കുന്നത്തൂര്‍: ശാസ്താംകോട്ട ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ കൊടിമരനിര്‍മ്മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് തിരുവാഭരണ കമ്മിഷണര്‍ അനിതയെയും സ്വര്‍ണ്ണം നല്‍കിയ ചെമ്മണ്ണൂര്‍ ജ്വല്ലറിയെയും പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ ഹൈക്കോടതി ഉത്തരവ്. പോലീസ് ഡിജിപിയെ ക്രൈം രജിസ്ട്രറില്‍ കക്ഷിചേര്‍ക്കാനും ഉത്തരവായി. ഒരു കോടി 65 ലക്ഷം രൂപയുടെ കോടിമര കേസിന് പുറമേ ജൂലൈയില്‍ വിജിലന്‍സ് എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദേവസ്വം ബോര്‍ഡ് നടപടിയെടുക്കാതെ പുനരേന്വഷണത്തിന് കോടതിയെ സമീപിച്ചു. ഈ ആവശ്യം നിരാകരിച്ച ഹൈക്കോടതി വാദിയായ മണികണ്ഠന് സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ച് ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവ് ഇറക്കുകയായിരുന്നു. കേസ് ക്രൈം ബ്രാഞ്ചിനോ സിബിഐക്കോ കൈമാറണമെന്നാണ് വാദിയുടെ ആവശ്യം.
















