Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മേളങ്ങള്‍ കേരളത്തിന്റെ യഥാര്‍ത്ഥ സമ്പത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2015, 08:32 pm IST
in Samskriti

കേരളത്തിന്റെ യഥാര്‍ത്ഥ സമ്പത്ത് മേളങ്ങളാണ്. മേളങ്ങളുടെ ഉല്പത്തിയും വികാസപരിണാമങ്ങളും തീര്‍ത്തും അവ്യക്തമാണ്. മേളങ്ങളുടെ ഘടനയും സ്വഭാവങ്ങളും പരിശോധിച്ചാല്‍ അവ പുരാതനമായ ഏതോ കേരളീയ ശാക്തേയ കലകളില്‍നിന്നും ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാണ്. മേളങ്ങളില്‍ എന്തുകൊണ്ടും പ്രാചീനമെന്നു വിശേഷിപ്പിക്കാവുന്ന പാണ്ടിമേളത്തിന്റെ ഏകദേശസ്വഭാവമുള്ള വാദ്യശൈലികള്‍ ഇന്നും നിലനില്‍ക്കുന്ന മുടിയേറ്റുപോലുള്ള അനുഷ്ഠാനകലാരൂപങ്ങളില്‍ കാണുന്നു എന്നതാണ് മേല്‍പറഞ്ഞതിനുകാരണം.

കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുടെ പ്രത്യേകതകളും ഇവയുടെ ഉല്പത്തിയ്‌ക്കുകാരണങ്ങളാണെന്ന് തോന്നുന്നു. ആ വക ഗഹനവിഷയങ്ങള്‍ ഈ കുറിപ്പിനും പുറത്താവുകയാല്‍ അവയിലേയ്‌ക്കുകടക്കുന്നില്ല. അന്യാദൃശ ശില്പസൗന്ദര്യവും തികച്ചും വ്യവസ്ഥാപിതങ്ങളായ ചിട്ടകളും ചടങ്ങുകളും ഉള്ളവയോട് ഒരു വിദൂരസാമ്യം പോലും അവകാശപ്പെടാവുന്ന ഒരൊറ്റകലാരൂപവും ലോകത്തെവിടെയുമില്ല എന്നതുകൊണ്ടാണ് മേളങ്ങള്‍ കേരളത്തിന്റെ യഥാര്‍ത്ഥ സമ്പത്തായിത്തീരുന്നത്.

വിശാല വിശകലനത്തില്‍ മേളങ്ങളെ ക്രമദ്രുതങ്ങള്‍ എന്നും വ്യുല്‍ക്രമദ്രുതങ്ങള്‍ എന്നും തരംതിരിക്കാം. ക്രമദ്രുത സ്വഭാവം പ്രകടിപ്പിക്കുന്നത് പാണ്ടിമേളമാണ്്. വ്യുല്‍ക്രമദ്രുത മേളങ്ങളത്രേ ചെമ്പട, പഞ്ചാരി, ചമ്പ, അടന്ത, അഞ്ചടന്ത, ധ്രുവം ,പാണ്ടിക്കുമുന്‍പേ കൊട്ടാറുള്ള ചെമ്പട എന്നിവ. ഇവയില്‍ അവസാനം ചേര്‍ത്ത ചെമ്പടയൊഴികെ മറ്റുള്ളവ ചെമ്പടവര്‍ഗമെന്നും,അടന്തവര്‍ഗമെന്നുംഘടനയുടെ അടിസ്ഥാനത്തില്‍ തരംതിരിയ്‌ക്കാം.

ഒരു താളവട്ടത്തിലെ ഏറ്റവും വലിയ ഖണ്ഡം അതേപോലെ രണ്ടാമതും ആവര്‍ത്തിക്കുന്നതാണ് അടന്തശൈലി. ആ ഖണ്ഡം ഒന്നുമാത്രമായാല്‍ അതു ചെമ്പടശൈലിയായി. ഈ ലേഖകന്‍ രൂപകല്‍പ്പന  ചെയ്ത മിശ്രമേളത്തില്‍ ഇവരണ്ടും ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതാണ് അതിന്റെ സവിശേഷത. അതിനാല്‍ ഘടനാപരമായി ഒരുമിശ്രത്വം മേളത്തിനുവരുന്നു. മിശ്ര വകുപ്പില്‍പെടുന്നതാളമാണ്അടന്ത. ഈമേളം 112 അക്ഷരത്തില്‍ ആരംഭിക്കുകയാല്‍ താളം അടന്തയായിമാറുന്നു.  അങ്ങനെ മിശ്രതാളാധിഷ്്ഠിതവും മിശ്രഘടനാപരവുമാണ്. അതിനാല്‍ ഇതിന് മിശ്രമേളമെന്നു പേരിട്ടിരിയ്‌ക്കുന്നു.

നിലവിലുള്ളമേളങ്ങളില്‍ പഞ്ചാരിയാണ് ഏറ്റവും വലിയത്. നേരം കൂടുതല്‍ വേണ്ടഘട്ടത്തില്‍  ഇതാണ് സര്‍വ്വസാധാരണയായി പ്രയോഗിക്കപ്പെടുന്നത്. മിശ്രമാകട്ടെ അല്പം കൂടി ദീര്‍ഘമായാല്‍ അത്തരം ഘട്ടത്തിലേയ്‌ക്ക് ഇതിനേയും പരിഗണിക്കാം.

തായമ്പകയില്‍ മാത്രം ഒതുങ്ങിക്കഴിയുന്ന (കേളിയിലും, കഥകളിക്കൊട്ടിലും പതിവില്ലെന്ന് ഇതിനര്‍ത്ഥമില്ല.)’തരികിട’ എന്ന പ്രത്യേക വാദനശൈലിയെ ഈ മേളത്തില്‍ സന്നിവേശിപ്പിച്ചിരിയ്‌ക്കുന്നു. മാത്രവുമല്ല വക്കും നടുവും കൈയിന്റെ ‘ത’ ‘ധിം’ എന്നീശബ്ദങ്ങളെ സമര്‍ത്ഥമായി പ്രയോഗിക്കാനുള്ള അവരസങ്ങളും ഉള്ളതുകൊണ്ട്, ഒട്ടുമുക്കാലും പഞ്ചാരിമേളത്തോളം സംഗീതാത്മകത ഈമേളത്തിനും അവകാശപ്പെടാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

Kerala

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

പുതിയ വാര്‍ത്തകള്‍

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.