തുറവൂര്‍: പാലവും ഭൂനിരപ്പൂം തമ്മിലുള്ള ഉയര വ്യത്യാസം അപകടക്കെണിയാകുന്നു. തുറവൂര്‍- തൈക്കാട്ടുശ്ശരി പാലവും അപ്രോച്ച്‌റോഡും തമ്മിലുള്ള ഉയര വ്യത്യാസം മൂലമുണ്ടായ വിളളലടച്ച ഭാഗമാണ് അപകടം സൃഷ്ടിക്കുന്നത്. മെറ്റിലും ടാറും ഉപയോഗിച്ച് യോജിപ്പിച്ച ഭാഗം ഹമ്പുപോലെ ഉയര്‍ന്നു നില്‍ക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്.
ഇരുചക്ര വാഹന യാത്രികരാണ് അപകടത്തിരയാകുന്നവരിലധികവും.വാഹനങ്ങള്‍ പാലത്തിലേക്ക് കയറുമ്പോള്‍ ഹമ്പില്‍ തട്ടി വീഴുക പതിവാണ്.കഴിഞ്ഞ ദിവസം സൈക്കിള്‍ യാത്രികരായ രണ്ടു വിദ്യാര്‍ത്ഥിനികള്‍ക്ക് ഹമ്പില്‍ തട്ടി വീണ് പരിക്കേറ്റിരുന്നു. പാലത്തിലും സമീപ പ്രദേശങ്ങളിലും വെളിച്ചമില്ലാത്തതും മൂലം ഇരുചക്ര വാഹന യാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും അപകടം സംഭവിക്കുന്നതും സാധാരണയാണ്.
തുറവൂര്‍- പമ്പ പാതയുടെ ഭാഗമായ തൈക്കാട്ടുശ്ശേരി പാലത്തില്‍ ജൂലൈ 20ന് വൈദ്യുതി വിളക്കുകള്‍ തെളിക്കുമെന്ന ഗ്രാമപഞ്ചായത്തധികൃതരുടെ പ്രഖ്യാപനം വാഗ്ദാനമായിത്തന്നെ അവശേഷിക്കുകയാണ്.
പാലത്തിലേക്ക് വാഹനങ്ങള്‍ കയറുന്നതിന് സമീപമെങ്കിലും വെളിച്ചമെത്തിച്ച് അപകട സാധ്യത ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്.
















