മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ ജേതാക്കള്‍ ബാഴ്‌സലോണ ജയത്തോടെ തുടങ്ങിയപ്പോള്‍, രണ്ടാംസ്ഥാനക്കാര്‍ റയല്‍ മാഡ്രിഡിന് സമനില. എവേ മത്സരത്തില്‍ അത്‌ലറ്റിക് ക്ലബ്ബിനെ ഒരു ഗോളിന് കീഴടക്കി കറ്റാലന്മാര്‍. 54ാം മിനിറ്റില്‍ ലൂയി സുവാരസ് സ്‌കോറര്‍. മറ്റൊരു എവേ മത്സരത്തില്‍ സ്ഥാനക്കയറ്റം ലഭിച്ചെത്തിയ സ്‌പോര്‍ട്ടിങ് ഗിജോണിനോട് ഗോള്‍രഹിത സമനില വഴങ്ങി റയല്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഗരത് ബെയ്‌ലുമടക്കമുള്ള താരങ്ങളുണ്ടായിട്ടും ഗിജോണ്‍ പ്രതിരോധം ഭേദിക്കാനായില്ല റയലിന്.
















