൂട്ടീവ് അംഗം ദിലീപ് കുമാര്‍ എന്നിവരാണ് ദുരിതാശ്വാസ നിധി കൈമാറിയത്.
















