പാരിസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ കരുത്തര്‍ ഒളിംപിക് മാഴ്‌സലെയ്‌ക്ക് മിന്നും ജയം. ട്രോയ്‌സിനെ എതിരില്ലാത്ത ആറു ഗോളിന് തുരത്തി മാഴ്‌സലെ. മിച്ചി ബത്ഷുവായിയുടെ ഇരട്ട പ്രഹരം മാഴ്‌സലെയുടെ കുതിപ്പിനു പിന്നില്‍. അബ്ദല്‍ ബരാദ, ലസാന ദൈര, ലൂക്കാസ് ആരിയല്‍ ഒകാംപൊസ്, റൊമെയ്ന്‍ അലെസാന്ദ്രിനി എന്നിവരും സ്‌കോറര്‍മാര്‍.
















