കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ മെക്കാളെ പ്രഭു കൊണ്ടുവന്ന കൊളോണിയല്‍ വിദ്യാഭ്യാസ രീതി മാറ്റി നിലവില്‍ ഉണ്ടായിരുന്ന തനതായ വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുവാന്‍ നവോത്ഥാന നായകര്‍ ശ്രമിച്ചില്ലെന്ന് ടി.ജി.മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച നെഹ്‌റുവാകട്ടെ വിദ്യാഭ്യാസമേഖലയില്‍ കൂടുതല്‍ കോളനിവത്കരണത്തിന് കൂട്ടുനില്ക്കുകയാണ് ഉണ്ടായത്. അന്താരാഷ്‌ട്ര പുസ്തകോത്സവസമിതിയുടെ ആഭിമുഖ്യത്തിലുള്ള ചിന്താ സായാഹ്നത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഡ്വ.എം.ശശിശങ്കര്‍ അദ്ധ്യക്ഷനായിരുന്നു. ജസ്റ്റിസ് പി.എസ്.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. പ്രൊഫ. സി.ആര്‍.ഓമനക്കുട്ടന്‍ ആശംസകള്‍ നേര്‍ന്നു. കെ.രാധാകൃഷ്ണന്‍ സ്വാഗതവും ബി.പ്രകാശ് ബാബു നന്ദിയും പറഞ്ഞു.
















