മുക്കം: മുത്താലം വിവേകാനന്ദ വിദ്യാനികേതനില്‍ ഓണാഘോഷം സാമൂഹ്യ സമ രസതാ ദിനമായി ആഘോഷിച്ചു കക്കടം പൊയില്‍ അമ്പുമല വനവാസി ഊരു മൂപ്പന്‍ ചെമ്പന്റെ നേതൃത്വത്തില്‍ പതിനഞ്ച് വനവാസി കുടുംബങ്ങള്‍ വിദ്യാര്‍ത്ഥികളുടെ കൂടെ ഓണമാഘോഷത്തിലും ഓണസദ്യയിലും പങ്കെടുത്തു. ഇവര്‍ക്ക് ഒണക്കോടി, ഓണക്കിറ്റ് എന്നിവ വിദ്യാര്‍ത്ഥികള്‍ സമ്മാനിച്ചു. വനവാസികള്‍ ഓണപ്പാട്ട്, നാടന്‍പാട്ട് എന്നിവ അവതരിപ്പിച്ചു. വിദ്യാലയ സമിതി അദ്ധ്യക്ഷന്‍ വി.സി. സദാനന്ദന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ക്ഷേമസമിതി പ്രസിഡന്റ് കെ. മോഹനന്‍, മാതൃസമിതി പ്രസിഡന്റ് കെ. ശ്രീജ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രധാനാധ്യാപകന്‍ കെ. കൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും വി. സുജിത നന്ദിയും പറഞ്ഞു.
നന്മണ്ട: നന്മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ഓണാഘോഷ പരിപാടി സാമൂഹ്യ സമരസതാ ദിനമായി ആഘോഷിച്ചു. കുട്ടികളില്‍ സേവന മനോഭാവം ഉണര്‍ത്താന്‍ സമൂഹത്തില്‍ ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ളവരെ കണ്ടെത്തി കുട്ടികളുടെ സ്‌നേഹോപഹാരമായി ഓണക്കിറ്റ് നല്‍ കുന്ന പരിപാടി സ്‌നേഹസമ്മാനം എന്ന പേരില്‍ നടത്തി. സ്‌കൂള്‍ ലീഡര്‍ നായനതാരയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ഭക്ഷ്യവസ്തുക്കള്‍ സ്‌കൂളി ല്‍ വെച്ച് നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ വിതരണം ചെയ്തു.
ചടങ്ങില്‍ വിദ്യാലയ സമിതി പ്രസിഡന്റ് വി.പി. കൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ കെ. രാജേന്ദ്രന്‍, എന്‍.കെ. ബാലകൃഷ്ണന്‍ മാസ്റ്റര്‍ മാതൃസമിതി ചെയര്‍ പേഴ്‌സണ്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു.
ചേളന്നൂര്‍: മുതുവാട് എഎല്‍പി സ്‌കൂളില്‍ ഓണാഘോഷത്തോടനുബന്ധിച്ച് പിടിഎ മാതൃസമിതിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷപൂക്കളമത്സരവും ഓണസദ്യയും നടത്തി. പ്രധാനാധ്യാപിക ടി.കെ. ഖദീജ, പിടിഎ പ്രസിഡന്റ് എം.നജീബ്, എപിടിഎ പ്രസിഡന്റ് കെ. മുബീന നേതൃത്വം നല്‍കി. ജെആര്‍സി യൂണിറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പുതിയോത്ത് ഗൗരിയുടെ അധ്യക്ഷതയില്‍ ബിപിഒഗിരീഷ്‌കുമാര്‍ നിര്‍വ്വഹിച്ചു. മികച്ച അംഗന്‍വാടി അധ്യാപികക്കുള്ള ദേശീയഅവാര്‍ഡ് നേടിയ മുതുവാട് അംഗന്‍വാടിയിലെ ഉഷാരത്‌നത്തെ യോഗം അനുമോദിച്ചു.
കോഴിക്കോട്: കോട്ടൂളി സരസ്വതി വിദ്യാ മന്ദിരം ഹൈസ്‌കൂളില്‍ ഓണാഘോഷം സാമൂഹ്യസമരസതാ ദിനമായി ആഘോഷിച്ചു. കര്‍ഷകനായ ചന്ദ്രന്‍ പയമ്പ്രയെ പൊന്നാടയണിയിച്ച് ആദരിച്ചു. ജൈവ കൃഷിയെപ്പറ്റി അദ്ദേഹം സംസാരിച്ചു.
പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളിലെ വിദ്യാലയസമിതിയും മാതൃസമിതിയും ചേര്‍ന്ന് ഉപഹാരങ്ങളും പുസ്തകങ്ങളും നല്‍കി അനുമോദിച്ചു. സ്‌കൂളില്‍ നിന്നും ഉയര്‍ന്ന വിജയം നേടിയ അഞ്ജനക്ക് ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
കേണല്‍ എന്‍.ആര്‍. ആര്‍. വര്‍മ്മരാജ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.വി. നാരായണന്‍, കെ.ടി. രഘുനാഥ്, ഡോ. ഗോപാലകൃഷ്ണന്‍, കെ.ടി. ബാലഗോപാലന്‍, മണി, മാതൃസമിതി പ്രസിഡന്റ് രജനി, സുധ കൊടക്കാട്, സ്‌നേ ഹപ്രഭ, ഹെഡ്മാസ്റ്റര്‍ വി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സമൂഹ സദ്യയും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: